അബുദാബി:എതിഹാദ് എയർവേയ്‌സ് 2025 ഓഗസ്റ്റിൽ ചരിത്രം കുറിച്ചു. ഒരേ മാസത്തിൽ രണ്ട് ദശലക്ഷം യാത്രക്കാരെ വിമാനങ്ങളിലെത്തിച്ച് 22 ശതമാനം വളർച്ചയും 91 ശതമാനം ലോഡ് ഫാക്ടറും കൈവരിച്ചു. ജനുവരി മുതൽ ഓഗസ്റ്റ് വരെ 1.42 കോടി യാത്രക്കാരാണ് എതിഹാദിലൂടെ സഞ്ചരിച്ചത്.സിഇഒ ആന്റോനാൾഡോ നെവ്സ് അറിയിച്ചു: “ഞങ്ങളുടെ ചരിത്രത്തിൽ ആദ്യമായി ഒരു മാസത്തിൽ രണ്ട് ദശലക്ഷത്തിലധികം യാത്രക്കാരെ എത്തിക്കാനായത് വലിയ നേട്ടമാണ്.” 112 വിമാനങ്ങളും 81 ലക്ഷ്യസ്ഥാനങ്ങളുമുള്ള എതിഹാദ്, ഓഗസ്റ്റിൽ A321LR വിമാനത്തെ സേവനത്തിലിറക്കി