• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

മാധ്യമ പ്രവര്‍ത്തകന്‍ എല്‍വിസ് ചുമ്മാറിന് യു.എ.ഇ ഗവര്‍മെന്റിന്റെ ഗോള്‍ഡണ്‍ വീസ.

November 3, 2021
in Dubai, UAE
A A
മാധ്യമ പ്രവര്‍ത്തകന്‍ എല്‍വിസ് ചുമ്മാറിന് യു.എ.ഇ ഗവര്‍മെന്റിന്റെ ഗോള്‍ഡണ്‍ വീസ.
33
VIEWS

ദുബായ് : ദുബായിലെ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ എല്‍വിസ് ചുമ്മാറിന് , യുഎഇ ഗവര്‍മെന്റിന്റെ പത്തു വര്‍ഷത്തെ ഗോള്‍ഡണ്‍ വീസ ലഭിച്ചു. ഇന്ത്യ ആസ്ഥാനമായ വാര്‍ത്താ മാധ്യമ സ്ഥാപനങ്ങളില്‍ നിന്നും പ്രത്യേകിച്ച് , മലയാള മാധ്യമങ്ങളില്‍ നിന്നും ഗോള്‍ഡണ്‍ വീസ ജേണലിസ്റ്റ് വിഭാഗത്തില്‍ ലഭിക്കുന്ന ആദ്യ അംഗീകാരമാണിത്.

നേരത്തെ, യുഎഇയിലെ പ്രാദേശിക മാധ്യമങ്ങളിലെ വിദേശികളായ ജേണലിസ്റ്റുകള്‍ക്കാണ് ഗോള്‍ഡണ്‍ വീസ നല്‍കിയിരുന്നത്. കഴിഞ്ഞ 19 വര്‍ഷമായി യുഎഇയിലെ വിവിധ മലയാള മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത എല്‍വിസിന്, ഫോറിന്‍ ജേണലിസ്റ്റ് എന്ന വിഭാഗത്തിലാണ് ഈ അംഗീകാരം. കഴിഞ്ഞ പതിമൂന്ന് വര്‍ഷത്തിലധികമായി , ദുബായില്‍ ജയ്ഹിന്ദ് ടി വി മിഡില്‍ ഈസ്റ്റിന്റെ വാര്‍ത്താ വിഭാഗം മേധാവിയായി ജോലി ചെയ്തു വരുകയാണ്. നേരത്തെ, ദുബായ്, അബുദാബി, ഷാര്‍ജ ഗവര്‍മെന്റുകളുടെ പ്രശംസയും അവാര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്. തൃശൂര്‍ അവന്യൂ റോഡില്‍ ചാലിശേരി കുറ്റൂക്കാരന്‍ കുടുംബാംഗമാണ്. വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദേശികള്‍ക്കാണ് യുഎഇ, പത്തു വര്‍ഷത്തെ ദീര്‍ഘകാല താമസ വീസ നല്‍കുന്നത്. അതേസമയം, ഒരേ ചാനലില്‍ ഒരാള്‍ തുടര്‍ച്ചയായി 13 വര്‍ഷക്കാലം, ടെലിവിഷന്‍ ഷോ അവതരിപ്പിച്ച്, എഴുന്നൂറ് എപ്പിസോഡുകള്‍ സംപ്രേക്ഷണം ചെയ്ത ആദ്യ റെക്കോര്‍ഡും എല്‍വിസിന് ലഭിച്ചിരുന്നു.

2021 ജൂണ്‍ അവസാന വാരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള യുഎഇ വിലക്ക് , ജൂലൈ മാസം വരെയായി ഒരു മാസക്കാലം കൂടി നീട്ടിയെന്ന അര്‍ദ്ധ രാത്രിയിലെ സുപ്രധാന വാര്‍ത്ത, യുഎഇയില്‍ വെച്ച് ബോളിവുഡ് നടി ശ്രീദേവി മരണപ്പെട്ടത് , തിരുവനന്തപുരം-ദുബായ് എമിറേറ്റ്സ് വിമാനം ദുബായ് വിമാനത്താവളത്തില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്, പ്രവാസികളുടെ കൊവിഡ് കാല അനുഭവങ്ങള്‍ , കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഈ വിഷയത്തിലുള്ള അനാസ്ഥകള്‍, തുടങ്ങീ ജനശ്രദ്ധ നേടിയ നിരവധി വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ സംപ്രേക്ഷണം ചെയ്തിരുന്നു. നേരത്തെ, മലയാള മനോരമ ഉള്‍പ്പടെ, മാധ്യമ സ്ഥാപനങ്ങളില്‍ ഇന്ത്യയിലും യുഎഇയിലും ജോലി ചെയ്തു. ഇരിങ്ങാലക്കുട ആളൂര്‍ കാരാത്രക്കാരന്‍ കെ കെ ജോസിന്റെ മകള്‍ ദീപയാണ് ഭാര്യ. ദുബായില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ എഡ്രിക് എല്‍വിസ് ചുമ്മാര്‍, എഡ്വിന്‍ എല്‍വിസ് ചുമ്മാര്‍ എന്നിവര്‍ മക്കളാണ്.

Share6SendShareTweet4

Related Posts

ദുബായ് ജി.ഡി.ആർ.എഫ്.എ കുട്ടികൾക്കായി വേനൽക്കാല വായനാ പരിപാടി സംഘടിപ്പിച്ചു

ദുബായ് ജി.ഡി.ആർ.എഫ്.എ കുട്ടികൾക്കായി വേനൽക്കാല വായനാ പരിപാടി സംഘടിപ്പിച്ചു

July 25, 2025
പഴങ്ങൾ തൊട്ടറിഞ്ഞ് മധുനുകരാൻ ജൂസ് വേൾഡ് ഇനി ഷാർജ കിങ് ഫൈസലിലും :അഞ്ചാമത് ശാഖ നാളെ തുറക്കും

പഴങ്ങൾ തൊട്ടറിഞ്ഞ് മധുനുകരാൻ ജൂസ് വേൾഡ് ഇനി ഷാർജ കിങ് ഫൈസലിലും :അഞ്ചാമത് ശാഖ നാളെ തുറക്കും

July 25, 2025
ദുബായിൽ വിസ സേവനങ്ങൾക്കായി വീഡിയോ കാൾ വിളിച്ചത് 52,212പേർ

ദുബായിൽ വിസ സേവനങ്ങൾക്കായി വീഡിയോ കാൾ വിളിച്ചത് 52,212പേർ

July 24, 2025
ദുബായിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നു

ദുബായിൽ ട്രാഫിക് പിഴകൾ അടയ്ക്കാൻ പുതിയ ഇലക്ട്രോണിക് സംവിധാനം നിലവിൽ വന്നു

July 24, 2025
വിഎസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു

വിഎസിന്റെ വിയോഗത്തില്‍ ഇന്ത്യന്‍ മാധ്യമകൂട്ടായ്മ അനുശോചിച്ചു

July 24, 2025
റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

റിച്ച്മാക്സ് ഗ്രൂപ്പ് മിഡിലീസ്റ്റിലേക്ക് :ആദ്യ അന്തർദേശിയ ഓഫീസ്‌ 26 ന് ദുബായിൽ തുറക്കും

July 24, 2025

Recommended

ദുബായിൽ യുഎഇ പാസ്പോർട്ടുകൾ പുതുക്കാൻ 7 മിനിറ്റ് മതി

ദുബായിൽ യുഎഇ പാസ്പോർട്ടുകൾ പുതുക്കാൻ 7 മിനിറ്റ് മതി

4 years ago
ഗള്‍ഫിലെ കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ ഇന്നത്തെ വ്യത്യാസം

ഗള്‍ഫിലെ കറന്‍സികളും ഇന്ത്യന്‍ രൂപയും തമ്മിലെ ഇന്നത്തെ വ്യത്യാസം

5 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025