• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home Community

താരസംഗീത-നൃത്ത വിസ്മയവുമായി ഐ.പി.എ. ഓണപ്പൂരം 2025 സെപ്റ്റംബർ 14-ന് ഷാർജയിൽ

September 11, 2025
in Community, Dubai, Entertainment
A A
താരസംഗീത-നൃത്ത വിസ്മയവുമായി ഐ.പി.എ. ഓണപ്പൂരം 2025 സെപ്റ്റംബർ 14-ന് ഷാർജയിൽ
30
VIEWS

ദുബായ്:യുഎഇയിലെ പ്രമുഖ മലയാളി ബിസിനസ് നെറ്റ്‌വർക്കായ ഇന്റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ (IPA) സംഘടിപ്പിക്കുന്ന ‘മോംസ് വൈവ്സ് ഐ.പി.എ. ഓണപ്പൂരം 2025’ സെപ്റ്റംബർ 14-ന് ഞായറാഴ്ച ഷാർജ എക്സ്പോ സെന്ററിൽ അരങ്ങേറുന്നു. പ്രവാസി മലയാളികൾക്ക് സംഗീതവും നൃത്തവുമായുള്ള വിസ്മയകരമായ ആഘോഷം ഒരുക്കാനാണ് ഇത്തവണത്തെ പരിപാടി ലക്ഷ്യമിടുന്നത്. പത്മശ്രീ നടൻ ജയറാം മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം ചെയ്യുന്ന പരിപാടി പ്രവാസി സമൂഹത്തിൽ വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. കോൺഫിഡന്റ് ഗ്രൂപ്പിന്റെ ചെയർമാൻ ഡോ. സി.ജെ. റോയ് അടക്കമുള്ള പ്രമുഖ വ്യക്തിത്വങ്ങളും പരിപാടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

താരസംഗീത-നൃത്ത വിസ്മയവുമായി ഐ.പി.എ. ഓണപ്പൂരം 2025 സെപ്റ്റംബർ 14-ന് ഷാർജയിൽ

പ്രശസ്ത ഡാൻസർ റംസാന്റെ നേതൃത്വത്തിലുള്ള നൃത്ത പരിപാടികളും എ.ആർ. റഹ്മാൻ ഗാനങ്ങളിലൂടെ പ്രശസ്തനായ നരേഷ് അയ്യർ നേതൃത്വം നൽകുന്ന മ്യൂസിക് ബാൻഡിന്റെ സംഗീത വിരുന്നും ഓണപ്പൂരത്തിന്റെ മുഖ്യ ആകർഷണങ്ങളായിരിക്കും. വൈറൽ ഗായകൻ ഹനാൻ ഷായുടെ ഗാനമേളയും ആർ.ജെ മിഥുൻ രമേശ്, ബ്ലോഗർ ലക്ഷ്മി മിഥുൻ എന്നിവർ പങ്കെടുക്കുന്ന കലാപരിപാടികളും ആഘോഷങ്ങൾക്ക് നിറം പകരും. പരിപാടിയുടെ വിജയകരമായ നടത്തിപ്പ് ഉറപ്പാക്കാൻ ഐ.പി.എ.യുടെ സ്ഥാപകൻ എ.കെ. ഫൈസൽ (മലബാർ ഗോൾഡ്), ചെയർമാൻ റിയാസ് കിൽട്ടൻ, വൈസ് ചെയർമാൻ അയൂബ് കല്ലട, ജനറൽ കൺവീനർ യൂനസ് തണൽ, പ്രോഗ്രാം കൺവീനർ ബിബി ജോൺ എന്നിവർ നേതൃത്വം നൽകുന്നു.ഉച്ചയ്ക്ക് 3 മണിക്ക് ശേഷം ആരംഭിക്കുന്ന കലാപരിപാടികളോടെയാണ് ഓണപ്പൂരത്തിന്റെ പ്രധാന ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. നടൻ ജയറാമിന്റെ വാദ്യമേളത്തോടെയാകും പ്രധാന വേദി ഉദ്ഘാടനവും തുടർന്ന് വിവിധ കലാസാംസ്കാരിക പരിപാടികളും അരങ്ങേറുക. യുഎഇയിൽ ഏകദേശം അമ്പതിനായിരത്തിലധികം പ്രവാസികൾക്ക് തൊഴിൽ അവസരം നൽകുന്ന ശക്തമായ ബിസിനസ് നെറ്റ്‌വർക്കായ ഐ.പി.എ., പ്രവാസി മലയാളികളുടെ ജീവിതത്തിൽ സജീവമായി ഇടപെടുന്ന കൂട്ടായ്മയാണ്. ഓരോ വർഷവും ഓണാഘോഷങ്ങൾ പ്രത്യേകമായി സംഘടിപ്പിക്കുന്നത് പ്രവാസി സമൂഹത്തിന് കലയും സംസ്കാരവും അനുഭവിക്കാൻ അവസരമൊരുക്കുന്നു.

താരസംഗീത-നൃത്ത വിസ്മയവുമായി ഐ.പി.എ. ഓണപ്പൂരം 2025 സെപ്റ്റംബർ 14-ന് ഷാർജയിൽ

ഈ വർഷം ഷാർജ എക്സ്പോ സെന്ററിൽ നടക്കുന്ന ഓണപ്പൂരം പ്രവാസി മലയാളികളുടെ വലിയ സംഗമ വേദിയായിരിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. പരിപാടിയുടെ മുഖ്യ പ്രായോജനകർ മോംസ് ആൻഡ് വൈവ്സ് ആയപ്പോൾ, പ്രീമിയർ ഓട്ടോ പാർട്സ്, എമിറേറ്റ് ഫസ്റ്റ് തുടങ്ങി നിരവധി സ്ഥാപനങ്ങളും സഹകരിക്കുന്നു. പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് പ്ലാറ്റിനം ലിസ്റ്റ് ലിങ്ക് വഴിയുള്ള ഓൺലൈൻ ബുക്കിംഗിലൂടെ ടിക്കറ്റുകൾ ലഭ്യമാണ്. പ്രവാസി മലയാളികളുടെ കലാസാംസ്കാരിക ഐക്യത്തിന്റെ തെളിവായും ഈ ആഘോഷം മാറുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

Share5SendShareTweet3

Related Posts

യുഎഇയുടെ സുസ്ഥിരതാ ലക്ഷ്യങ്ങൾക്ക് പിന്തുണയായി ലുലുവിന്റെ സൗരോർജ്ജ പദ്ധതി

കാർബൺ എമിഷൻ കുറയ്ക്കാൻ ലക്ഷ്യമിട്ട് ലുലു ഗ്രൂപ്പിന്റെ സൗരോർജ്ജ നീക്കം

September 11, 2025
ഷാർജ മീഡിയ സിറ്റി യും അൽ ഹിന്ദ് ബിസിനസ് സെന്ററും കൈകോർത്ത് പ്രവർത്തിക്കുന്നു

ഷാർജ മീഡിയ സിറ്റി യും അൽ ഹിന്ദ് ബിസിനസ് സെന്ററും കൈകോർത്ത് പ്രവർത്തിക്കുന്നു

September 11, 2025
ലൈസൻസിംഗ് നടപടിക്രമങ്ങൾ: ആർ.ടി.എ. ജീവനക്കാർക്കായി നിയമാവബോധ പരിശീലനം

ലൈസൻസിംഗ് നടപടിക്രമങ്ങൾ: ആർ.ടി.എ. ജീവനക്കാർക്കായി നിയമാവബോധ പരിശീലനം

September 11, 2025
യു.എ.ഇ.യിൽ നിന്ന് മലയാളി സംരംഭകനു ഒമാന്റെ പത്തു വർഷത്തെ ഗോൾഡൻ വിസ

യു.എ.ഇ.യിൽ നിന്ന് മലയാളി സംരംഭകനു ഒമാന്റെ പത്തു വർഷത്തെ ഗോൾഡൻ വിസ

September 11, 2025
250,000 ഡോളർ സമ്മാനത്തുകയോടെ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്ങ് അവാർഡ് 2026 പ്രഖ്യാപിച്ചു

ലോക നഴ്സുമാർക്ക് വമ്പൻ അവസരം: ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിങ്ങ് അവാർഡ് 2026 പ്രഖ്യാപിച്ചു

September 11, 2025
ദുബായ് വിമാനയാത്രയിൽ വിപ്ലവം: ‘സീംലെസ് ട്രാവൽ’ പദ്ധതിയുമായി ജിഡിആർഎഫ്എ

ദുബായ് വിമാനയാത്രയിൽ വിപ്ലവം: ‘സീംലെസ് ട്രാവൽ’ പദ്ധതിയുമായി ജിഡിആർഎഫ്എ

September 11, 2025

Recommended

മെന മേഖലയിലെ ആദ്യ ഫിന്‍ടെക് സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയുമായി ഒ ഗോള്‍ഡും ബോട്ടിമും

മെന മേഖലയിലെ ആദ്യ ഫിന്‍ടെക് സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയുമായി ഒ ഗോള്‍ഡും ബോട്ടിമും

2 weeks ago
ദുബായ് ജിഡിആർഎഫ്എ കലയാൻ ആഘോഷത്തിൽ സേവനങ്ങൾ പരിചയപ്പെടുത്തി

ദുബായ് ജിഡിആർഎഫ്എ കലയാൻ ആഘോഷത്തിൽ സേവനങ്ങൾ പരിചയപ്പെടുത്തി

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025