ഫുജൈറ:യു.എ.ഇയിലെ ചരക്കുനീക്ക രംഗത്ത് പുതിയൊരു ചരിത്രം കുറിച്ച് ഫുജൈറ രാജ്യാന്തര വിമാനത്താവളം.വിമാനത്താവളത്തിൽ നിന്ന് കടലിലെ കപ്പലിലേക്കുള്ള ചരക്ക് ഡ്രോണിലൂടെ എത്തിച്ചാണ് പരീക്ഷണം പൂർണ്ണ വിജയം നേടിയത്.350 കിലോ വരെ വഹിക്കുന്ന ഡ്രോണുകൾ ഉപയോഗിച്ചാണ് യു.എ.ഇയിലെ വിമാനത്താവളങ്ങളിൽ നടക്കുന്ന ആദ്യ ചരക്കുനീക്ക പരീക്ഷണം. ഫുജൈറ സിവിൽ ഏവിയേഷൻ വകുപ്പ്, ഫുജൈറ എയർ നാവിഗേഷൻ സർവീസസ്, ലോഡ് ഓട്ടണമസ് എന്നിവർ ചേർന്നാണ് പദ്ധതി നടപ്പാക്കിയത്.റോഡ് വഴിയുള്ള ചരക്ക് ഗതാഗതം കുറയ്ക്കാനും മലിനീകരണം തടയാനും ലോജിസ്റ്റിക്സ് മേഖലയിൽ വേഗതയും കാര്യക്ഷമതയും വർധിപ്പിക്കാനുമുള്ള വഴിതുറക്കുന്നതായാണ് അധികൃതരുടെ വിലയിരുത്തൽ.