• NEWS MIDDLEEAST
  • UAEVARTHA ENGLISH
Wednesday, October 14, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home GCC

റിയാദ് വിമാനത്താവള ആക്രമണം: പരിക്കേറ്റവർക്ക് പൂർണ്ണ ചികിത്സാ സഹായം ഉറപ്പാക്കുമെന്ന് സൗദി നേതൃത്വം; ആശുപത്രികൾ സന്ദർശിച്ച് ഭരണാധികാരികൾ

by UAE വാർത്ത ലേഖകൻ
1 day ago
in GCC
Reading Time: 1 min read
22 1
Senior Saudi officials visit hospitals across Riyadh treating over 300 victims after weekend attacks on King Khalid International Airport claim 14 lives.
126
VIEWS
Share on WhatsappShare on Facebook

കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 14 ആയി; ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം.

റിയാദ് — ഒക്ടോബർ 13, 2026 : റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുനേരെയുണ്ടായ വ്യോമാക്രമണങ്ങളിൽ പരിക്കേറ്റവർക്ക് പൂർണ്ണ സൗജന്യ ചികിത്സയും പുനരധിവാസവും ഉറപ്പാക്കുമെന്ന് സൗദി ഭരണകൂടം വ്യക്തമാക്കി. തലസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരെ റിയാദ് ഗവർണറും ആരോഗ്യ മന്ത്രിയും ഉൾപ്പെടെയുള്ള ഉന്നത സംഘം നേരിട്ടെത്തി സന്ദർശിച്ചു.

വാരാന്ത്യത്തിൽ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ ഇരട്ട ആക്രമണങ്ങളിൽ പരിക്കേറ്റ മുന്നൂറിലധികം ആളുകളുടെ ചികിത്സാ പുരോഗതി വിലയിരുത്താൻ റിയാദ് ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസും ഡെപ്യൂട്ടി ഗവർണർ അമീർ മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ അബ്ദുൽ അസീസും തിങ്കളാഴ്ച ആശുപത്രികളിലെത്തി. സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ആശ്വാസ സന്ദേശങ്ങൾ നേതാക്കൾ പരിക്കേറ്റവരെ അറിയിച്ചു.

ആശുപത്രികളിൽ കഴിയുന്ന രോഗികൾ പൂർണ്ണ ആരോഗ്യം വീണ്ടെടുക്കുന്നതുവരെ ആവശ്യമായ എല്ലാ ശസ്ത്രക്രിയാ-പുനരധിവാസ സൗകര്യങ്ങളും ലഭ്യമാക്കണമെന്ന് ഗവർണർ ആരോഗ്യ വിഭാഗത്തിന് നിർദേശം നൽകി.

സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി (GACA) പുറത്തുവിട്ട കണക്കുകൾ പ്രകാരം ശനിയാഴ്ചയുണ്ടായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം ഞായറാഴ്ചയുണ്ടായ രണ്ടാമത്തെ ആക്രമണത്തിൽ ഒരു പാകിസ്താൻ സ്വദേശി കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ടെർമിനലുകൾക്കും റൺവേ പരിസരങ്ങൾക്കും ഉണ്ടായ നാശനഷ്ടങ്ങൾ എൻജിനീയറിങ് വിഭാഗം പരിശോധിച്ച് വരികയാണെന്നും അധികൃതർ അറിയിച്ചു.

മരണപ്പെട്ടവരിൽ വിദേശികളും തീർഥാടകരും ഉൾപ്പെടുന്നു. ശനിയാഴ്ച കൊല്ലപ്പെട്ട 13 പേരിൽ നാല് പേർ സൗദി പൗരന്മാരും ഒമ്പത് പേർ വിദേശികളുമാണ്. ഇന്ത്യ, യു.എസ്, ബംഗ്ലാദേശ് (രണ്ട് പേർ), ഈജിപ്ത്, ജോർദാൻ, സിറിയ, ഫലസ്തീൻ, സുഡാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാരാണ് മരിച്ചത്.

സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ ആശുപത്രികളിലെത്തി അടിയന്തര ചികിത്സാ വിഭാഗം മേധാവികളുമായി കൂടിക്കാഴ്ച നടത്തി. ഉംറ നിർവഹിക്കാനായി ജിദ്ദയിലേക്ക് പോകുംവഴി റിയാദിൽ കുടുങ്ങി പരിക്കേറ്റ യു.എ.ഇ അധ്യാപകനെയും ഒമാനി ഡോക്ടറെയും മന്ത്രി സന്ദർശിച്ചു. വിദേശ തീർഥാടകരുടെ തുടർചികിത്സയും പിന്നീട് ഉംറ നിർവഹിക്കാനുള്ള സൗകര്യങ്ങളും ഭരണകൂടം നേരിട്ട് ഏകോപിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

ദുരന്തത്തിൽ പൗരന്മാർ ഉൾപ്പെട്ടതോടെ എംബസികൾ സഹായ നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഒരു ഇന്ത്യൻ പൗരൻ മരണപ്പെടുകയും 10 ഇന്ത്യക്കാർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സൗദി അധികൃതരുമായി ചേർന്ന് പുരോഗമിക്കുകയാണെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. പരിക്കേറ്റ ആറ് പാകിസ്താനി പൗരന്മാർക്ക് ആവശ്യമായ നയതന്ത്ര സഹായങ്ങൾ നൽകി വരുന്നതായി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫും വ്യക്തമാക്കി.

Tags: Aviation SafetyGACAGCCKing Khalid International AirportMiddle EastRiyadhSaudi Arabia

RelatedPosts

വിമാന റാഞ്ചൽ മുന്നറിയിപ്പ് പൈലറ്റിന് പറ്റിയ അബദ്ധമെന്ന് സംശയം; എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിയന്തരമായി ഇറക്കി
India

വിമാന റാഞ്ചൽ മുന്നറിയിപ്പ് പൈലറ്റിന് പറ്റിയ അബദ്ധമെന്ന് സംശയം; എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിയന്തരമായി ഇറക്കി

A Houthi missile attack sparked a fire at Saudi Aramco’s Dhahran facility while falling debris from intercepted missiles wounded four in Riyadh. Trump weighs strikes.
GCC

ദഹ്‌റാനിലെ അരാംകോ കെട്ടിടത്തിന് നേരെ ഹൂതി ആക്രമണം; റിയാദിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് നാലുപേർക്ക് പരിക്ക്

Falling debris from intercepted Houthi missiles injured four in Riyadh while a strike sparked an Aramco building fire in Dhahran amid escalating Saudi-Yemen strikes.
GCC

റിയാദിൽ ഹൂതി മിസൈൽ അവശിഷ്ടങ്ങൾ വീണ് നാല് പേർക്ക് പരിക്ക്; ദഹ്റാനിൽ അരാംകോ കെട്ടിടത്തിന് തീപിടിച്ചു

UAE: There is no room for gloating over death. The victims of the Riyadh airport attack are our own people, and their suffering is our suffering.
World

റിയാദ് വിമാനത്താവള ആക്രമണം: സൗദി-യുഎഇ ഭിന്നതയുണ്ടാക്കാനുള്ള നീക്കങ്ങൾക്കെതിരെ യുഎഇ മുന്നറിയിപ്പ്

Saudi investigators probe how Houthi drones and missiles travelled 1,000 km to strike King Khalid International Airport, killing 13 and exposing Patriot gaps.
World

റിയാദ് വിമാനത്താവള ആക്രമണം: വ്യോമപ്രതിരോധ സംവിധാനങ്ങളുടെ പരാജയത്തിൽ സൗദി അടിയന്തര അന്വേഷണം തുടങ്ങി

Saudi Health Minister Fahad Al-Jalajel visits wounded survivors of the Riyadh airport strikes, assuring a UAE teacher her Umrah pilgrimage will continue. Death toll reaches 14.
World

റിയാദ് വിമാനത്താവള ആക്രമണം: പരുക്കേറ്റ യുഎഇ അധ്യാപികയ്ക്ക് പൂർണ പരിചരണവും ഉംറ സൗകര്യവും ഉറപ്പുനൽകി സൗദി; മരണം 14 ആയി

Dubai's RTA has converted the Al Satwa Roundabout into a signalised junction, reducing peak journey times by 50% and cutting traffic queues across 2nd December Street.
Travel

ദുബായ് അൽ സത്വ റൗണ്ട്എബൗട്ട് ഇനി സിഗ്‌നൽ ജംഗ്ഷൻ; യാത്രാസമയത്തിൽ 50 ശതമാനം കുറവ്

വിമാന റാഞ്ചൽ മുന്നറിയിപ്പ് പൈലറ്റിന് പറ്റിയ അബദ്ധമെന്ന് സംശയം; എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിയന്തരമായി ഇറക്കി
India

വിമാന റാഞ്ചൽ മുന്നറിയിപ്പ് പൈലറ്റിന് പറ്റിയ അബദ്ധമെന്ന് സംശയം; എയർ ഇന്ത്യ വിമാനം ജയ്പൂരിൽ അടിയന്തരമായി ഇറക്കി

A Houthi missile attack sparked a fire at Saudi Aramco’s Dhahran facility while falling debris from intercepted missiles wounded four in Riyadh. Trump weighs strikes.
GCC

റിയാദിലും അൽ ഖർജിലും ഹൂതി മിസൈലുകൾ തകർത്തു; അവശിഷ്ടങ്ങൾ വീണ് നാല് പേർക്ക് പരിക്ക്

Lulu UAE Cake Mixing: Jackfruit Plum Cake & Diwali Sweets Launched Meta Description: Lulu Hypermarket kicks off its UAE festive season with 35,000 kg cake mixing, unveiling an innovative jackfruit plum cake and healthy festival offerings.
Business

ദീപാവലി – ക്രിസ്മസ് ആഘോഷങ്ങൾക്ക് മുന്നോടിയായി വിപുലമായ ഒരുക്കങ്ങളുമായി ലുലു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.