അജ്മാന്‍: പ്രവാചകന്‍ മുഹമ്മദ് നബിയുടെ (സ) ജന്മദിനം 1447 ഹിജ്റ വര്‍ഷത്തില്‍ ആചരിക്കുന്നതിന്റെ ഭാഗമായി, യുഎഇയിലെ സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 5, 2025 വെള്ളിയാഴ്ച ആയിരിക്കും അവധി ദിവസമെന്ന് അജ്മാന്‍ ഗവണ്‍മെന്റിന്റെ മാനവവിഭവശേഷി വകുപ്പ് സര്‍ക്കാര്‍ വിഭാഗങ്ങള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഈ പ്രഖ്യാപനത്തോടെ, പ്രവാചകന്റെ ജന്മദിന അവധി യുഎഇയുടെ ഔദ്യോഗിക വാരാന്ത്യമായ ശനിയാഴ്ചയും ഞായറാഴ്ചയും ചേര്‍ന്ന് മൂന്ന് ദിവസത്തെ നീണ്ട അവധിയാകും.
ദുബൈയും മറ്റ് എമിറേറ്റുകളും പ്രഖ്യാപനം നടത്തി
ദുബൈ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് വകുപ്പ് (DGHR) പ്രഖ്യാപിച്ചതനുസരിച്ച്, സെപ്റ്റംബര്‍ 5, വെള്ളിയാഴ്ച 13-ാം രബീഅുല്‍ അവ്വല്‍ 1447 AH ആയിരിക്കും ഔദ്യോഗിക അവധി. സര്‍ക്കാര്‍ ഓഫീസുകള്‍ സെപ്റ്റംബര്‍ 8, തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കും.