തിരുവനന്തപുരം: ജീവനക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ കെഎസ്ആർടിസി പ്രൊഫഷണൽ ഗാനമേള ട്രൂപ്പ് രൂപീകരിക്കുന്നു. ഗാനവും സംഗീതോപകരണങ്ങളും കൈകാര്യം ചെയ്യുന്നവർക്ക് പങ്കെടുക്കാം. 3 മുതൽ 5 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും സർട്ടിഫിക്കറ്റുകളും അപേക്ഷയോടൊപ്പം സമർപ്പിക്കണം.വീഡിയോയുടെ തുടക്കത്തിൽ പേരും തസ്തികയും ബന്ധവും ജോലി ചെയ്യുന്ന യൂണിറ്റും മൊബൈൽ നമ്പറും ഉൾപ്പെടുത്തി സ്വയം പരിചയപ്പെടുത്തണം. അപേക്ഷകളും വീഡിയോകളും ചെയർമാനും മാനേജിങ് ഡയറക്ടറുടെയും കാര്യാലയത്തിലേക്കോ 9497001474 എന്ന വാട്‌സ് ആപ്പ് നമ്പറിലേക്കോ അയക്കാവുന്നതാണ്. പദ്ധതി ജീവനക്കാരുടെ കഴിവുകളും KSRTCയുടെ സാംസ്കാരിക മുഖവും ശക്തിപ്പെടുത്തുമെന്നാണ് പ്രതീക്ഷ.