ദുബായ്:ദുബായിലെ അൽമനാർ ഇസ്‌ലാമിക് സെന്ററിന്റെ കുടുംബ ക്യാംപെയ്ൻ സെപ്റ്റംബർ 21ന് അൽഖൂസിലെ സെന്റർ ഗ്രൗണ്ടിൽ നടക്കും. സ്നേഹം (മവദ്ദ), കാരുണ്യം (റഹ്മ), ശാന്തി (സക്കീന) എന്നീ വിഷയങ്ങളിലായിരിക്കും പ്രധാന പ്രഭാഷണങ്ങൾ. അഡ്വ. ഹാരിസ് ബീരാൻ എം.പി. ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ മുഹമ്മദ് അമീർ, മമ്മൂട്ടി മുസ്‌ലിയാർ, മൗലവി അബ്ദുസ്സലാം മോങ്ങം എന്നിവർ സംസാരിക്കും.പരിപാടിയുടെ ഭാഗമായി ടീൻസ് മീറ്റ്, കപ്പിൾസ് മീറ്റ്, പ്രീ മാരിറ്റൽ ക്ലാസുകൾ എന്നിവയും നടക്കും. ദുബായിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന പങ്കാളികൾക്കായി വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്. ഫോൺ: 04 3394464, 050 5242429.