ദുബായ്:ദുബായിലെ റോഡുകളിലും പൊതുഗതാഗത സംവിധാനങ്ങളിലുമുള്ള പ്രശ്നങ്ങൾ ഇനി വാട്സ്ആപ്പ് വഴിയുള്ള ‘മദീനത്തി’ സ്മാർട്ട് സേവനം വഴി റിപ്പോർട്ട് ചെയ്യാം. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ‘മഹ്ബൂബ്’ ചാറ്റ്‌ബോട്ട് മുഖേനയാണ് ഈ സേവനം അവതരിപ്പിച്ചത്. ചിത്രങ്ങൾ ഉൾപ്പെടെ അയയ്ക്കാനാകുന്ന സംവിധാനത്തോടെ പ്രശ്നങ്ങൾ വേഗത്തിൽ കണ്ടെത്തി പരിഹരിക്കാനാകും.ആർടിഎ കസ്റ്റമർ ഹാപ്പിനസ് ഡയറക്ടർ മീറ അൽ ഷെയ്ഖ് പറഞ്ഞു: “വാട്സ്ആപ്പ് വഴിയുള്ള ‘മദീനത്തി’ സേവനം ദുബായിലെ ജീവിത നിലവാരം മെച്ചപ്പെടുത്തുകയും പൊതുജനപങ്കാളിത്തം വർദ്ധിപ്പിക്കുകയും ചെയ്യും.ജനങ്ങൾക്ക് പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യാനും നിർദേശങ്ങൾ നൽകാനും എളുപ്പമുള്ള വഴിയാണ് ഇത്.റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുമ്പോൾ സ്വകാര്യത ഉറപ്പുവരുത്താൻ എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി അധികൃതർ വ്യക്തമാക്കി.2025-ന്റെ ആദ്യ പകുതിയിൽ 6,525 റിപ്പോർട്ടുകളാണ് ഈ സേവനം വഴി ആർടിഎയിൽ ലഭിച്ചത്. 2024–2030 തന്ത്രത്തിന്റെ ഭാഗമായ ഈ പദ്ധതി നഗരത്തിന്റെ സൗന്ദര്യവും പൊതുജനപങ്കാളിത്തവും വർധിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.