അബുദാബി:വിനോദത്തിനപ്പുറം പഠനത്തിന്റെയും അറിവിന്റെയും കേന്ദ്രങ്ങളായി അബുദാബിയിലെ പൊതുപാർക്കുകൾ രൂപാന്തരപ്പെടുന്നു. 2016 മുതൽ 80,000-ത്തിലേറെ വിദ്യാർത്ഥികൾക്ക് പ്രകൃതി, ജൈവവൈവിധ്യം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളിൽ അറിവ് പകരുന്ന പരിപാടികൾ നടന്നു വരുന്നു.ഉമ്മുൽ എമിറേറ്റ് പാർക്ക് ഉൾപ്പെടെ സ്കൂളുകൾക്കായി പ്രത്യേക പാഠ്യപദ്ധതികളും ശിൽപശാലകളും ഒരുക്കി, കുട്ടികൾക്ക് മരുഭൂമിയിലെ ജീവിതരീതി, സുസ്ഥിരവികസനം, ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ജീവിതം തുടങ്ങിയ വിഷയങ്ങളിൽ പഠിക്കാൻ അവസരം ഒരുക്കുന്നു.അബുദാബി സിറ്റി മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള മറ്റ് പാർക്കുകളിലും ജൈവവൈവിധ്യം, ജലസംരക്ഷണം, പുനരുപയോഗം എന്നീ വിഷയങ്ങളിലെ പഠനപരിപാടികൾ വിപുലീകരിക്കാൻ പദ്ധതിയുണ്ട്.