ദുബായ് ∙:ഒരുമയുടെ ഓണം പ്രവാസികളാക്കിടയിൽ ആണെന്നും താനും ഒരു പ്രവാസി ആയിരുന്നുവെന്നും ഗായിക കെ എസ് ചിത്ര പറഞ്ഞു .അൽഫർദാൻ എക്സ്ചേഞ്ചിന്റെ ഓണാഘോഷം തന്നെ അതിന് ഉദാഹരണം ആണ് .വിവിധ രാജ്യക്കാർ കേരള വേഷത്തിൽ എത്തി ഒരുമിച്ച് ആഘോഷവും ഓണസദ്യയും ഇതാണ് ശരിക്കും ഓണമെന്നും മലയാളികളുടെ വാനമ്പാടി പറഞ്ഞു .

ഈ മാസം ആറിന് നടക്കുന്ന സംഗീത പരിപാടിക്ക് മുന്നോടിയായി ദുബായിൽ എത്തിയ ചിത്ര അൽഫർദാൻ എക്സ്ചേഞ്ചിൻറെ ഹെഡ് ഓഫീസിൽ എത്തി ഓണപരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു .ഭദ്രദീപം തെളിയിച്ചായിരുന്നു ഓണാഘോഷപരിപാടിയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചത് .

.ഏഴുവർഷത്തെ ഇടവേളക്ക് ശേഷമാണ് ഗായിക ദുബായിൽ എത്തുന്നത്. മകളുടെ മരണശേഷം ദുബായിലേക്കുള്ള യാത്ര ഒഴിവാക്കുകയായിരുന്നു. ദുബായിയോട് എന്തോ ഒരകൽച്ച തോന്നിയിരുന്നു. പിന്നീട് ഇവിടെയുള്ള പ്രവാസി മലയാളകളുടെ സ്നേഹം അതെല്ലാം മറന്നുപോകാൻ കാരണമായി.യേശുദാസിന്റെ മാമാങ്കം പലകുറി തുടങ്ങിയ തരംഗിണി പുറത്തിറക്കിയ ഓണപ്പാട്ടുകൾ മലയാളികൾക്ക് മറക്കാനാവില്ല. എല്ലാവരും ഈ പാട്ടുകൾക്കായി കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു. ഓണമുള്ള കാലത്തോളം ആരും ഈ പാട്ടുകൾ മറക്കില്ല. പഴയ പോലെ ആരും സിഡികളൊന്നും വാങ്ങുന്നില്ല. 10 പാട്ടുകളടങ്ങിയ ആൽബം എന്ന രീതിയൊക്കെ മാറി. ഇപ്പോൾ ഒരു പാട്ട് വീതം വിഡിയോ ആയി പുറത്തിറക്കുന്നതാണ് ഓണപ്പാട്ടുകളുടെ രീതി.

കേരളത്തിലേക്കാൾ ഓണാഘോഷം സജീവമാകുന്നത് പ്രവാസ ലോകത്താണെന്നും ചിത്ര പറഞ്ഞു.അൽഫർദാൻ എക്സ്ചേഞ്ചു സിഇഒ താരാനാഥ് റായ് ഉപഹാരവും നൽകി .