ദുബായ്, UAE – ഒരിക്കൽ ആഡംബര ജീവിതം പ്രദർശിപ്പിച്ച് ആരാധകരെ വിസ്മയിപ്പിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്ക് ഇനി കനത്ത തിരിച്ചടിയാണ് നേരിടുന്നത്. UAEയിലെ ഏറ്റവും വിശ്വാസംകുറഞ്ഞ തൊഴിൽ വിഭാഗമായി അവർ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്, Insight Discovery നടത്തിയ ഏറ്റവും പുതിയ സർവേ റിപ്പോർട്ട് വെളിപ്പെടുത്തുന്നു.
“Worst Reputation in the UAE” എന്ന ഏഴാമത് വാർഷിക പഠനത്തിന്റെ ഭാഗമായി 1,025 പേർ പങ്കെടുത്ത സർവേയിൽ 21% പേർ ഇൻഫ്ലുവൻസർമാരെയാണ് ഏറ്റവും മോശം പ്രതിച്ഛായയുള്ളവരായി തിരഞ്ഞെടുത്തത്. കഴിഞ്ഞ ആറു വർഷങ്ങളായി ടെലിമാർക്കറ്റിംഗ്, ക്രെഡിറ്റ് കാർഡ് കമ്പനികൾ എന്നിവരാണ് ഏറ്റവും കൂടുതൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നത്. എന്നാൽ ഇത്തവണ സോഷ്യൽ മീഡിയ താരങ്ങൾ തന്നെയാണ് പട്ടികയിൽ ഒന്നാമതെത്തിയത്.
ടെലിമാർക്കറ്റിംഗ്, ക്രെഡിറ്റ് കാർഡ് വിഭാഗങ്ങൾ പിന്നിൽ
റിപ്പോർട്ട് പ്രകാരം:
ഇൻഫ്ലുവൻസർമാർ – 21%
ടെലിമാർക്കറ്റർമാർ – 19%
ക്രെഡിറ്റ് കാർഡ് കമ്പനികൾ – 13%
റിക്രൂട്ട്മെന്റ് ഏജൻസികൾ – 11%
റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർ – 8%
ഫിനാൻഷ്യൽ ഉൽപ്പന്നങ്ങളും ഇൻവെസ്റ്റ്മെന്റ് സ്കീമുകളും പ്രോത്സാഹിപ്പിക്കുന്ന “ഫിൻഫ്ലുവൻസർമാരുടെ” പ്രവർത്തനം ഏറെ വിമർശനത്തിന് ഇടയാക്കുന്നുവെന്ന് Insight Discoveryയുടെ CEO നൈജൽ സില്ലിറ്റോ വ്യക്തമാക്കി.
“സോഷ്യൽ മീഡിയയിലൂടെ നിയന്ത്രണമില്ലാത്ത സാമ്പത്തിക ഉപദേശങ്ങൾ ജനങ്ങൾക്ക് അപകടകരമാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു
വെസ്റ്റേൺസ്, അറബ് എക്സ്പാറ്റുകൾ, എമിറാത്തികൾ – ഇൻഫ്ലുവൻസർമാരെ ഏറ്റവും വിശ്വാസംകുറഞ്ഞവരായി കണ്ടു.
ഏഷ്യൻ പ്രവാസികൾ – ടെലിമാർക്കറ്റർമാരെ ഏറ്റവും മോശമെന്ന് വിലയിരുത്തി (23%).
ദുബായ് – 10% പേർ റിയൽ എസ്റ്റേറ്റ് ഏജന്റുമാരെ വിശ്വാസംകുറഞ്ഞവരായി വ്യക്തമാക്കി.
ഇൻഫ്ലുവൻസർ മാർക്കറ്റിംഗിന് മുന്നിൽ വെല്ലുവിളികൾ
UAEയിലെ ഇൻഫ്ലുവൻസർ മാർക്കറ്റ് കഴിഞ്ഞ ദശകത്തിൽ വൻ വളർച്ച രേഖപ്പെടുത്തിയിരുന്നു. എന്നാൽ സുതാര്യതയും വിശ്വാസ്യതയും ആവശ്യപ്പെടുന്ന പ്രേക്ഷകർ വർധിച്ചുവരികയാണ്. Paid promotions, online advertising എന്നീ മേഖലകളിൽ കർശന നിയമങ്ങൾ നടപ്പിലാക്കുന്നതിനാൽ, ഇൻഫ്ലുവൻസർമാർക്ക് ഇനി വിശ്വാസം വീണ്ടെടുക്കാനുള്ള വലിയ പരീക്ഷണം നേരിടേണ്ടി വരും.