അബുദാബി∙ ഒട്ടറെ പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്ത ഹെറാത്ത് പ്രവിശ്യയിലുണ്ടായ വെള്ളപ്പൊക്ക ദുരന്തത്തിൽ യുഎഇ അഫ്ഗാനിസ്ഥാനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു. ഈ ദുരന്തത്തിൽ ഇരകളുടെ കുടുംബങ്ങൾക്കും അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കും യുഎഇയുടെ ആത്മാർത്ഥമായ അനുശോചനവും സഹതാപവും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരുക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.
WhatsApp Channel
പ്രധാന വാർത്തകളും ബ്രേക്കിങ് അപ്‌ഡേറ്റുകളും നേരിട്ട് ഫോണിലേക്ക്
Join









































