ദുബൈ:2026-ൽ ചന്ദ്രന്റെ മറുവശത്ത് ഇറങ്ങാനിരിക്കുന്ന യു.എ.ഇയുടെ ‘റഷീദ് റോവർ 2’ പദ്ധതിക്ക് ഫ്രഞ്ച് ബഹിരാകാശ ഏജൻസി സി.എൻ.ഇ.എസ് ശക്തമായ പിന്തുണ നൽകും. പാരിസിൽ നടന്ന വേൾഡ് സ്പേസ് ബിസിനസ് വീക്കിൽ എം.ബി.ആർ.എസ്.സി–സി.എൻ.ഇ.എസ് തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു.

റോവറിന് രണ്ട് ഹൈ റെസലൂഷൻ ക്യാമറകളും കാസ്പെക്സ് മോഡ്യൂളും ഫ്രാൻസ് നൽകും.ഫ്രാൻസിലെ ടൂളൂസിൽ റോവറിന് തെർമൽ വാക്വം ടെസ്റ്റിംഗ് നടത്തി. അമേരിക്കൻ കമ്പനിയായ ഫയർഫ്ലൈ ഏറോസ്പേസ് റോവറിനെ ചന്ദ്രന്റെ മറുവശത്ത് ഇറക്കാൻ ലൂണർ ലാൻഡർ നൽകും. ചന്ദ്രധൂളിന്റെ സ്വഭാവം, പ്ലാസ്മാ അന്തരീക്ഷം, ഭൂവിശേഷതകൾ എന്നിവ പഠിക്കാനും റോവർ 2 തയ്യാറാകും.