ദുബായ്:മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (MENA) മേഖലയിൽ ആദ്യമായി യൂ ട്യൂബ് അക്കാദമി ആരംഭിച്ച് ക്രിയേറ്റേഴ്സ് HQയും YouTube-ഉം കണ്ടന്റ് ക്രിയേറ്റർമാർക്ക് വലിയ അവസരം ഒരുക്കുന്നു. യുഎഇയുടെ കണ്ടന്റ് സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും സൃഷ്ടാക്കളുടെ കഴിവുകൾ വർദ്ധിപ്പിക്കാനുമാണ് ലക്ഷ്യം.ഡാറ്റാ അനാലിറ്റിക്സ്, കണ്ടന്റ് പ്രൊഡക്ഷൻ, പ്രേക്ഷകവികസനം തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നൽകി സൃഷ്ടാക്കൾക്ക് കരിയർ വളർത്താനുള്ള സഹായം അക്കാദമി നൽകും. യുവാക്കൾക്കും പുതുതായി രംഗപ്രവേശം ചെയ്യുന്നവർക്കുമായി ആഴത്തിലുള്ള അറിവും നേരിട്ടുള്ള ബന്ധങ്ങളും പദ്ധതിയുടെ ഭാഗമാകും.യൂ ട്യൂബ് MENA തലവൻ ജാവിദ് അസ്ലാനോവും യുഎഇ ഗവൺമെന്റ് മീഡിയ ഓഫീസ് വൈസ് ചെയർപേഴ്സൺ ആലിയ അൽഹമ്മാദിയും സംരംഭം മേഖലയിലെ ക്രിയേറ്റർമാർക്ക് ഭാവിയിലെ വിനോദലോകം രൂപപ്പെടുത്താൻ സഹായിക്കുമെന്ന് പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടുന്ന പുതിയ പരിശീലനങ്ങളും പ്രഖ്യാപിച്ചു.ഈ പദ്ധതി അറിവിന്റെ പങ്കുവെപ്പിനും നവീകരണത്തിനും MENA മേഖലയെ ആഗോള കണ്ടന്റ് ഹബ്ബാക്കി മാറ്റുമെന്നും സംഘാടകർ വ്യക്തമാക്കി.