ദുബായ്:ആപ്പിളിന്റെ ഐഫോൺ 17 പരമ്പര ദുബായിൽ ലോഞ്ച് ചെയ്തതോടെ ദുബായ് മാളിലെ ആപ്പിൾ സ്റ്റോറിൽ വൻ തിരക്കായിരുന്നു. മെച്ചപ്പെടുത്തിയ ക്യാമറ, iOS 26, പുതിയ നിറങ്ങൾ എന്നിവ ഉപയോക്താക്കളെ ആവേശത്തിലാക്കി. പുലർച്ചെ മുതൽ നിരയായി എത്തിയവരിൽ പാക്കിസ്ഥാനുകാരനായ മുഹമ്മദ് ഷാക്ക ആദ്യ സ്ഥാനത്ത് എത്തി.

ഐഫോൺ 17 പ്രോ മാക്‌സിനാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടായത്. യുഎഇയിൽ വില 3,399 ദിർഹം മുതൽ 5,099 ദിർഹം വരെയാണ്. ‘കോസ്മിക് ഓറഞ്ച്’ നിറമാണ് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടത്. റീസെല്ലർമാർ പുതിയ ഫോണുകൾക്ക് 1,000–2,000 ദിർഹം അധികവിലയ്ക്ക് വിൽക്കാൻ തുടങ്ങി.
യുഎഇയിൽ eSIM മാത്രം പിന്തുണയ്ക്കുന്നുണ്ടെങ്കിലും വിദേശ സന്ദർശകരും നിരയായി എത്തിയിരുന്നു. പുതിയ എയർപോഡ്സ് പ്രോ 3, ആപ്പിൾ വാച്ചുകളും അവതരിപ്പിച്ചു. മെച്ചപ്പെട്ട ബാറ്ററി ശേഷിയും സാങ്കേതികവിദ്യയും പ്രോ മാക്‌സിനെ ഉപഭോക്താക്കളുടെ പ്രിയമോഡലാക്കി.