കണ്ണൂർ പ്രവാസി അസോസിയേഷൻ (KEXPA) എക്സിക്യൂട്ടീവ് അംഗങ്ങളായ ദിനേശൻ കടലായി, രാജേഷ് കുഞ്ഞിരാമൻ എന്നിവർ നാട്ടിലേക്ക് മടങ്ങുന്നതിനോടനുബന്ധിച്ച് യാത്രയപ്പ് അനുമോദനയോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് കെ.വി. ഷാജേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ, വൈസ് പ്രസിഡന്റ് ലസിത് കയക്കീൽ ഉപഹാരങ്ങൾ നൽകി.യോഗത്തിൽ അടുത്ത വർഷങ്ങളിലെ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും മീഡിയ & കൾചറൽ കമ്മിറ്റി ചെയർമാനായി അഭി വെങ്ങരയെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് സംഗീത് കൃഷ്ണൻ, ജോയിന്റ് സെക്രട്ടറിമാരായ സീനേഷ് ഗംഗാധരൻ, രാജേഷ് കൃഷ്ണൻ, മുൻ പ്രസിഡന്റ് ക്യാപ്റ്റൻ വിജിത്ത് വായക്കര, മുൻ സെക്രട്ടറി ജിതേഷ് വിജയൻ എന്നിവർ സംസാരിച്ചു.