അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ ഉപഭോഗം 95 ശതമാനം വരെ കുറച്ച് അബുദാബി വലിയ നേട്ടം നേടി. 2022 ജൂണിൽ പ്രാബല്യത്തിൽ വന്ന നിയമത്തിന് പിന്നാലെ സൂപ്പർമാർക്കറ്റുകളും ചില്ലറ വ്യാപാര കേന്ദ്രങ്ങളും പുനരുപയോഗ ബാഗുകൾ പ്രോത്സാഹിപ്പിച്ചതാണ് വിജയത്തിന് പിന്നിൽ.പരിസ്ഥിതി ഏജൻസി ജനങ്ങളെ ബോധവൽക്കരിച്ച് ക്യാമ്പെയിനുകൾ നടത്തി. ഒരു വർഷത്തിനകം 17.2 കോടി പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം കുറയുകയും ദിവസേന നാലര ലക്ഷം ബാഗുകളുടെ കുറവ് രേഖപ്പെടുത്തുകയും ചെയ്തു. ആദ്യഘട്ടത്തിൽ 16 ഒറ്റത്തവണ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.പിന്നീട് കടകളിൽ നിന്നും ഉപഭോക്താക്കൾക്കും പുനരുപയോഗ ബാഗുകൾ വിതരണം ചെയ്യുകയും വിലക്കുറവുകൾ നടപ്പാക്കുകയും ചെയ്തു.പരിസ്ഥിതി ഏജൻസി (EAD) അബുദാബി ഈ നേട്ടം “പുതിയ ഘട്ടത്തിന്റെ തുടക്കം” എന്നാണ് വിശേഷിപ്പിച്ചത്.