• NEWS MIDDLEEAST
  • UAEVARTHA ENGLISH
Saturday, September 19, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home UAE Dubai

വിവാഹത്തിന് ഒരുങ്ങുന്ന എമിറാത്തി ദമ്പതികൾക്ക് ജി.ഡി.ആർ.എഫ്.എ ദുബായിയുടെ ‘ഹാപ്പിനസ് കാർഡ്’; സി.ഡി.എയുമായി ധാരണാപത്രം

by UAE വാർത്ത ലേഖകൻ
2 months ago
in Dubai
Reading Time: 1 min read
23 0
Lt. General Mohammed Ahmed Al Marri and Hessa Bint Essa Buhumaid signing the MoU at GDRFA Dubai headquarters.
129
VIEWS
Share on WhatsappShare on Facebook

ദുബായ്: വിവാഹത്തിന് ഒരുങ്ങുന്ന യുഎഇ സ്വദേശികളായ യുവതീയുവാക്കൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റിയുമായി (സി.ഡി.എ) ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഷെയ്ഖ ഹിന്ദ് ബിന്ത് മക്തൂം ഫാമിലി പ്രോഗ്രാമിന് കീഴിലുള്ള ‘ദുബായ് വെഡ്ഡിംഗ്സ്’ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ജി.ഡി.ആർ.എഫ്.എയുടെ ‘ഹാപ്പിനസ് കാർഡ്’ സൗജന്യമായി നൽകുന്നതാണ് കരാറിന്റെ പ്രധാന ലക്ഷ്യം.

‘ഇയർ ഓഫ് ദ ഫാമിലി’യുടെ ഭാഗമായി എമിറാത്തി കുടുംബങ്ങളുടെ സ്ഥിരതയും ജീവിതനിലവാരവും ഉയർത്തുന്നതിനാണ് ഈ സംയുക്ത സംരംഭം നടപ്പാക്കുന്നത്. ദുബായ് സോഷ്യൽ അജണ്ട 33-ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും കുടുംബശാക്തീകരണത്തിനും ഈ സഹകരണം സഹായകമാകും.

ജനറൽ ഡയറക്ടറേറ്റിന്റെ ഹെഡ് കോർട്ടേഴ്സിൽ നടന്ന ചടങ്ങിൽ ജി.ഡി.ആർ.എഫ്.എ ദുബായ് മേധാവി ലഫ് :ജനറൽ മുഹമ്മദ്‌ അൽ മർറിയും സി.ഡി.എ ഡയറക്ടർ ജനറൽ ഹെസ്സ ബിന്ത് ഈസ ബുഹുമൈദും ഇത് സംബന്ധിച്ചുള്ള ധാരണ പത്രത്തിൽ ഒപ്പുവച്ചു.സി.ഡി.എയുടെ സോഷ്യൽ ഡെവലപ്‌മെന്റ് സെക്ടർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷെയ്ഖ അഹമ്മദ് അബ്ദുൽറഹ്മാൻ അൽ ജർമാനും ഇരുസ്ഥാപനങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും പരിപാടിയിൽ സംബന്ധിച്ചു

കരാർ പ്രകാരം ‘ദുബായ് വെഡ്ഡിംഗ്സ്’ പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ഹാപ്പിനസ് കാർഡ് സൗജന്യമായി ലഭിക്കും. ഇതിലൂടെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് പ്രത്യേക ഓഫറുകളും വിലക്കിഴിവുകളും മറ്റ് ആനുകൂല്യങ്ങളും ലഭ്യമാകും. കാർഡിന്റെ സേവനങ്ങളും ഉപയോഗ രീതിയും ഗുണഭോക്താക്കളെ പരിചയപ്പെടുത്തുന്നതിനായി ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും.സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണം സാധാരണ സേവനങ്ങളിൽ ഒതുങ്ങുന്നതല്ലെന്നും ജനങ്ങളുടെ ജീവിതത്തിൽ യഥാർഥ മാറ്റം സൃഷ്ടിക്കുന്ന സംയോജിത പദ്ധതികൾ രൂപപ്പെടുത്താനുള്ള വേദിയാണിതെന്നും ലഫ്: ജനറൽ മുഹമ്മദ് അൽ മർറി പറഞ്ഞു. വിവാഹ ജീവിതത്തിന് തുടക്കമിടുന്ന സ്വദേശി യുവജനങ്ങൾക്ക് പ്രയോജനകരമായ ആനുകൂല്യങ്ങൾ നൽകുന്നതിലൂടെ കുടുംബസ്ഥിരത ശക്തിപ്പെടുത്തുകയാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

യു എ ഇ സ്വദേശി- കുടുംബങ്ങളുടെ സ്ഥിരത ഉറപ്പാക്കാനും വിവാഹത്തിന് ഒരുങ്ങുന്ന യുവജനങ്ങൾക്ക് കൂടുതൽ പിന്തുണ നൽകാനും സർക്കാർ സ്ഥാപനങ്ങളുടെ സംയോജിത പ്രവർത്തനം അനിവാര്യമാണെന്ന് സി.ഡി.എ ഡയറക്ടർ ജനറൽ ഹെസ്സ ബിന്ത് ഈസ ബുഹുമൈദ് പറഞ്ഞു. വിവാഹത്തിന് തയ്യാറെടുക്കുന്ന പൗരന്മാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നതിൽ ഈ പങ്കാളിത്തം നിർണായകമാകുമെന്നും അവർ കൂട്ടിച്ചേർത്തു.ധാരണാപത്രം ഒപ്പുവെച്ച ചടങ്ങിൽ, അന്നേദിവസം വിവാഹിതരായ രണ്ട് എമിറാത്തി ദമ്പതികൾക്ക് ഹാപ്പിനസ് കാർഡ് കൈമാറി.

എമിറാത്തി കുടുംബങ്ങളുടെ ക്ഷേമം ശക്തിപ്പെടുത്തുകയും ജനകീയ സേവനങ്ങളുടെ വ്യാപ്തി വർധിപ്പിക്കുകയും ദുബായെ ജീവിതനിലവാരത്തിലും സാമൂഹിക വികസനത്തിലും ലോകത്തിന് മാതൃകയാക്കുകയും ചെയ്യുന്നതിന് ഈ പങ്കാളിത്തം കൂടുതൽ കരുത്തേകുമെന്ന് അധികൃതർ അറിയിച്ചു.

Tags: CDA DubaiDubai NewsEmirati WelfareFamily InitiativesGDRFA DubaiHappiness CardUAE Government

RelatedPosts

ഉത്പന്ന നിരയുടെ 96 ശതമാനവും പരിസ്ഥിതി സൗഹൃദമാക്കി ഹോട്ട്പാക്ക്; ആഗോള പുരസ്കാര നേട്ടം
Business

ഉത്പന്ന നിരയുടെ 96 ശതമാനവും പരിസ്ഥിതി സൗഹൃദമാക്കി ഹോട്ട്പാക്ക്; ആഗോള പുരസ്കാര നേട്ടം

Ajman Department of Finance won two excellence awards at Our Happy Summer 2026 for youth financial literacy, AI education, and cultural engagement programs.
Business

‘ഔർ ഹാപ്പി സമ്മർ 2026’: അജ്മാൻ ധനകാര്യ വകുപ്പിന് രണ്ട് എക്സലൻസ് അവാർഡുകൾ

GDRFA Dubai opens submissions for the second edition of its Scientific Research Award. Researchers and institutions worldwide can apply across 3 categories by Oct 15.
Tech

മികച്ച ഗവേഷണ ആശയമുണ്ടോ? ജി ഡി ആർ എഫ് എ ദുബായ് സയന്റിഫിക് റിസർച്ച് അവാർഡിന് അപേക്ഷിക്കാം; ഒക്ടോബർ 15 വരെ അവസരം

https://media.assettype.com/gulfnews%2F2024-11-17%2Fin5yzqmb%2FTRAFFIC_455_1597837351188_17406871916_original_ratio.jpg?w=640&auto=format%2Ccompress&fit=max
Travel

ദുബായ്-ഷാർജ പാതകളിൽ രാവിലെ കനത്ത ഗതാഗതക്കുരുക്ക്; ഇ11, ഇ311 റോഡുകളിൽ വാഹനനിര നീളുന്നു

UAE banks are phasing out SMS OTPs for online payments under Central Bank rules, switching to biometric in-app approvals to eliminate SIM-swap fraud.
Business

യുഎഇ ബാങ്കുകളിൽ എസ്എംഎസ് ഒടിപി ഒഴിവാകുന്നു; ഓൺലൈൻ പണമിടപാടുകൾക്ക് ഇനി ഇൻ-ആപ്പ് ബയോമെട്രിക് അനുമതി

Sharjah introduces part-time civil jobs for 1,000 senior citizens with dedicated transport, while raising government salaries, pensions, and social support.
Sharjah

മുതിർന്ന പൗരന്മാർക്ക് പാർട്ട് ടൈം ജോലി; ശമ്പളവും പെൻഷനും വർധിപ്പിച്ച് ഷാർജ ഭരണാധികാരി

Metropolitan International English School and DPS Ajman won top honors at the CBSE UAE Cluster Handball Tournament 2026 held at The Royal Academy, Ajman.
Sports

സിബിഎസ്ഇ യുഎഇ ക്ലസ്റ്റർ ഹാൻഡ്‌ബോൾ: മെട്രോപൊളിറ്റൻ ഇന്റർനാഷണലിനും ഡിപിഎസ് അജ്മാനും കിരീടം

A millisecond coding flaw in the UK National Airspace System caused over 2,100 flight cancellations and disrupted UAE routes, an official NATS probe confirms.
Business

ഒരു മില്ലിസെക്കൻഡ് സോഫ്റ്റ്‌വെയർ പിഴവ്: യുകെയിൽ റദ്ദാക്കിയത് 2,100 ലധികം വിമാന സർവീസുകൾ; യുഎഇ യാത്രക്കാരെയും ബാധിച്ചു

The editorial team of 'Bookish' literary bulletin invites original stories, poems, and memoirs for its 12th edition at the 45th Sharjah International Book Fair.
Entertainment

ഷാർജ രാജ്യാന്തര പുസ്തകമേള: ‘ബുക്കിഷ്’ സാഹിത്യ ബുള്ളറ്റിനിലേക്ക് രചനകൾ ക്ഷണിച്ചു

Adeeb and Shafeena Foundation opens a ₹1.5 crore academic block and dental unit at NIARC Koyilandy to enhance therapy and schooling for children with special needs.
Education

ഭിന്നശേഷി കുട്ടികളുടെ സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ; നിയാർക് അക്കാദമിക് ബ്ലോക്ക് സമർപ്പിച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.