റാസൽഖൈമ: മാവേലിക്കര സ്വദേശി ഷിബു തമ്പാൻ (55) റാസൽഖൈമയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. നിലവിൽ ദുബൈയിൽ ഡോക്യുമെന്റ് കൺട്രോളറായി ജോലി ചെയ്തുവരികയായിരുന്നു.
സാമ്പത്തിക ഇടപാടിൽ നൽകിയ ഗ്യാരണ്ടി ചെക്ക് മടങ്ങിയതിനെ തുടർന്ന് കേസ്, ട്രാവൽബാൻ എന്നിവ നേരിട്ടതോടെ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് വിവരം. മരണത്തിന് ഉത്തരവാദികളെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് സുഹൃത്തിന് വാട്സാപ്പിൽ അയച്ചിട്ടുമുണ്ട്.
ഭാര്യ: എലിസബത്ത് (അധ്യാപിക, റാക് സ്കോളേഴ്സ് സ്കൂൾ). മക്കൾ: നിത, നോയൽ.