യു എ ഇയിൽ കോവിഡ് ഭീതി പൂർണ്ണമായും ഒഴിയുന്നു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി നൂറിൽ താഴെ കേസുകൾ മാത്രമാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്നത് 24 മണിക്കൂറിനിടെ 74 പേർക്കാണ് കോവിഡ് രാജ്യത്ത് സ്ഥിരീകരിച്ചത്.ചികിത്സയിലായിരുന്ന 106 പേർ രോഗമുക്തി നേടി. ഒരുമരണം റിപ്പോർട്ട് ചെയ്തു. ആകെ രോഗികൾ 7,40,057 ആണ്. ഇവരിൽ 7,34,348 പേരും രോഗമുക്തി നേടി. ആകെ മരണം 2137 ആണ്.നിലവിൽ രാജ്യത്ത് 3,605 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. പുതുതായി നടത്തിയ 3,15,955 കോവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.രാജ്യത്ത് ഇതുവരെ 2,11,99,249 ഡോസ് കോവിഡ് വാക്സിൻവിതരണംചെയ്തു.24മണിക്കൂറിനിടെ 26,491പേർക്ക്കോവിഡ് വാക്സിൻ ഡോസുകൾ വിതരണംചെയ്തു. 100പേര്ക്ക് 214.34ഡോസ്എന്ന നിരക്കിലാണ് രാജ്യത്തെ വാക്സിനേഷൻ നില . അകെ 21,199,758പേർക്കാണ് വാക്സിൻനൽകിയത് .97 .16ശതമാന ത്തോളം പേരാണ് കൊവിഡ് വാക്സിന്റെ ഒരു ഡോസെങ്കിലും എടുത്തിട്ടുള്ളത്. 87 ശതമാനം പേരും രണ്ട് ഡോസ് വാക്സിനും എടുത്തു.ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് കൊവിഡ് വാക്സിനേഷന്‍ നൂറ് ശതമാനത്തില്‍ എത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്.
രാജ്യത്ത് അഞ്ച് മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സിൻ നൽകാൻ കഴിഞ്ഞദിവസം ആരോഗ്യ മന്ത്രാലയം അനുമതി നൽകിയിരുന്നു. നേരത്തേ മൂന്നുവയസ്സിന് മുകളിലുള്ള കുട്ടികൾക്ക് സിനോഫാമും 12-ന് മുകളിലുള്ളവർക്ക് ഫൈസർ നൽകാനും അനുമതി ലഭിച്ചിരുന്നു.അതേസമയംഎല്ലാവരും സുരക്ഷാമാനദ ണ്ഡം പാലി ക്കുന്ന തിൽ കൂടുതൽജാഗ്രത വേണമെന്ന്അധി കൃതർആവർത്തിച്ച്ഓർമ്മിപ്പിച്ചു.മാസ്ക്ധരിക്കുകയുംസാമൂഹികഅകലം പാലിക്കുകയും വേണമെന്നാണ് നിർദേശം. വാക്സിനേറ്റഡ് ആണെന്ന് കരുതി കോവിഡ് പ്രോട്ടോ കോളിൽ വീഴ്ച്ച വരുത്തരുതെന്ന് ആരോഗ്യ വിദഗ്ദർ മുന്നറിയിപ്പ് നൽകി