• NEWS MIDDLEEAST
  • UAEVARTHA ENGLISH
Monday, August 31, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Community

അക്കാഫ് ഇവന്റ്സ് ചെറുകഥ മത്സരം: വിജയികളെ പ്രഖ്യാപിച്ചു

by UAE വാർത്ത ലേഖകൻ
3 hours ago
in Community
Reading Time: 1 min read
26 0
അക്കാഫ് ഇവന്റ്സ് ചെറുകഥ മത്സരം: വിജയികളെ പ്രഖ്യാപിച്ചു
145
VIEWS
Share on WhatsappShare on Facebook

ദുബായ്: ഓൾ കേരള കോളേജസ് അലുമിനി ഫോറം (AKCAF Events) യു.എ.ഇയിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ചെറുകഥ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ദുബായ് അൽ നഹ്ദയിലെ AKCAF Cultural Centre-ൽ ഞായറാഴ്ച നടന്ന ചടങ്ങിലാണ് ഫലപ്രഖ്യാപനം നടന്നത്.
ഖലീജ് ടൈംസ് മാനേജിംഗ് എഡിറ്റർ ഡോ. ഐസക് ജോൺ പട്ടാണിപ്പറമ്പിൽ, UAE Vartha & News Middle East സ്ഥാപകനും ചീഫ് എഡിറ്ററുമായ അനൂപ് കീച്ചേരി എന്നിവരുടെ സാന്നിധ്യത്തിലാണ് വിജയികളെ പ്രഖ്യാപിച്ചത്. സജ്ന അബ്ദുള്ളയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ മത്സരത്തിന്റെ വിവിധ ഘട്ടങ്ങളിൽ ജൂറി അംഗങ്ങളായി പ്രവർത്തിച്ചവരെ ആദരിച്ചു.
ഏകദേശം 700 സൃഷ്ടികളിൽ നിന്നാണ് ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ആറ് വിജയികളെ തിരഞ്ഞെടുത്തത്. വിദ്യാർത്ഥികൾ മികച്ച നിലവാരത്തിലുള്ള രചനകളാണ് അവതരിപ്പിച്ചതെന്നും വിജയികളെ കണ്ടെത്തുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നെന്നും ജൂറി അംഗങ്ങൾ അഭിപ്രായപ്പെട്ടു.


യു.എ.ഇയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. മത്സരം കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നതിനായി ഏകദേശം ആറ് മാസത്തോളം നീണ്ട നടപടിക്രമങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്.
വിജയികൾ


ജൂനിയർ വിഭാഗം


🥇 ഒന്നാം സ്ഥാനം: ആവ്യ മഹെർവാൾ
The Book of Magic
Delhi Private School, Dubai
🥈 രണ്ടാം സ്ഥാനം: കാവ്യ മേനോൻ
Fire in a Purple Sky
Repton School, Abu Dhabi
🥉 മൂന്നാം സ്ഥാനം: അമാനി ഷാഹിർ
The Last Seat on Platform 3
Our Own English High School, Sharjah – Girls Branch


സീനിയർ വിഭാഗം


🥇 ഒന്നാം സ്ഥാനം: അദിതി അജേഷ്കുമാർ
The Girl Who Borrowed Memories
Global Indian School, Ajman
🥈 രണ്ടാം സ്ഥാനം: സ്റ്റെഫാനി ലില്ലി സാമുവൽ
The Sloth
Bright Riders School, Abu Dhabi
🥉 മൂന്നാം സ്ഥാനം: അൻവിക വിനോദ്
The Beauty of Mistakes
Royal Private English School, Fujairah


ഒന്നാം സമ്മാനമായി AED 1,250, രണ്ടാം സമ്മാനമായി AED 750, മൂന്നാം സമ്മാനമായി AED 500 വീതവും ട്രോഫിയും സർട്ടിഫിക്കറ്റും നൽകുമെന്ന് AKCAF Events ചെയർമാൻ ഷാഹുൽ ഹമീദ് അറിയിച്ചു. വിജയികൾക്കുള്ള പുരസ്കാരങ്ങൾ സെപ്റ്റംബറിൽ നടക്കുന്ന AKCAF Events Onam ആഘോഷച്ചടങ്ങിൽ വിതരണം ചെയ്യും.


AKCAF Events പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് കോടോത്ത് സ്വാഗതവും ജോയിന്റ് ട്രഷറർ ഷിബു മുഹമ്മദ് നന്ദിയും പറഞ്ഞു. ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി.എസ്. ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, വൈസ് പ്രസിഡന്റ് ശ്യാം വിശ്വനാഥ്, ലേഡീസ് വിങ് ചെയർപേഴ്‌സൺ റാണി സുധീർ, ജോയിന്റ് സെക്രട്ടറി ഷക്കിർ ഹുസൈൻ, അബ്ദുൽ സത്താർ എന്നിവർ സംസാരിച്ചു. ചെറുകഥ മത്സരം കമ്മിറ്റി കൺവീനറും എഴുത്തുകാരനുമായ അക്ബർ ആലിക്കര ആമുഖ പ്രഭാഷണം നടത്തി. അവതാരക രാഖി രമണൻ ചടങ്ങ് നിയന്ത്രിച്ചു.


AKCAF Literary വിഭാഗം ഭാരവാഹികളായ മഞ്ജു ശ്രീകുമാർ, അജിത് വള്ളോലി, ശ്രീകുമാർ, ജോയ് തൈക്കൂടൻ, സിറാജ് ഒഞ്ചിയം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
മത്സരത്തിൽ നിന്ന് തിരഞ്ഞെടുത്ത മികച്ച കഥകൾ ഉൾപ്പെടുത്തി ഒരു പുസ്തകം പ്രസിദ്ധീകരിക്കുമെന്നും സംഘാടകർ അറിയിച്ചു.

Tags: AKCAF eventsCompetitionLiteratureMalayalam LiteratureShort Story CompetitionStory WritingUAE MalayalisWinners

RelatedPosts

Sharjah Book Authority opens submissions for the AED 1.4M Turjuman Award. Translators and publishers can apply by September 15, 2026.
Entertainment

14 ലക്ഷം ദിർഹമിന്റെ തുർജുമാൻ അവാർഡ്: അപേക്ഷകൾ ക്ഷണിച്ചു; അവസാന തീയതി സെപ്റ്റംബർ 15

The 35th Abu Dhabi International Book Fair honors the Balkans region, promoting translation and cultural partnerships between Arab and South-Eastern European publishers.
Entertainment

35-ാമത് അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഗസ്റ്റ് ഓഫ് ഓണറായി ബാൾക്കൻ മേഖല; സാംസ്കാരിക വിനിമയത്തിന് പുതിയ തുടക്കം

Roads and Transport Authority logo and traffic safety concept in Dubai
Travel

ദുബായ് റോഡ് സുരക്ഷാ ഫിലിം ഫെസ്റ്റിവൽ രണ്ടാം പതിപ്പ് പ്രഖ്യാപിച്ചു; 3 ലക്ഷം ദിർഹം സമ്മാനം

പ്രഥമ ‘കാഫ് ദുബായ്’ നോവൽ പുരസ്കാരം പി. സുരേഷിന്റെ ‘മറതി’ക്ക്
Community

പ്രഥമ ‘കാഫ് ദുബായ്’ നോവൽ പുരസ്കാരം പി. സുരേഷിന്റെ ‘മറതി’ക്ക്

H.E. Ahmed bin Rakkad Al Ameri, CEO of the Sharjah Book Authority, speaking at an international publishing conference.
Sharjah

ഷാർജ ബുക്ക് അതോറിറ്റി ട്രാൻസ്ലേഷൻ ഗ്രാന്റ്: 154 പുസ്തകങ്ങൾക്ക് അംഗീകാരം; 3 ലക്ഷം ഡോളർ അനുവദിച്ചു

നമ്മൾ എന്ന സുന്ദരമായ വലിയ ‘ഒന്ന്’: ബഷീറിയൻ മാനവികതയുടെ ഓർമ്മ പുതുക്കൽ
Dubai

നമ്മൾ എന്ന സുന്ദരമായ വലിയ ‘ഒന്ന്’: ബഷീറിയൻ മാനവികതയുടെ ഓർമ്മ പുതുക്കൽ

UAE Minister of State Noura Al Kaabi completes an official visit to Timor-Leste, advancing trade agreements, digital transformation, and sustainable development.
UAE

യുഎഇ – കിഴക്കൻ തിമോർ സഹകരണം ശക്തമാക്കുന്നു: ഡിജിറ്റൽ പരിഷ്കരണത്തിനും സാമ്പത്തിക കരാറുകൾക്കും ധാരണ

National Bonds introduces 'Emirati Flex Friday', allowing eligible female UAE national employees to work remotely on Fridays to boost retention and flexibility.
Business

സ്വദേശ വനിതാ ജീവനക്കാർക്കായി ‘എമിറാത്തി ഫ്ലെക്സ് ഫ്രൈഡേ’ പ്രഖ്യാപിച്ച് നാഷണൽ ബോണ്ട്സ്

Sharjah's Child Safety Organisation outlines a six-pillar plan for the 2026-2027 academic year, focusing on student health, anti-bullying, and digital safety.
Education

പുതിയ അധ്യയന വർഷം: കുട്ടികളുടെ സുരക്ഷയ്ക്ക് ആറ് നിർണായക മാർഗ്ഗനിർദ്ദേശങ്ങളുമായി ഷാർജ ചൈൽഡ് സേഫ്റ്റി ഓർഗനൈസേഷൻ

Lulu Group expands its retail network in Saudi Arabia with the opening of a 95,648 sq ft hypermarket in Madinah near the Haramain Railway Station.
Business

വിശുദ്ധനഗരമായ മദീനയിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.