അജ്മാൻ:പുതിയ അധ്യയന വർഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ ആരോഗ്യം, സുരക്ഷ എന്നിവ ഉറപ്പാക്കാൻ അജ്മാനിലെ സ്കൂളുകളിൽ സമഗ്ര പരിശോധനാ ക്യാംപെയ്ൻ ആരംഭിച്ചു. സ്കൂൾ കാന്റീനുകളിലെ ഭക്ഷ്യസുരക്ഷ, കുടിവെള്ളത്തിന്റെ ഗുണനിലവാരം, നീന്തൽക്കുളങ്ങളുടെ ശുചിത്വം, വായുവിന്റെ ഗുണനിലവാരം എന്നിവ പരിശോധിക്കും. കീടനിയന്ത്രണ കരാറുകൾ, ജീവനക്കാരുടെ പരിശീലനം, രക്ഷാപ്രവർത്തന ഉപകരണങ്ങളുടെ ലഭ്യത എന്നിവയും പരിശോധനയിൽ ഉൾപ്പെടും.“സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും,” എന്ന് എംപിഡിഎയിലെ പബ്ലിക് ഹെൽത്ത് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എൻജി. ഖാലിദ് മുയിൻ അൽ ഹൊസാനി വ്യക്തമാക്കി.