Tag: saudi arabia

സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ കൂടുതല്‍ തൊഴില്‍ രംഗങ്ങളില്‍ സ്വദേശിവത്കരണം കൊണ്ടുവരു മെന്ന് അധികൃതര്‍.

സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ കൂടുതല്‍ തൊഴില്‍ രംഗങ്ങളില്‍ സ്വദേശിവത്കരണം കൊണ്ടുവരു മെന്ന് അധികൃതര്‍. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ സ്വദേശിവത്കരണത്തിനും വനിതാ ശാക്തീകരണത്തിനമുള്ള പ്രത്യേക വിഭാഗത്തിന്റെ അണ്ടര്‍ സെക്രട്ടറിഎന്‍ജി. മാജിദ് അല്‍ദുഹവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രൊജക്ട് മാനേജ്മെന്റ്, ഭക്ഷ്യമേഖല, വിതരണ ശൃംഖലകള്‍ എന്നീ മേഖലകളിലെ കൂടുതല്‍ തൊഴിലുകള്‍ സ്വദേശികള്‍ക്കായി മാറ്റിവെക്കും. സ്വദേശിവല്‍ക്കരണ പദ്ധതികള്‍ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 20.6 ലക്ഷമായിഉയര്‍ത്തി. ചരിത്രത്തില്‍ ആദ്യമായാണ് സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാരുടെ എണ്ണം ഇത്രയും ഉയരുന്നത്. സ്വദേശി വല്‍ക്കരണ പദ്ധതികളിലൂടെസ്വകാര്യ മേഖലയിലെ വനിതാ പങ്കാളിത്തം 35 ശതമാനമായി ഉയര്‍ന്നു. ഓരോ മേഖലയിലും തൊഴില്‍ അന്വേഷിക്കുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണം, ഓരോമേഖലയിലെയും സാമ്പത്തിക വളര്‍ച്ച, സൗദി ജീവനക്കാര്‍ക്കു ള്ള ആകര്‍ഷണീയത, സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനത്തിനുള്ള ആവശ്യകത, വരുംവര്‍ഷങ്ങളില്‍ സൗദി യൂനിവേഴ്സിറ്റികളില്‍ നിന്ന് ബിരുദം നേടി പുറത്തിറങ്ങുന്ന വരുടെ ലഭ്യത എന്നിവ അടക്കമുള്ള മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ്ഏതെല്ലാം മേഖലകളിലാണ് സൗദിവല്‍ക്ക രണം നടപ്പാക്കേണ്ടതെന്ന് നിര്‍ണയിക്കുന്നത്

Read more

സൗദിയിൽ പ്രതിസന്ധിമൂലം വിമാന സർവീസ് റദ്ദാക്കിയ കാരണത്താൽ യാത്ര മുടങ്ങിയവർക്ക് അവരുടെ വിമാനടിക്കറ്റിന്റെ തുക മുഴുവനായും മടക്കി നൽകുമെന്നും അതോടൊപ്പം വിമാന ടിക്കറ്റിനു തുല്യമായ തുക നഷ്ടപരിഹാരമായി നൽകുമെന്നും ഫ്‌ളൈ അദീൽ കമ്പനി അറിയിച്ചു.

സൗദിയിൽ പ്രതിസന്ധിമൂലം വിമാന സർവീസ് റദ്ദാക്കിയ കാരണത്താൽ യാത്ര മുടങ്ങിയവർക്ക് അവരുടെ വിമാനടിക്കറ്റിന്റെ തുക മുഴുവനായും മടക്കിനൽകുമെന്നും അതോടൊപ്പം വിമാന ടിക്കറ്റിനു തുല്യമായ തുക നഷ്ടപരിഹാരമായി നൽകുമെന്നും ഫ്‌ളൈ അദീൽ കമ്പനി അറിയിച്ചു.യാത്രമുടങ്ങിയതിനു യാത്രക്കാരോടു കമ്പനി ക്ഷമാപണം നടത്തി. കഴിഞ്ഞ ദിവസമാണ് റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തില്‍ തിരക്കു മൂലംയാത്രാ പ്രതിസന്ധി ഉണ്ടായത്. ഏഴു മണിക്കൂറിലധികം സമയം വിമാനം വൈകിയ യാത്രക്കാരെ അവരുടെ പുതുക്കിയ വിമാന ഷെഡ്യൂൾ ആവുന്നത് വരെഹോട്ടലിലേക്കു മാറ്റിയിരുന്നു.

Read more

ഹജജ് കര്‍മ്മം അനുഷ്ടിക്കാനായി സൗദിയിലേക്കു പോകുന്ന തീര്‍ത്ഥാടകര്‍ വിമാന യാത്രയില്‍ കുടെ കൊണ്ടുവരുന്നത് ഒഴിവാക്കേണ്ട ചിലസാധനങ്ങളുടെ പട്ടിക സൗദി ഹജജ്, ഉംറ മന്ത്രാലയം അറിയിച്ചു.

ഹജജ് കര്‍മ്മം അനുഷ്ടിക്കാനായി സൗദിയിലേക്കു പോകുന്ന തീര്‍ത്ഥാടകര്‍ വിമാന യാത്രയില്‍ കുടെ കൊണ്ടുവരുന്നത് ഒഴിവാക്കേണ്ട ചിലസാധനങ്ങളുടെ പട്ടിക സൗദി ഹജജ്, ഉംറ മന്ത്രാലയം അറിയിച്ചു. കത്രിക, കത്തി, മൂര്‍ച്ചയുള്ള ബ്ലേഡുകള്‍, ചുറ്റിക, റെഞ്ചുകള്‍, നഖകട്ടറുകള്‍, ഡ്രില്ലിംഗ്ഉപകരണങ്ങള്‍ എന്നിവയും നിരോധിത ഉപകരണങ്ങളില്‍ ഉള്‍പ്പെടുന്നുവെന്ന് മന്ത്രാലയം വിശദീകരിച്ചു.ഇത്തരം സാധനങ്ങള്‍ സൗദിയിലേക്കുള്ള വിമാനയാത്രയില്‍ കൊണ്ടുവരുന്നത് ഒഴിവാക്കണം. എല്ലാത്തരം തോക്കുകളും ബുള്ളറ്റുകള്‍, സ്റ്റണ്‍ ഗണ്ണുകള്‍, പടക്കങ്ങള്‍ എന്നിവയും കൂടാതെ വിഷവസ്തുക്കള്‍, കത്തുന്ന വസ്തുക്കള്‍, കംപ്രസ് ചെയ്ത വസ്തുക്കള്‍ എന്നിവ കൈവശം വയ്ക്കരുതെന്നും മന്ത്രാലം പറഞ്ഞു.

Read more
സൗദിയിൽ ഗതാഗത ,വ്യോമയാനം, ഒപ്റ്റിക്കൽസ്  അടക്കം വിവിധ മേഖലകള്‍ സ്വദേശിവൽക്കരിക്കുന്നു.

സൗദിയിൽ ഗതാഗത ,വ്യോമയാനം, ഒപ്റ്റിക്കൽസ്  അടക്കം വിവിധ മേഖലകള്‍ സ്വദേശിവൽക്കരിക്കുന്നു.

സൗദിയിൽ ഗതാഗത ,വ്യോമയാനം, ഒപ്റ്റിക്കൽസ്  അടക്കം വിവിധ മേഖലകള്‍ സ്വദേശിവൽക്കരിക്കുന്നു. മലയാളികൾ ഉൾപ്പെടെയുള്ള വിദേശികൾക്ക്‌ ഇതു തിരിച്ചടിയാകും. സെയിൽസ് ഔട്ട്ലറ്റുകളിലെ തസ്തികകളും സൗദിവൽക്കരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഘട്ടം ഘട്ടമായാണുസ്വദേശിവൽക്കരണം നടപ്പാക്കുക.വ്യോമയാന തൊഴിലുകൾ , വാഹന പരിശോധന ജോലികൾ , തപാൽ സേവനങ്ങൾ , പാഴ്സൽ ഗതാഗതം , ഉപഭോക്തൃസേവനം എന്നിവയാണ് ഉൾപ്പെടുക. ഇതിനായുള്ള പുതിയ തീരുമാനങ്ങൾ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് സുലൈമാൻ അൽ റജ്ഹിയാണു പ്രഖ്യാപിച്ചത്. രാജ്യത്തെ യുവതീ യുവാക്കൾക്കു കൂടുതൽ അവസരങ്ങൾ നൽകുന്നതിനും ദേശീയ സമ്പദ് വ്യവസ്ഥയിൽ അവരുടെ സജീവപങ്കാളിത്തം വർധിപ്പിക്കുന്നതിനുമായാണു തീരുമാനം. ഇതു മൂലം 33,000 ലേറെജോലികൾസ്വദേശികൾക്കു ലഭ്യമാകുമെന്നാണുകണക്കുകൂട്ടൽ.വ്യോമയാന തൊഴിലുകൾ സ്വദേശിവൽക്കരിക്കാനുള്ള തീരുമാനം രണ്ടു ഘട്ടങ്ങളായാ ണു നടപ്പിലാക്കുക. ആദ്യ ഘട്ടം 2023 മാർച്ച് 15 ന്ആരംഭിക്കും. കോ പൈലറ്റ്, എയർ കൺട്രോളർ, എയർ റിലേ എന്നീ മേഖലയിൽ 100 ശതമാനവും എയർ ട്രാൻസ്‌പോർട്ട് പൈലറ്റ് വിഭാഗത്തിൽ 60 ശതമാനവും ഫ്‌ളൈറ്റ് അറ്റൻഡന്റ് മേഖലയിൽ 60 ശതമാനവും സ്വദേശിവത്കരണം നടപ്പാക്കും.രണ്ടാം ഘട്ടം 2024 മാർച്ച് നാലു മുതലാണ് ആരംഭിക്കുക. എയർ ട്രാൻസ്‌പോർട്ട് പൈലറ്റ് മേഖലയിൽ 70 ശതമാനവും  എയർ ഹോസ്റ്റസ് 60 ശതമാനവും സ്വദേശിവൽക്കരിക്കും.

Read more

ഇന്ത്യ-സൗദി വിമാന സർവീസ് പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ സൗദി എയർലൈൻസ് തലവുമായി ചർച്ച നടത്തി

സൗദി അറേബ്യ: ഇന്ത്യ-സൗദി വിമാന സർവീസ് പുനഃരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ സൗദി എയർലൈൻസ് തലവുമായി ചർച്ച നടത്തി. ഇന്ത്യൻ സ്ഥാനപതി ഡോ: ഔസാഫ് സഈദ്, ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഷാഹിദ് ആലം എന്നിവരാണ് സൗദി എയർലൈൻസ് തലവൻ ഇബ്രാഹിം ...

Read more

സൗദി അറേബ്യയിൽ 5 മുതൽ 11 വയസ്സു വരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സീൻ നൽകിത്തുടങ്ങി

സൗദി അറേബ്യ: സൗദി അറേബ്യയിൽ 5 മുതൽ 11 വയസ്സു വരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്സീൻ നൽകിത്തുടങ്ങി. കുട്ടികൾക്ക് നൽകാനുള്ള ഫൈസർ വാക്സീന് സൗദി ആരോഗ്യ മന്ത്രാലയം കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.‌‌ വാക്സിനേഷൻ ആരംഭിച്ചതിനു ശേഷം സൗദി അറേബ്യ ഇതുവരെ ...

Read more

Recommended