ദോഹ:ഖത്തറിൽ സെപ്റ്റംബർ 14, 15 തീയതികളിൽ ഇടിയോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാജ്യത്ത് ഇതിനോടകം മേഘാവൃതമായ കാലാവസ്ഥയും പൊടിപടലങ്ങളും അനുഭവപ്പെടുന്നതായും അധികൃതർ മുന്നറിയിപ്പ് നൽകി. ഇന്ന് 38 ഡിഗ്രി സെൽഷ്യസ് വരെ ചൂടും 27 ഡിഗ്രി സെൽഷ്യസ് വരെ കുറഞ്ഞ താപനിലയുമാണ് പ്രതീക്ഷിക്കുന്നത്.മിന്നൽ പ്രവൃത്തികളും പൊടിപടലങ്ങളും യാത്രക്കും തുറസ്സായ പ്രവർത്തനങ്ങൾക്കും തടസ്സം സൃഷ്ടിക്കാമെന്നതിനാൽ സുരക്ഷാ നിർദേശങ്ങൾ പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.