Tag: india

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് യുഎഇ ദിർഹത്തിൽ ഇന്ത്യ പണമിടപാട് നടത്തിയതായി റോയിട്ടേഴ്സ് റിപ്പോർട്ട്.

റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിക്ക് യുഎഇ ദിർഹത്തിൽ ഇന്ത്യ പണമിടപാട് നടത്തിയതായി  റോയിട്ടേഴ്സ് റിപ്പോർട്ട്. അമേരിക്കഅടക്കമുള്ള രാജ്യങ്ങളുടെ ഉപരോധ ത്തിന്റെ പശ്ചാത്തലത്തിൽ ഡോളറിലുള്ള വിനിമയം ഒഴിവാക്കി ദിർഹം നൽകണമെന്ന് റഷ്യ ആവശ്യപ്പെട്ടതുപ്രകാരമാണ് ഇന്ത്യയിൽ നിന്നുള്ള രണ്ട് റിഫൈനറികൾ ഈ രീതിയിൽ പണമിടപാട് നടത്തിയത്.ചൈന കഴിഞ്ഞാൽ റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. വരും ദിവസങ്ങളിൽ കൂടുതൽ റിഫൈനറികൾ യുഎഇ ദിർഹത്തിൽ റഷ്യക്കു പണംകൈമാറുമെന്നാണ് വിവരം. ഇന്ത്യയുമായുള്ള വാണിജ്യ ഇടപാടുകളിൽ ഡോളർ, യൂറോ, പൗണ്ട് എന്നിവയിൽ പണം  കൈമാറുന്നത്നിരുൽസാഹപ്പെടുത്തുകയാണ് റഷ്യ.സൗഹൃദ രാജ്യങ്ങളുമായി അവരുടെ നാണയത്തിൽ വിനിമയം നട ത്താൻ ഒരുക്കമാണെന്ന് കഴിഞ്ഞ മാസം റഷ്യൻധനമന്ത്രി പറഞ്ഞിരുന്നു.ഇതുവഴി റഷ്യയുടെ റൂബിളിന്റെ വിനിമയ നിരക്ക് ഉയർത്താനും ഡോളർ, യൂറോ എന്നിവയെ പിടിച്ചു കെട്ടാനുമാണ്ലക്ഷ്യമിടുന്നത്.മോസ്കോയിലെ കറൻസി എക്സ്ചേഞ്ചുകൾ ദിർഹത്തിലും ഉസ്ബക് സമ്മിലും വിനിമയം നടത്താനുള്ള ഒരുക്കം തുടങ്ങി. അതേസമയം, രൂപയിൽ ഇടപാട് നടത്താനുള്ള ഒരുക്കം ഇന്ത്യയും തുടങ്ങിയിട്ടുണ്ട്.

Read more

ഇന്ത്യയിൽ രണ്ടാമത്തെ കുരങ്ങുപനി കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്തതോടെ ജാഗ്രത മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ.

ഇന്ത്യയിൽ രണ്ടാമത്തെ കുരങ്ങുപനി കേസ് കേരളത്തിൽ റിപ്പോർട്ട് ചെയ്തതോടെ ജാഗ്രത മുന്നറിയിപ്പുമായികേന്ദ്രസർക്കാർ . മുഴുവൻ അന്താരാഷ്ട്ര യാത്രക്കാരുടെ പരിശോധന ശക്തമാക്കാൻ വിമാനത്താവളങ്ങളോടുംതുറമുഖങ്ങളോടും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു .ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ എയർപോർട്ട്, പോർട്ട്ഹെൽത്ത് ഓഫീസർമാരുമായും, ആരോഗ്യ കുടുംബക്ഷേമ മേഖലാ ഓഫീസുകളിൽ നിന്നുള്ള റീജിയണൽഡയറക്ടർ മാരുമായും കൂടിക്കാഴ്ച നടത്തി. കുരങ്ങുപനി കേസുകൾ വർധിക്കാതിരിക്കാനും അപകടസാധ്യതഒഴിവാക്കാനും അതീവ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകി. അന്താരാഷ്ട്ര തുറമുഖങ്ങളിലെയുംവിമാനത്താവള ങ്ങളിലെയും ഇമിഗ്രേഷൻ പോലുള്ള മറ്റ് സ്‌റ്റേക്ക്‌ഹോൾഡർ ഏജൻസികളുമായി ഏകോപിപ്പിച്ച്ആരോഗ്യ സ്‌ക്രീനിംഗ് പ്രക്രിയകൾ കാര്യക്ഷമമാക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ദുബായിൽ നിന്ന് എത്തികണ്ണൂർ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 31കാരന് കുരങ്ങുപനിസ്ഥിരീകരിച്ച ദിവസമാണ് ഉന്നതതല യോഗം ചേർന്നത്.

Read more

അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡെൻറ പശ്ചിമേഷ്യൻ സന്ദർശന ഭാഗമായി ഇന്ത്യയെ ഉൾപ്പെടുത്തി.

അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡെൻറ  പശ്ചിമേഷ്യൻ സന്ദർശന ഭാഗമായി ഇന്ത്യയെ ഉൾപ്പെടുത്തി ചതുർ രാജ്യ ഉച്ചകോടി നാളെ നടക്കും. വെർച്വൽ ആയിട്ടാണ്  ഉച്ചകോടി നടക്കുന്നത്  . അമേരിക്ക, ഇസ്രായേൽ, യു.എ.ഇ, ഇന്ത്യ എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ ചേർന്ന് വെർച്വൽ ഉച്ചകോടിയാണ്നടക്കുക. യു.എ.ഇയും ഇന്ത്യയും തമ്മിൽ രൂപപ്പെടുത്തിയ സമഗ്ര സാമ്പത്തിക കരാർ വിപുലീകരിക്കുന്നതു സംബന്ധിച്ച് ഉച്ചകോടി ചർച്ച ചെയ്യും .

Read more

2000 കോടി രൂപ നിർമാണ ചിലവിൽ ലുലു ഗ്രൂപ്പിന്റ ഏറ്റവും വലിയ മാള്‍ ലഖ്‌നൗവില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു

2000 കോടി രൂപ നിർമാണ ചിലവിൽ ലുലു ഗ്രൂപ്പിന്റ ഏറ്റവും വലിയ മാള്‍ ലഖ്‌നൗവില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉദ്ഘാടനം ചെയ്തു

Read more

ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു.

ഇന്ത്യയിൽ  കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര  സർക്കാർപുതുക്കിയമാർഗനിർദേശങ്ങൾ നൽകി. വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്ന വിമാനങ്ങളിൽ രണ്ട് ശതമാനം പേർക്ക് ആർ.ടി.പി.സി.ആർ പരിശോധനനടത്താനുള്ള നിർദേശം സർക്കാർ നൽകിയിട്ടുണ്ട്. റാൻഡം പരിശോധനയായിരിക്കും നടത്തുക.

Read more

ഇന്ത്യയിൽ  കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുംകേന്ദ്ര  സർക്കാർപുതുക്കിയ മാർഗനിർദേശങ്ങൾ നൽകി.

ഇന്ത്യയിൽ  കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നതിനിടെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുംകേന്ദ്ര  സർക്കാർപുതുക്കിയ മാർഗനിർദേശങ്ങൾ നൽകി. വിദേശരാജ്യങ്ങളിൽ നിന്നും എത്തുന്ന വിമാനങ്ങളിൽരണ്ട് ശതമാനം പേർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്താനുള്ള നിർദേശം സർക്കാർ നൽകിയിട്ടുണ്ട്. റാൻഡം പരിശോധനയായിരിക്കും നടത്തുക.ഈ പരിശോധനയിൽ പോസിറ്റീവാകുന്നവരുടെ സാമ്പിളുകൾജനിതകശ്രേണീക രണത്തിന് അയക്കാനം നിർദേശമുണ്ട്. പോസിറ്റീവാകുന്നവരെ മാനദണ്ഡങ്ങൾ അനുസരിച്ച്ഐസോലേഷനിൽ പാർപ്പി ക്കാനും നിർദേശമുണ്ട്.ആശുപത്രികളിൽ പനിലക്ഷണ വുമായി എത്തുന്നആളുകളിൽ അഞ്ച് ശതമാനം പേരുടെ സാമ്പിളുകളെങ്കിലും കോവിഡ് പരിശോധനക്ക് വിധേയമാക്ക ണമെന്നുംനിർദേശമുണ്ട്. രോഗബാധയു ണ്ടാകുന്നസ്ഥലങ്ങളും പുതിയ ക്ലസ്റ്ററുകളും സംബന്ധിച്ച് കർശനമായ നിരീക്ഷണംനടത്താനുംകേന്ദ്രസർക്കാർആവശ്യപ്പെട്ടിട്ടുണ്ട്.ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണാന് ഇതുസംബന്ധിച്ച്കത്ത് നൽകിയത്. ആദ്യഘട്ടത്തിൽ തന്നെ രോഗം കണ്ടെത്തുന്ന തിനാണ് സംസ്ഥാനങ്ങൾ പ്രാധാന്യംനൽകേണ്ടതെന്ന് അദ്ദേഹം നിർദേശിച്ചു. കഴിഞ്ഞദിവസം മുതൽ കേരളത്തിൽ മാസ്ക്ക് നിർബന്ധം ആക്കിയിട്ടുണ്ട് .മാസ്ക്ക് ധരിക്കാതെ ആൾക്കൂട്ടത്തിലും വാഹനങ്ങളിലും കയറിയാൽ അഞ്ഞൂറ് രൂപയാണ് പിഴ

Read more

യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരിച്ചെത്തി. 

യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിൽ തിരിച്ചെത്തി . ജി-7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ഇന്നലെ പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം. പ്രത്യേക വിമാനത്തില്‍ അബുദാബി വിമാനത്താവളത്തില്‍ ഇറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ യുഎഇപ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തിയിരുന്നു.അബുദാബി പാലസിലെത്തിയപ്രധാനമന്ത്രി മുന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണ ത്തില്‍ അനുശോചനം രേഖപ്പെടുത്തി. ജനങ്ങള്‍ക്ക് വേണ്ടി വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച നേതാവായിരുന്നു ശൈഖ്ഖലീഫയെന്ന് മോദി അനുസ്‍മരിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ശൈഖ് മുഹമ്മദിനോട് അനുശോചനംഅറിയിച്ചതായും മോദി ട്വീറ്റ് ചെയ്‍തു.യുഎഇയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശൈഖ് മുഹമ്മദ്ബിന്‍ സായിദ് അല്‍ നഹ്‍യാനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ഇന്ത്യയ്ക്കും യുഎഇയ്ക്കുംഇടയിലുള്ള തന്ത്രപ്രധാനവും സമഗ്രവുമായ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളുംചര്‍ച്ച ചെയ്‍തതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അറിയിച്ചു.മണിക്കൂറുകള്‍ മാത്രമാണ്പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനം നീണ്ടുനിന്നത്. ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരുംസംബന്ധിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്‍ടാവ് അജിത് ഡോവലും പ്രധാനമന്ത്രിയുടെ ഒപ്പമുണ്ടായിരുന്നു. അബുദാബി രാജകുടുംബാംഗങ്ങളും യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശൈഖ് തനൂന്‍, ഡെപ്യൂട്ടിപ്രധാനമന്ത്രി ശൈഖ് മന്‍സൂര്‍, അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോരിറ്റി മാനേജിങ് ഡയറക്ടര്‍ ശൈഖ് ഹമദ്, യുഎഇ ധനകാര്യ മന്ത്രി ശൈഖ് അബ്‍ദുല്ല തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Read more

യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ വേനല്‍ അവധിമൂലം തിരക്ക് വർധിച്ചതോടെ വിമാനം പുറപ്പെടുന്നതിന് മൂന്നുമണിക്കൂര്‍ മുമ്പെങ്കിലും എയര്‍പോര്‍ട്ട് ചെക്ക് ഇന്‍ കൗണ്ടറില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് വിമാനകമ്പനികൾ അറിയിച്ചു.

യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാര്‍ വേനല്‍ അവധിമൂലം തിരക്ക് വർധിച്ചതോടെ വിമാനം പുറപ്പെടുന്നതിന് മൂന്നുമണിക്കൂര്‍ മുമ്പെങ്കിലും എയര്‍പോര്‍ട്ട് ചെക്ക് ഇന്‍ കൗണ്ടറില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് വിമാനകമ്പനികൾ അറിയിച്ചു.ഗോ എയര്‍ അടക്കമുള്ളവിമാനകമ്പനികൾ ആണ് അറിയിപ്പുമായി രംഗത്ത്‌വന്നിരിക്കുന്നത് .കോവിഡ് കാരണം കഴിഞ്ഞ രണ്ടു വര്‍ഷമായി നാട്ടിലേക്ക് പോകാതിരുന്നകുടുംബങ്ങള്‍ വേനല്‍ അവധിക്ക് സ്‌കൂള്‍ അടച്ചതോടെ കൂട്ടമായി നാട്ടിലേക്ക് പോവുകയാണ്. യാത്രക്കാര്‍ വർധിച്ചതോടെ നല്ല തിരക്കാണ്അബൂദബി, ദുബൈ വിമാനത്താവളങ്ങളില്‍ അനുഭവപ്പെടുന്നത്. അവധി ദിനങ്ങളില്‍ തിരക്ക് വര്‍ധിക്കുന്നതിനാല്‍ ഉദ്ദേശിച്ച സമയത്ത്വിമാനത്താവളത്തില്‍ എത്തിപ്പെടാനും യാത്രാനടപടികള്‍ പൂര്‍ത്തീകരിക്കാനും സാധിക്കാതെ വരുന്നത് ഒഴിവാക്കുന്നതിനാണ് നേരത്തെഎത്തണമെന്ന് നിര്‍ദേശിച്ചിട്ടുള്ളത്. എല്ലാ യാത്രക്കാരും എയര്‍ സുവിധ പോര്‍ട്ടലില്‍ കോവിഡ്-19 വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്/സാധുതയുള്ളആര്‍.ടി.പി.സി.ആര്‍ റിപ്പോര്‍ട്ട് പുറപ്പെടുന്നതിന് മുമ്പ് അപ്‌ലോഡ് ചെയ്യണം. അതിന്‍റെ പ്രിന്‍റ് ഔട്ടും കൈയില്‍ കരുതണം. വാക്‌സിനേഷന്‍ എടുക്കാത്ത അഞ്ച് വയസ്സും അതില്‍ കൂടുതലുമുള്ള കുട്ടികള്‍ ഫ്ലൈറ്റ് പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ സാധുവായ PCR റിപ്പോര്‍ട്ട്എടുക്കണം. നേരിട്ടുള്ള ആശയവിനിമയത്തിനും അപ്‌ഡേറ്റുകള്‍ക്കുമായി യാത്രക്കാരുടെ പ്രാദേശിക നമ്പറും ഇ-മെയില്‍ ഐ.ഡിയും പി.എന്‍.ആറില്‍ അപ്‌ഡേറ്റ്ചെയ്യുന്നത് ഉറപ്പാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്, യു.എ.ഇയിലെ ഗോ ഫസ്റ്റ് ഓഫിസുകളുമായോ സെയില്‍സ് ടീമുമായോ ബന്ധപ്പെടണം

Read more

അഗ്നിപഥ് ഇന്ത്യൻ സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള നിഗുഢപദ്ധതി യാണെന്ന് എം.എം. ജെ. സി. യു എ.ഇ.പ്രസിഡണ്ടും,കെ.എം.സി.സി.നേതാവുമായ ടി.പി.മഹമ്മൂദ് ഹാജി

ഷാർജ: അഗ്നിപഥ് ഇന്ത്യൻ സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കാനുള്ള നിഗുഢപദ്ധതി യാണെന്ന് എം.എം. ജെ. സി. യു എ.ഇ.പ്രസിഡണ്ടും,കെ.എം.സി.സി.നേതാവുമായ ടി.പി.മഹമ്മൂദ് ഹാജി വെങ്ങര രിഫായി ജമാ അത്ത് കമ്മിറ്റിയുടെ പ്രവാസി സംഗമം ഉൽഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.രാജ്യത്തിൻ്റെ മതേതര ജനാധിപത്യ പൈതൃകത്തെ സംരക്ഷിക്കുന്ന ഉന്നത ...

Read more
Page 1 of 2 1 2

Recommended