ദുബായ്:ബുർജീൽ ഹോൾഡിങ്സ് ചെയർമാൻ ഡോ. ഷംഷീർ വയലിൽ യുഎഇയിലെ ലവിൻ ദുബായിയുടെ ‘ചാരിറ്റബിൾ ആക്ട് ഓഫ് ദി ഇയർ’ ജനകീയ പുരസ്കാരത്തിന് അർഹനായി. അഹമ്മദാബാദ് എയർ ഇന്ത്യ വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ഏകദേശം ആറ് കോടി രൂപയുടെ അടിയന്തര സഹായം നൽകിയതിനാണ് അംഗീകാരം.നാല് യുവ മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് 1 കോടി രൂപ വീതം, മറ്റ് ദുരന്തബാധിത കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം, പരിക്കേറ്റവർക്ക് 3.5 ലക്ഷം രൂപ വീതം ഡോ. ഷംഷീർ നേരിട്ട് കൈമാറി. പൊതുജന വോട്ടെടുപ്പിലൂടെ തെരഞ്ഞെടുത്ത പുരസ്കാരത്തിനായി നിരവധി പേരിൽ നിന്ന് ഡോ. ഷംഷീറിന് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ചു.