ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ നാളെ രാവിലെ 10 മണിക്ക് രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു രാധാകൃഷ്ണനെ സത്യവാചകം ചൊല്ലിക്കൊടുക്കും. ജൂലൈ 21-ന് മുൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചതിന് പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ രാധാകൃഷ്ണന്‍ ഇന്‍ഡ്യാ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി ബി സുദർശന്‍ റെഡ്ഡിയെ 152 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് പരാജയപ്പെടുത്തി. ആകെ 767 വോട്ടുകളിൽ 452 വോട്ടുകൾ നേടി അദ്ദേഹം വിജയിച്ചു.
തമിഴ്‌നാട് ബിജെപിയുടെ മുൻ അധ്യക്ഷനും ആര്‍എസ്എസ്സിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച രാധാകൃഷ്ണന്‍, ജനസംഘയുടെ നേതാവായും പ്രവർത്തിച്ചു. കോയമ്പത്തൂരിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പിന്നീട് ജാർഖണ്ഡ് ഗവർണർ ആയിരുന്നു. 2020 മുതല്‍ 2022 വരെ കേരളത്തിലെ ബിജെപി പ്രഭാരിയായും രാധാകൃഷ്ണന്‍ സേവനമനുഷ്ഠിച്ചു.
1957 ഒക്ടോബർ 20-ന് തമിഴ്നാട്ടിലെ തിരുപ്പൂരിയിൽ ജനിച്ച രാധാകൃഷ്ണന്, പതിനാറാം വയസ്സിൽ ആര്‍എസ്എസ്സില്‍ ചേരുകയും 1974-ൽ ഭാരതീയ ജനസംഘത്തിലെ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗമാവുകയും ചെയ്തു. 1996-ല്‍ ബിജെപി തമിഴ്‌നാട് സെക്രട്ടറിയായി, 2004-ല്‍ സംസ്ഥാന പ്രസിഡന്റായി നിയോഗിതനായി. 1998-ൽ കോയമ്പത്തൂരിൽ നിന്ന് ലോക്‌സഭയിൽ പ്രവേശിച്ച രാധാകൃഷ്ണന്, 1999-ല്‍ വീണ്ടും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എംപിയായിരിക്കെ ടെക്‌സ്‌ടൈൽസ് പാർളമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു