അബുദാബി: യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ 2026 ജൂലൈ 22 മുതൽ അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിന് ഔട്ട്‌സോഴ്‌സ് ചെയ്തു. രാജ്യത്തുടനീളമുള്ള 16 ഇന്ത്യൻ കോൺസുലർ ആപ്ലിക്കേഷൻ സെന്ററുകൾ (ICACs) വഴിയാണ് ഇനി സേവനങ്ങൾ ലഭ്യമാകുക.
എല്ലാ ഐസിഎസിഎസി കേന്ദ്രങ്ങളും രാവിലെ 8 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കും. അപേക്ഷകർക്ക് consularsevainuae.com വെബ്സൈറ്റിലൂടെ മുൻകൂട്ടി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. ദിവസേന രാവിലെ 9 മണിക്കും രാത്രി 9 മണിക്കും പുതിയ അപ്പോയിന്റ്മെന്റ് സ്ലോട്ടുകൾ തുറക്കും.
അൽ ഹിന്ദ് ഈടാക്കുന്ന സർവീസ് ചാർജ് 19 ദിർഹമാണ് (വാറ്റ് ഉൾപ്പെടെ). ഫോം പൂരിപ്പിക്കൽ, ഫോട്ടോ, ടൈപ്പിംഗ്, പ്രിന്റ്, ഫോട്ടോക്കോപ്പി, ആഭ്യന്തര കൊറിയർ തുടങ്ങിയ അനുബന്ധ സേവനങ്ങൾ ഈ തുകയ്ക്ക് ഉൾപ്പെടും.
ഇനി മുതൽ ഇന്ത്യൻ എംബസിയിലും കോൺസുലേറ്റുകളിലും പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾ നേരിട്ട് ലഭ്യമാകില്ല. എല്ലാ അപേക്ഷകളും ഐസിഎസി കേന്ദ്രങ്ങൾ വഴിയാണ് സ്വീകരിക്കുക.
















