അബുദാബി:റെയിൽ ഗതാഗതത്തിലെ നവീകരണങ്ങളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി ഗ്ലോബൽ റെയിൽ കോൺഫറൻസ് സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 2 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ നടക്കും. നൂറിലേറെ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും പ്രതിനിധികളും ഉൾപ്പെടെ 20,000-ത്തിലധികം പേർ പങ്കെടുക്കും.200-ത്തിലധികം പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന പ്രദർശനത്തിൽ റെയിൽ ഗതാഗതം, ചരക്കുനീക്കം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ അന്താരാഷ്ട്ര സഹകരണം, സംയുക്ത പദ്ധതികൾ, സാങ്കേതിക കൈമാറ്റം എന്നിവയാണ് മുഖ്യ വിഷയങ്ങൾ. ഇന്ത്യ റെയിൽവേ, ഇത്തിഹാദ് റെയിൽ, ഖത്തർ റെയിൽ, കൊറിയ റെയിൽവേ കോർപ്പറേഷൻ ഉൾപ്പെടെ 11 ദേശീയ റെയിൽ ഓപ്പറേറ്റർമാരും പങ്കെടുക്കും.സമ്മേളനത്തിലൂടെ 14,000 കോടി ഡോളറിലധികം ഇടപാടുകൾ നടക്കുമെന്നാണു പ്രതീക്ഷ.