അബുദാബി:പ്രദേശത്തെ താമസക്കാരിൽ നിന്നുള്ള നിരവധി പരാതികളെ തുടർന്ന് അൽ ഐനിലെ 11 ലൈസൻസില്ലാത്ത ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് ഓഫീസുകൾ അധികൃതർ അടച്ചുപൂട്ടിച്ചു.
അബുദാബി രജിസ്ട്രേഷൻ അതോറിറ്റിയുമായി (ADRA) സഹകരിച്ച് നടപടി സ്വീകരിച്ച മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE), അബുദാബിക്ക് പുറത്ത് ലൈസൻസില്ലാതെയോ അനുമതിയില്ലാതെയോ ഈ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
ഈ ഏജൻസികൾക്ക് സാമ്പത്തികവുമായ പിഴകളും ചുമത്തിയിട്ടുണ്ട്, കേസുകൾ പബ്ലിക് പ്രോസിക്യൂഷന് അയച്ചിട്ടുണ്ട്. കുടുംബങ്ങളോടും തൊഴിലുടമകളോടുമുള്ള പ്രതിബദ്ധതകൾ പാലിക്കുന്നതിൽ ഓഫീസുകൾ പരാജയപ്പെട്ടതായി താമസക്കാർ പരാതിപ്പെട്ടിരുന്നു.