• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Abu Dhabi

അടിയന്തര അറബ്-ഇസ്‌ലാമിക് ഉച്ചകോടി: ഖത്തറിന് യുഎഇയുടെ പൂർണ പിന്തുണ

September 16, 2025
in Abu Dhabi, GCC, Gulf, NEWS, World
A A
അടിയന്തര അറബ്-ഇസ്‌ലാമിക് ഉച്ചകോടി: ഖത്തറിന് യുഎഇയുടെ പൂർണ പിന്തുണ
25
VIEWS

അബുദാബി/ദോഹ: ഖത്തറിനെതിരെ നടന്ന ഇസ്രയേൽ ആക്രമണത്തിൽ ഖത്തറിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് യുഎഇ. ഖത്തറിന്റെ സുരക്ഷ, സ്ഥിരത, പരമാധികാരം, അഖണ്ഡത എന്നിവ സംരക്ഷിക്കാൻ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യുഎഇയുടെ പൂർണ പിന്തുണ ഉറപ്പുനൽകി. രാജ്യാന്തര നിയമങ്ങളെയും അതോടൊപ്പം രാഷ്ട്രങ്ങളുടെ പരമാധികാരത്തെയും മാനിക്കേണ്ടത് അത്യാവശ്യമാണെന്നും യുഎഇ പറഞ്ഞു.ഖത്തർ ഒറ്റക്കല്ലെന്നും അറബ്-ഇസ്‌ലാമിക രാജ്യങ്ങളുടെ ഈ ഐക്യ ശബ്ദം മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നും വ്യക്തമാക്കി. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രതിനിധിയായി ദോഹയിൽ നടന്ന ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) അടിയന്തര സുപ്രീം കൗൺസിൽ യോഗത്തിലും അറബ്-ഇസ്‌ലാമിക ഉച്ചകോടിയിലും പങ്കെടുത്ത വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനാണ് യുഎഇയുടെ ഈ നിലപാട് പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയാണ് ഇരു ഉച്ചകോടികളും ഉദ്ഘാടനം ചെയ്തത്. ഗൾഫ്, അറബ്, ഇസ്‌ലാമിക രാജ്യങ്ങളിലെ നിരവധി നേതാക്കളും പ്രതിനിധികളും പ്രസക്തമായ അറബ്, ഇസ്‌ലാമിക് സംഘടനകളും ഉച്ചകോടികളിൽ പങ്കെടുത്തു.യുഎഇയുടെ പ്രതിനിധി സംഘത്തിൽ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, പ്രതിരോധകാര്യ മന്ത്രി മുഹമ്മദ് ബിൻ മുബാറക് ബിൻ ഫാദൽ അൽ മസ്‌റൂയി, മറ്റ് സ്റ്റേറ്റ് മന്ത്രിമാരായ ഖലീഫ ഷഹീൻ അൽ മരാർ, ഷെയ്ഖ് ഷഖ്ബൂത് ബിൻ നഹ്യാൻ അൽ നഹ്യാൻ, ലാനാ സാക്കി നുസ്സൈബെഹ്, സയീദ് മുബാറക് അൽ ഹാജിരി എന്നിവരും പങ്കെടുത്തു.

സെപ്റ്റംബർ ഒൻപതിനാണ് ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. രാജ്യാന്തര നിയമങ്ങളുടെയും യുഎൻ ചാർട്ടറുകളുടെയും നഗ്നമായ ലംഘനമാണ് ഈ നടപടി. ആക്രമണത്തിൽ ഒരു ഖത്തർ ആഭ്യന്തര സുരക്ഷാ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടിരുന്നു. ഈ നടപടിയെ യുഎഇ ശക്തമായി അപലപിച്ചിരുന്നു. മേഖലയിലെ നിലവിലുള്ള വെല്ലുവിളികൾക്കപ്പുറം സംഘർഷങ്ങൾ ലഘൂകരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും യുഎഇ ആഗ്രഹിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. കൂടാതെ, ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ സുരക്ഷ അവിഭാജ്യമാണെന്നും യുഎഇ പ്രസ്താവനയിലൂടെ വ്യക്തമാക്കി.ഈ കടന്നാക്രമണങ്ങൾ തടയാൻ രാജ്യാന്തര സമൂഹം, പ്രത്യേകിച്ച് യുഎൻ സുരക്ഷാ കൗൺസിൽ അവരുടെ നിയമപരവും ധാർമികവുമായ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് യുഎഇ അഭ്യർഥിച്ചു. ശക്തമായൊരു രാജ്യാന്തര നിലപാടില്ലാതെ, ഈ ആക്രമണങ്ങൾ പ്രാദേശികവും രാജ്യാന്തര സമാധാനത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്ന് യുഎഇ കൂട്ടിച്ചേർത്തു

Share4SendShareTweet3

Related Posts

ഓപ്പറേഷൻ ഷിവാലറസ് നൈറ്റ് 3′; അഫ്ഗാനിസ്ഥാനിലേക്ക് ദുബായ് എയർലിഫ്റ്റ്: ദുരിതബാധിതർക്ക് സഹായവുമായി യുഎഇ

ഓപ്പറേഷൻ ഷിവാലറസ് നൈറ്റ് 3′; അഫ്ഗാനിസ്ഥാനിലേക്ക് ദുബായ് എയർലിഫ്റ്റ്: ദുരിതബാധിതർക്ക് സഹായവുമായി യുഎഇ

September 16, 2025
വികസനം പല തലങ്ങളിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സാമൂഹിക പുരോഗതിയാണെന്ന് ഷാർജ ഭരണാധികാരി

വികസനം പല തലങ്ങളിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സാമൂഹിക പുരോഗതിയാണെന്ന് ഷാർജ ഭരണാധികാരി

September 16, 2025
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഡോണൾഡ് ട്രംപ് പിറന്നാൾ ആശംസകൾ നേർന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഡോണൾഡ് ട്രംപ് പിറന്നാൾ ആശംസകൾ നേർന്നു

September 16, 2025
ദിവസങ്ങൾക്ക് മുൻപേ സൗരവാതങ്ങൾ അറിയാം; മുന്നറിയിപ്പ് സംവിധാനവുമായി യുഎഇ

ദിവസങ്ങൾക്ക് മുൻപേ സൗരവാതങ്ങൾ അറിയാം; മുന്നറിയിപ്പ് സംവിധാനവുമായി യുഎഇ

September 16, 2025
പരിസ്ഥിതി സംരക്ഷണത്തിന് പുതിയ തുടക്കം: പ്ലാസ്റ്റിക് 95% കുറച്ച് അബുദാബി

പരിസ്ഥിതി സംരക്ഷണത്തിന് പുതിയ തുടക്കം: പ്ലാസ്റ്റിക് 95% കുറച്ച് അബുദാബി

September 16, 2025
വണ്ടി ഓടിക്കാൻ മാത്രമല്ല, പാട്ടിലും കേമന്മാർ; കെഎസ്ആർടിസി ഗാനമേള ട്രൂപ്പ് വരുന്നു

വണ്ടി ഓടിക്കാൻ മാത്രമല്ല, പാട്ടിലും കേമന്മാർ; കെഎസ്ആർടിസി ഗാനമേള ട്രൂപ്പ് വരുന്നു

September 15, 2025

Recommended

ദുബായ് അൽ ഫുർജാനിൽ 210 ദിർഹം മില്യൺ മൂല്യമുള്ള സിംബോളിക് സെൻ റെസിഡൻസസ് പദ്ധതിക്ക്സിംബോളിക് ഡെവലപ്പ്മെൻറ്സ് തുടക്കമിട്ടു .

ദുബായ് അൽ ഫുർജാനിൽ 210 ദിർഹം മില്യൺ മൂല്യമുള്ള സിംബോളിക് സെൻ റെസിഡൻസസ് പദ്ധതിക്ക്സിംബോളിക് ഡെവലപ്പ്മെൻറ്സ് തുടക്കമിട്ടു .

4 months ago
എക്സ്പോ 2020: ജീവനക്കാർക്ക് സൗജന്യ ടിക്കറ്റ്

എക്സ്പോ 2020: ജീവനക്കാർക്ക് സൗജന്യ ടിക്കറ്റ്

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025