ദുബായ് : ലുലു ഗ്രൂപ്പിന്റെ വാല്യൂ ഷോപ്പിങ് ബ്രാൻഡായ ‘ലോട്’ 2025-ലെ ‘മോസ്റ്റ് അഡ്‌മയേർഡ് വാല്യൂ റീട്ടെയിലർ ഓഫ് ദി ഇയർ’ പുരസ്കാരം നേടി. ദുബായിൽ നടന്ന 15-ാമത് മിഡിൽ ഈസ്റ്റ് റീട്ടെയിൽ ഫോറത്തിലാണ് നേട്ടം കൈവരിച്ചത്.അപ്പാരൽ ഗ്രൂപ്, അഡ്നോക്, ലാൻഡ്മാർക് ഗ്രൂപ്, മാജിദ് അൽ ഫുത്തൈം തുടങ്ങിയ സ്ഥാപനങ്ങളെ പിന്തള്ളിയാണ് ലോട് ഈ അംഗീകാരം സ്വന്തമാക്കിയത്. കുറഞ്ഞ വിലയിൽ ഉയർന്ന നിലവാരമുള്ളതും സ്റ്റൈലിഷുമായ ഉൽപന്നങ്ങൾ ഉപയോക്താക്കൾക്ക് ലഭ്യമാക്കുന്ന ലോട്ടിന്റെ നൂതനമായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായാണ് ഈ പുരസ്കാരം വിലയിരുത്തപ്പെടുന്നത്.ലുലു ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ഓഫ് ബയങ് (ഡയറക്ടർ മുജീബ് റഹ്‌മാൻ, ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ അരവിന്ദ് പത്മകുമാരി, തമ്പുരു ജയശ്രീ, ഡിജിറ്റൽ മാർക്കറ്റിങ് എക്‌സിക്യൂട്ടീവുമാരായ നിഖിൽ രജേഷ്,സീനിയർ ഡിജിറ്റൽ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് ഷഹാന സുലൈമാൻ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

LOT by LuLu – വിപ്ലവകരമായ വാല്യൂ ഷോപ്പിംഗ് ആശയം
ലോട് ലുലു ഗ്രൂപ്പിന്റെ മൂല്യാധിഷ്ഠിത ഷോപ്പിംഗ് ഫോർമാറ്റ് ആണെന്ന് പ്രതിനിധികൾ പറയുന്നു. ഫാഷൻ, ഫുട്വെയർ, ഹോം എസൻഷ്യൽസ്, ഇലക്ട്രോണിക്സ്, ടോയ്സ്, ആക്‌സസറീസ്, ലൈഫ്‌സ്റ്റൈൽ ഉൽപ്പന്നങ്ങൾ എന്നിവ മികച്ച വിലയിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നു. GCC രാജ്യങ്ങളിലായി 25-ലധികം സ്റ്റോറുകളുമായിലോട് , മോഡേൺ ഡിസൈൻ ചെയ്ത സൗകര്യപ്രദമായ ഷോപ്പിംഗ് സ്റ്റോറുകൾ ഒരുക്കുന്നു.“വാല്യൂ ഷോപ്പിംഗിന്റെ പുതിയ നിർവചനമാണ് ലോട് എന്ന് ഓഫ് ബയങ് (ഡയറക്ടർ മുജീബ് റഹ്‌മാൻ പറഞ്ഞു.