• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, November 9, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Entertainment Books & Literature

‘കാക്കേ കാക്കേ’ വിശപ്പിന്റെ രാഷ്ട്രീയം പറയുന്ന കവിത: പി.കെ. ഗോപി

by UAE വാർത്ത ലേഖകൻ
49 minutes ago
in Books & Literature
Reading Time: 1 min read
22 0
Poet P.K. Gopi and lyricist B.K. Harinarayanan discuss poetry, social realities, and modern songs at the 45th Sharjah International Book Fair.
122
VIEWS
Share on WhatsappShare on Facebook

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ‘കവിത ഒരു ഗാനമായി മാറുമ്പോൾ’ എന്ന വിഷയത്തിൽ പി.കെ. ഗോപിയും ബി.കെ. ഹരിനാരായണനും സംവദിച്ചു

ഷാർജ, യു.എ.ഇ — മലയാളികൾ കുട്ടിക്കാലത്ത് പഠിച്ച ‘കാക്കേ കാക്കേ കൂടെവിടെ’ എന്ന കവിത ലോകത്തെ ഏറ്റവും വലിയ പ്രശ്നമായ വിശപ്പാണ് കൈകാര്യം ചെയ്തതെന്നും അതിന് കേരളത്തിന്റെ സാമൂഹ്യ യാഥാർത്ഥ്യങ്ങളുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്നും പ്രമുഖ കവിയും ഗാനരചയിതാവുമായ പി.കെ. ഗോപി. 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി ഇന്റലക്ച്വൽ ഹാളിൽ സംഘടിപ്പിച്ച ‘കവിത ഒരു ഗാനമായി മാറുമ്പോൾ’ എന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ കവിതയുടെ അന്തസ്സത്ത തിരിച്ചറിയാൻ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ജൈവിക ബന്ധം മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. മയിലിനെപ്പോലെ നൃത്തം ചെയ്യാത്ത, കുയിലിനെപ്പോലെ പാടാത്ത, കറുത്തതും അസുന്ദരവുമായ കാക്ക അടിയാള സ്വരൂപത്തിന്റെ പ്രതിനിധാനമാണ്. ശക്തമായ സാമൂഹിക യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളുന്ന രചനയെ കേവലം ബാലകവിതയായി ഒതുക്കി തള്ളിക്കളഞ്ഞത് എന്തുകൊണ്ടാണെന്ന് അധ്യാപകരും സമൂഹവും ചിന്തിക്കണമായിരുന്നു. ഈ കവിതയെ നിരൂപണം ചെയ്യാനും അതിലൂടെ സാമൂഹിക ജീവിതത്തെ തിരിച്ചറിയാനും നമുക്ക് കഴിയാതെ പോയി.

കലയെയും സാഹിത്യത്തെയും പുസ്തകങ്ങളെയും ദീർഘവീക്ഷണത്തോടെ ജനങ്ങളിലേക്ക് എത്തിക്കുന്ന ഭരണാധികാരിയുടെ ഇച്ഛാശക്തിക്കുള്ള വലിയ തെളിവാണ് ഷാർജ പുസ്തകമേളയെന്ന് പി.കെ. ഗോപി ചൂണ്ടിക്കാട്ടി. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ വിക്ടർ ഹ്യൂഗോയുടെ ‘പാവങ്ങൾ’ വായിക്കാൻ സാധിച്ചില്ലായിരുന്നുവെങ്കിൽ താൻ എഴുത്തുകാരനാകുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കവിതയും പാട്ടും രണ്ട് വ്യത്യസ്ത മാധ്യമങ്ങളാണെന്നും ഒന്നൊന്നിനു മുകളിലോ താഴെയോ അല്ലെന്നും ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ പറഞ്ഞു. കവിത എന്നത് ശുദ്ധമായ ആത്മപ്രകാശനമാണ്. ചീരാമന്റെ രാമചരിതം, കണ്ണശ്ശ രാമായണം, കിളിപ്പാട്ട്, വഞ്ചിപ്പാട്ട്, തുള്ളൽപ്പാട്ട്, മോയിൻകുട്ടി വൈദ്യരുടെ പടപ്പാട്ടുകൾ തുടങ്ങി മലയാളത്തിലെ സാഹിത്യപാരമ്പര്യം പരിശോധിച്ചാൽ അവയെല്ലാം പാട്ടുകളായിരുന്നുവെന്ന് കാണാം. ചെറുശ്ശേരിയുടെ കൃഷ്ണഗാഥ മുൻപ് കൃഷ്ണപ്പാട്ട് എന്നാണ് അറിയപ്പെട്ടിരുന്നത്.

എല്ലാ സംസ്കാരങ്ങളെയും ഭാഷകളെയും സ്വീകരിക്കുന്ന ഇന്നത്തെ തലമുറ ചെറുത്തുനിൽപ്പുകൾ എങ്ങനെ നടത്തണമെന്ന് സമൂഹത്തെ ഓർമ്മിപ്പിക്കുന്നുണ്ടെന്ന് ഹരിനാരായണൻ വ്യക്തമാക്കി. പാട്ടിന്റെ മാധ്യമത്തിന് പുതിയ തലങ്ങൾ കൈവന്നതുകൊണ്ടാണ് ‘വിയർപ്പ് തുന്നിയിട്ട കുപ്പായം’ പോലുള്ള വരികളും വേടനെപ്പോലുള്ള കലാകാരന്മാരും ഇന്നുണ്ടാകുന്നത്. സാധാരണക്കാരന്റെ പാട്ടുകൾ നമ്മുടെ ഔദ്യോഗിക പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്താൻ നാം തയ്യാറായില്ലെന്ന് പി.കെ. ഗോപി ഇതിനിടെ ചൂണ്ടിക്കാട്ടി.

പ്രണയത്തിന്റെ യഥാർത്ഥ അർത്ഥം ഗ്രഹിക്കാത്തവരാണ് പ്രേമത്തോടൊപ്പം കഠാര കൂടി കയ്യിലെടുക്കുന്നതെന്ന് പി.കെ. ഗോപി പറഞ്ഞു. ‘പ്രമ’ എന്നാൽ സത്യം എന്നാണ് അർത്ഥം. പ്രണയം മാംസനിഷ്ഠമായ ഒന്നായി ചുരുങ്ങുമ്പോഴാണ് പങ്കാളികളെപ്പോലും കൊലപ്പെടുത്തുന്ന സാഹചര്യം ഉടലെടുക്കുന്നത്. ഭാഷയും സംസ്കാരവും നഷ്ടപ്പെടുന്നിടത്ത് താളവും സത്യവും ഇല്ലാതാകുമെന്നും ആ വിചിത്രമായ അവസ്ഥ ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

രാധാകൃഷ്ണൻ മച്ചിങ്ങൽ ചർച്ചയിൽ മോഡറേറ്ററായി. പരിപാടിക്ക് ശേഷം ഇരു എഴുത്തുകാരും വായനക്കാരുമായി സംവദിക്കുകയും പുസ്തകങ്ങളിൽ ഒപ്പുവെച്ചു നൽകുകയും ചെയ്തു.

Tags: B.K. HarinarayananLiteratureP.K. GopiPoetrySharjah International Book FairSIBF

RelatedPosts

Three Malayalam titles by journalists Navas Methar and Shamnad Puthussery were unveiled at the 45th Sharjah International Book Fair by Sheikh Ali Al Mulla.
Books & Literature

“ആ കാറും ഏഴ് മരണവും”ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽപ്രകാശനം ചെയ്തു,

Sharjah International Book Fair, SIBF, Kanthapuram AP Aboobacker Musliyar, Grand Mufti of India, Book Release, Magic Moon Publishers, Literature
Books & Literature

ഷാർജ അന്താരാഷ്ട്ര പുസ്തകമേള:

Three books by journalists Navas Methar and Shamnad Puthussery will be released at the 45th Sharjah International Book Fair by Sheikh Ali Al Mulla.
Books & Literature

നവാസ് മേത്തറുടെയും ഷംനാദ് പുതുശ്ശേരിയുടെയും പുസ്തകങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യും

Young participants created handmade relief prints and custom stamps at a creative children's workshop during the 45th Sharjah International Book Fair.
Books & Literature

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രിന്റ് മേക്കിങ് ശിൽപശാല; സർഗാത്മകത പകർന്ന് കുട്ടികൾ

Experts at the 45th Sharjah International Book Fair explore how the UAE transformed individual arts into a structured, sustainable creative economy.
Entertainment

കല കച്ചവടച്ചരക്കല്ല; ക്രിയേറ്റീവ് ഇക്കോണമിയും പൈതൃകവും ചർച്ചചെയ്ത് ഷാർജ രാജ്യാന്തര പുസ്തകോത്സവം

Chef Nitisha Patel showcased a modern kale and coconut milk dal recipe at the 45th Sharjah International Book Fair's Cookery Corner. Full details.
Food

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ ഇന്ത്യൻ പരിപ്പുകറിക്ക് ആധുനിക രുചിക്കൂട്ടുമായി ഷെഫ് നിതീഷ പട്ടേൽ

US President Donald Trump says Task Force Iron Gate is in full force against Iran, ahead of White House Qatar talks and expected APEC summit diplomacy.
World

ഇറാനെതിരായ ‘ടാസ്ക് ഫോഴ്സ് അയൺ ഗേറ്റ്’ പൂർണ്ണസജ്ജമെന്ന് ട്രംപ്

Parassini Koottayma held its Annual General Body meeting in Ajman, UAE, electing new office bearers and passing strict financial resolutions on member funds.
Community

പറശ്ശിനി കൂട്ടായ്മ വാർഷിക ജനറൽ ബോഡി യോഗം: പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Three Malayalam titles by journalists Navas Methar and Shamnad Puthussery were unveiled at the 45th Sharjah International Book Fair by Sheikh Ali Al Mulla.
Books & Literature

“ആ കാറും ഏഴ് മരണവും”ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽപ്രകാശനം ചെയ്തു,

Dubai RTA opens the six-lane Al Khaleej Street Tunnel linking Infinity Bridge to Deira, handling 12,000 vehicles per hour under the Shindagha Corridor plan.
Travel

ദുബായിൽ അൽ ഖലീജ് സ്ട്രീറ്റ് തുരങ്കപ്പാത തുറന്നു; മണിക്കൂറിൽ 12,000 വാഹനങ്ങൾക്ക് സഞ്ചരിക്കാം

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.