• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, October 15, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home News Education

ഗണിതവും കലയും കൈകോർത്തപ്പോൾ; ഷാർജ ഇന്ത്യ ഇൻ്റർനാഷണൽ സ്കൂളിൽ വിസ്മയമായി ‘മാത് ഒ ആർട്ട്’ പ്രദർശനം

by UAE വാർത്ത ലേഖകൻ
4 months ago
in Education
Reading Time: 2 mins read
22 0
ഗണിതവും കലയും കൈകോർത്തപ്പോൾ; ഷാർജ ഇന്ത്യ ഇൻ്റർനാഷണൽ സ്കൂളിൽ വിസ്മയമായി ‘മാത് ഒ ആർട്ട്’ പ്രദർശനം
124
VIEWS
Share on WhatsappShare on Facebook

പ്രകൃതിയോടിണങ്ങിയ മാതൃകകളുമായി കെജി തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾ; സന്ദർശകരായി യുഎഇയിലെ വിവിധ വിദ്യാലയങ്ങൾ.

ദുബായ്: ഗണിതശാസ്ത്രവും കലയും പ്രകൃതിയുമായി സമന്വയിപ്പിച്ച് ഷാർജ ഇന്ത്യ ഇൻ്റർനാഷണൽ സ്കൂളിൽ സംഘടിപ്പിച്ച “മാത് ഒ ആർട്ട്” ഗണിതശാസ്ത്ര പ്രദർശനം ശ്രദ്ധേയമായി. സ്കൂളിലെ കെജി തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾ ഒരുക്കിയ വൈവിധ്യമാർന്ന ഗണിത-കലാ ആവിഷ്കാരങ്ങൾ കാണാൻ യുഎഇയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള നൂറുകണക്കിന് അധ്യാപകരും വിദ്യാർത്ഥികളുമാണ് ക്യാമ്പസിലെത്തിയത്.

ഗണിതം കേവലം അക്കങ്ങൾ മാത്രമല്ലെന്നും, അത് പ്രകൃതിയോടും സമൂഹത്തോടും യഥാർത്ഥ ജീവിതത്തോടും എത്രത്തോളം ചേർന്നുനിൽക്കുന്നുവെന്നും അടയാളപ്പെടുത്തുന്നതായിരുന്നു വിദ്യാർത്ഥികളുടെ ഭാവനയിൽ വിരിഞ്ഞ ഓരോ മാതൃകകളും. പ്രകൃതിക്കും പരിസ്ഥിതിക്കും ഇണങ്ങുന്ന രീതിയിൽ മനുഷ്യജീവിതം കൂടുതൽ ക്രിയാത്മകമായി എങ്ങനെ രൂപപ്പെടുത്താം എന്ന സന്ദേശവും ഈ പ്രദർശനം മുന്നോട്ടുവെച്ചു. വിദ്യാർത്ഥികളുടെ കഠിനാധ്വാനവും വൈവിധ്യമാർന്ന ചിന്തകളും പ്രകടമാക്കുന്നതായിരുന്നു പ്രദർശനത്തിലെ ഓരോ സ്റ്റാളുകളും.

ഇന്ത്യ ഇൻ്റർനാഷണൽ സ്കൂൾ പ്രിൻസിപ്പാൾ ഡോ. മജ്ഞു റെജി പ്രദർശനത്തിൻ്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയെയും ശാസ്ത്രീയ അഭിരുചിയെയും അവർ അഭിനന്ദിച്ചു. ചടങ്ങിൽ പെയ്‌സ് (PACE) ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സൽമാൻ ഇബ്രാഹിം, സീനിയർ ഡയറക്ടർ ആസിഫ് മുഹമ്മദ് എന്നിവർ വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു സംസാരിച്ചു.

വിപുലമായ രീതിയിൽ സംഘടിപ്പിച്ച ഈ ഗണിതശാസ്ത്ര മേളയുടെ വിജയത്തിന് അസിസ്റ്റൻ്റ് ഡയറക്ടർ സഹാ ആസാദ്, വൈസ് പ്രിൻസിപ്പാൾ ഷിഫാന മുഈസ് എന്നിവർ പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. അധ്യാപകരായ ഫർഹാൻ, ഇസ്സുദ്ദിൻ, സതീശൻ എന്നിവരുടെ നേതൃത്വത്തിലാണ് ഈ വൻ പ്രദർശനം അണിയറയിൽ ഒരുങ്ങിയത്.

ആധുനിക വിദ്യാഭ്യാസ രംഗത്ത് ശാസ്ത്ര-ഗണിത പഠനങ്ങളെ കലയുമായി ബന്ധിപ്പിച്ചുള്ള ‘സ്റ്റീം’ (STEAM) രീതിക്ക് വലിയ പ്രാധാന്യമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുഎഇയിലെ പ്രവാസി വിദ്യാർത്ഥികൾക്കിടയിൽ യുക്തിചിന്തയും പരിസ്ഥിതിബോധവും വളർത്താൻ ഇത്തരം വിപുലമായ സ്കൂൾ പ്രദർശനങ്ങൾ വലിയ പങ്കുവഹിക്കുന്നുണ്ട്.

Tags: Gulf newsIndo-UAE SchoolsMath ExhibitionSharjah SchoolsStudent InnovationUAE Education

RelatedPosts

The UAE National Centre of Meteorology forecasts rain, 50 km/h winds, and blowing dust through Sunday. Inland temperatures could reach 42°C with overnight fog.
Weather

യുഎഇയിൽ ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യത; കാറ്റും പൊടിക്കാറ്റും ശക്തമാകും

Israeli President Isaac Herzog awards Indian flydubai captain Smit Machchhar the Presidential Award for Civilian Heroism after he foiled a cockpit attack on flight FZ1073.
World

ഫ്ലൈദുബായ് വിമാനത്തിലെ 174 പേരുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് ഇസ്രയേലിന്റെ പരമോന്നത ധീരതാ പുരസ്കാരം

The Saudi-led coalition launched a broad air campaign in Yemen, destroying 136 Houthi military targets and missile depots following cross-border strikes.
GCC

യെമനിൽ ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സൗദി സഖ്യസേനയുടെ വ്യോമാക്രമണം; 136 താവളങ്ങൾ തകർത്തു

Dubai KMCC Kasaragod District Women's Wing organized 'Me-Connect 2026' at Abu Hail, focusing on expatriate mental wellness and self-development.
Community

ദുബൈ കെ.എം.സി.സി വനിതാ വിങ് ‘മീ-കണക്ട് 2026’ ഇന്ന് ദുബൈയിൽദുബൈ കെ.എം.സി.സി വനിതാ വിങ് ആക്ടിംഗ് പ്രസിഡന്റ് ആയിഷ മുഹമ്മദ് ഉദ്ഘാടനം ചെയ്യും.

Sheikh Dr Sultan bin Mohammed Al Qasimi attends the closing of the 5th International Forum for Arabic Language Teachers in Sharjah, spotlighting linguistic security and teacher training.
Education

അറബിക് അധ്യാപക സംഗമത്തിന് ഷാർജയിൽ സമാപനം; ‘ഭാഷാ സുരക്ഷ’ മുൻനിർത്തി ഭാവി പ്രവർത്തനരേഖ

Dubai Crown Prince Sheikh Hamdan bin Mohammed visited flydubai Captain Smit Machchhar, praising his bravery after thwarting a cockpit attack aboard flight FZ1073.
UAE

ധീരതയ്ക്ക് രാജ്യത്തിന്റെ ആദരം; ഫ്ളൈദുബായ് പൈലറ്റ് സ്മിത് മച്ചാറിനെ നേരിൽക്കണ്ട് ഷെയ്ഖ് ഹംദാൻ

Invest in Sharjah has rolled out Najm, an AI agent linking global investors with real-time industrial plots, commercial spaces, and municipal data.
Business

നിക്ഷേപകർക്ക് വഴികാട്ടിയായി എഐ ഏജന്റ് ‘നജ്‌ം’ പുറത്തിറക്കി ഷാർജ; വ്യാവസായിക പദ്ധതികൾ ഇനി ഞൊടിയിടയിൽ കണ്ടെത്താം

sheikh-mohammed-dubai-community-service-award-board-trustees-2026
UAE

ദുബായ് കമ്യൂണിറ്റി സർവീസ് അവാർഡ് ട്രസ്റ്റി ബോർഡ് പുനഃസംഘടിപ്പിച്ചു; ശൈഖ് മുഹമ്മദ് ഉത്തരവിറക്കി

Pixar’s Toy Story 5 tackles childhood screen addiction and digital isolation as Woody, Buzz, and Jessie face off against modern smart tablets.
Movie

സ്മാർട്ട് സ്ക്രീനുകളോട് പോരാടുന്ന കളിപ്പാട്ടങ്ങൾ; ‘ടോയ് സ്റ്റോറി 5’ മുന്നോട്ടുവെക്കുന്ന ഡിജിറ്റൽ കാലത്തെ ആശങ്കകൾ

Dubai's RTA has converted the Al Satwa Roundabout into a signalised junction, reducing peak journey times by 50% and cutting traffic queues across 2nd December Street.
Travel

ദുബായ് അൽ സത്വ റൗണ്ട്എബൗട്ട് ഇനി സിഗ്‌നൽ ജംഗ്ഷൻ; യാത്രാസമയത്തിൽ 50 ശതമാനം കുറവ്

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.