യു.എ.ഇയിലും ലോകമെമ്പാടുമുള്ള 140-ലധികം രാജ്യങ്ങളിലും ഒരു വർഷത്തേക്ക് ഈ ആനുകൂല്യം ലഭ്യമാകും.
ദുബായ്, ഓഗസ്റ്റ് 31, 2026:ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർ.ടി.എ) നൊൾ ട്രാവൽ (nol Travel) കാർഡുടമകൾക്ക് യൂറോപ്പ്കാർ (Europcar) വഴി വാഹനം വാടകയ്ക്കെടുക്കുമ്പോൾ 40 ശതമാനം വരെ ഇളവ് ലഭിക്കും. സെപ്റ്റംബർ 1 മുതൽ ഒരു വർഷത്തേക്കാണ് ഈ സവിശേഷ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്.
ദുബായ്, ഓഗസ്റ്റ് 31, 2026 — ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർ.ടി.എ) നൊൾ ട്രാവൽ (nol Travel) കാർഡുടമകൾക്ക് യൂറോപ്പ്കാർ (Europcar) വഴി വാഹനം വാടകയ്ക്കെടുക്കുമ്പോൾ 40 ശതമാനം വരെ ഇളവ് ലഭിക്കും. സെപ്റ്റംബർ 1 മുതൽ ഒരു വർഷത്തേക്കാണ് ഈ സവിശേഷ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്.
യു.എ.ഇക്ക് പുറമെ യൂറോപ്പ്കാറിന് സാന്നിധ്യമുള്ള 140-ലധികം രാജ്യങ്ങളിലും ഈ ഇളവ് ലഭ്യമാണ്. പൊതുസ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തി യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ആർ.ടി.എ പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
ദുബായ് മെട്രോ, ദുബായ് ബസ്, ട്രാം, ടാക്സി, പൊതു പാർക്കിങ് നിരക്കുകൾ എന്നിവ അടയ്ക്കാൻ ഉപയോഗിക്കുന്ന നൊൾ ട്രാവൽ കാർഡ് ഉപയോഗിച്ച് നിലവിൽ നൂറിലധികം മുൻനിര സ്ഥാപനങ്ങളിൽ നിന്ന് പ്രത്യേക ഓഫറുകൾ ലഭിക്കുന്നുണ്ട്. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, വിനോദകേന്ദ്രങ്ങൾ, ഷോപ്പിങ് ഔട്ട്‌ലെറ്റുകൾ എന്നിവിടങ്ങളിലെല്ലാം കാർഡുടമകൾക്ക് ഇളവുകളുണ്ട്.
ഇതിനുപുറമെ ‘നൊൾ പ്ലസ്’ (nol Plus) റിവാർഡ് പ്രോഗ്രാം വഴി പോയിന്റുകൾ നേടാനും സാധിക്കും. പുതിയ കരാറിലൂടെ നഗരത്തിനുള്ളിലെ യാത്രകൾക്ക് പുറമെ വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്കും കാർഡിന്റെ പ്രയോജനം നേരിട്ട് ലഭിക്കും. 1976 മുതൽ പ്രവർത്തിക്കുന്ന യൂറോഗൾഫ് മൊബിലിറ്റി ഗ്രൂപ്പാണ് ദുബായിലും നോർത്തേൺ എമിറേറ്റുകളിലും യൂറോപ്പ്കാറിന്റെ ഫ്രാഞ്ചൈസി നടത്തുന്നത്.










