ഷാര്‍ജ: പ്രൗഢ വിജയത്തോടെ ഏഴാം വർഷത്തിലേക്ക് പ്രവേശിച്ച് ഷാർജയിലെ സഫാരി മാൾ. കഴിഞ്ഞ ആറു വർഷമായി യു.എ.ഇയിലെ ഉപഭോക്താക്കളുമായി ഇഴയടുപ്പം കാത്തുസൂക്ഷിച്ചാണ് സഫാരി മാൾ ഏഴാം വർഷവും വെന്നിക്കൊടി പാറിച്ച് മുന്നേറുന്നത്. സെപ്തംബർ നാലിന് സഫാരി മാളില്‍ വെച്ച് നടന്ന പ്രൗഢമായ ആറാം വാര്‍ഷികാഘോഷ ചടങ്ങില്‍ ശൈഖ് സാലിം ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ സാലിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയും ശൈഖ് അര്‍ഹമാ ബിന്‍ സൗദ് ബിന്‍ ഖാലിദ് ഹൂമൈദ് അല്‍ഖാസിമി എന്നിവർ മുഖ്യാതിഥികളായിരുന്നു. സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍മാരായ ഷമീം ബക്കര്‍, ഷാഹിദ് ബക്കര്‍, സാമൂഹ്യപ്രവര്‍ത്തകനായ ചാക്കോ ഊളക്കാടന്‍, മറ്റു പ്രമുഖ വ്യക്തികൾ, സഫാരി സ്റ്റാഫ് പ്രതിനിധകൾ തുടങ്ങിയവരും ആഘോഷ ചടങ്ങിൽ സന്നിഹിതരായി.

കഴിഞ്ഞ ആറ് വര്‍ഷമായി വ്യത്യസ്ത രീതിയിലുള്ള ഷോപ്പിങ് അനുഭവം ഉപഭോക്താവിന് സമ്മാനിക്കാന്‍ സഫാരിക്ക് കഴിഞ്ഞുവെന്ന് സഫാരി ഗ്രൂപ്പ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട് പറഞ്ഞു. ഒരു കച്ചവടസ്ഥാപനം എന്നതിലുപരി ഉപഭോക്താക്കള്‍ നെഞ്ചിലേറ്റിയ സ്ഥാപനമാണ് സഫാരി. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റി എന്നും സഫാരി മുന്‍പന്തിയില്‍ ഉണ്ടാകും. ആറാം വാര്‍ഷികവും ഓണാഘോഷവും അനുബന്ധിച്ച് ഷാര്‍ജയിലേയും റാസല്‍ഖൈമയിലേയും സഫാരി ഔട്ട്‌ലെറ്റുകളില്‍ ഒരു മാസം നീണ്ടുനില്‍ക്കുന്ന കലാപരിപാടികളാണ് ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2019 ല്‍ ആരംഭിച്ച സഫാരിയെ ഇരുകൈ നീട്ടി സ്വീകരിച്ചത് യു.എ.ഇ യിലെ സ്‌നേഹനിധികളായ ജനങ്ങളാണെന്നും, അതിന്‍റെ തെളിവാണ് 40 ദശലക്ഷത്തോളം ഉപഭോക്താക്കൾ സഫാരിയിടൊപ്പം നിന്ന് വിജയകരമായ 7-ാം വര്‍ഷത്തിലേക്ക് കടക്കുന്നത് എന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷമീം ബക്കര്‍ പറഞ്ഞു. വര്‍ഷത്തില്‍ 365 ദിവസം നിര്‍ത്താതെയുള്ള ധാരാളം വിന്‍ കാര്‍ പ്രൊമോഷനുകളും, ഓഫറുകളും, ഒരു മാളില്‍ പതിനഞ്ചോളം ജ്വല്ലറി ഷോപ്പുകള്‍ അടക്കം ഒരു വലിയ ഗോള്‍ഡ് സൂക്ക് വരെ ഒരുക്കിയിരിക്കുന്നത് സഫാരിമാളില്‍ മാത്രം കാണുന്ന പ്രത്യേകതയാണെന്നും. റാസല്‍ഖൈമയില്‍ പുതുതായി ആരംഭിച്ച സഫാരിമാളിലും ഈ വിജയം കൈവരിക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷം ഉണ്ടെന്നും അദ്ദേഹം ചടങ്ങില്‍ പറഞ്ഞു.