• NEWS MIDDLEEAST
  • UAEVARTHA ENGLISH
Thursday, October 29, 2026
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
Advertisement
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
  • UAE
    • Abu Dhabi
    • Dubai
    • Sharjah
    • Fujairah
    • Ajman
    • Umm Al Quwain
    • Ras Al Khaimah (RAK)
  • Gulf
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
  • Tech
  • Entertainment
  • Lifestyle
  • Community
No Result
View All Result
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്
  • English News
  • UAE
  • GCC
  • India
  • Kerala
  • News
  • Entertainment
  • Tech
  • Lifestyle
  • Community
Home Tech

14 രാജ്യങ്ങളിലെ ഇൻഫ്ലുവൻസർമാരെ കുരുക്കിയ അന്താരാഷ്ട്ര ബ്ലാക്ക്‌മെയിലിങ് സംഘത്തെ ഷാർജ പോലീസ് തകർത്തു

by UAE വാർത്ത ലേഖകൻ
3 hours ago
in Tech
Reading Time: 1 min read
22 0
Sharjah Police have dismantled an international cybercrime syndicate that used malicious photo filters to steal private pictures and extort influencers across 14 countries.
122
VIEWS
Share on WhatsappShare on Facebook

ഫോട്ടോ ഫിൽട്ടറുകൾ വഴി സ്വകാര്യ ചിത്രങ്ങൾ ചോർത്തി ഭീഷണിപ്പെടുത്തി പണം തട്ടിയ വൻ സംഘം പിടിയിലായത് ഒരു പരാതിയിൽ തുടങ്ങിയ അന്വേഷണത്തിലൂടെ.

ഷാർജ : ഫോട്ടോ എഡിറ്റിങ് ഫിൽട്ടറുകളിലൂടെ സ്വകാര്യ ചിത്രങ്ങൾ ചോർത്തി പതിനാല് രാജ്യങ്ങളിലെ സോഷ്യൽ മീഡിയ താരങ്ങളെയും ഇൻഫ്ലുവൻസർമാരെയും ബ്ലാക്ക്‌മെയിൽ ചെയ്ത അന്താരാഷ്ട്ര സൈബർ തട്ടിപ്പ് സംഘത്തെ ഷാർജ പോലീസ് പിടികൂടി.

ഷാർജ പോലീസിൽ ലഭിച്ച ഒരു പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് വിവിധ രാജ്യങ്ങളിൽ വേരുകളുള്ള വൻ സൈബർ മാഫിയയെ പൂട്ടുന്നതിലേക്ക് വഴിതുറന്നത്. ഷാർജ ടിവിയിലെ ‘അൽ ശുർത്തി’ പരിപാടിയിലാണ് ഡിജിറ്റൽ ക്രൈംസ് വിഭാഗം തലവൻ ലെഫ്റ്റനന്റ് കേണൽ സഖർ അഹമ്മദ് നിർണായക ഓപ്പറേഷന്റെ വിശദാംശങ്ങൾ വ്യക്തമാക്കിയത്.

സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് വെരിഫിക്കേഷൻ ബ്ലൂ ടിക്ക് വാങ്ങി നൽകാമെന്നും ഫോളോവേഴ്സിനെ കൂട്ടി നൽകാമെന്നും വാഗ്ദാനം ചെയ്യുന്ന വ്യാജ ഓൺലൈൻ ഏജൻസികളുടെ മറവിലായിരുന്നു സംഘത്തിന്റെ പ്രവർത്തനം. സർക്കാർ ഏജൻസികളുമായി ബന്ധമുണ്ടെന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു ഇവരുടെ വെബ്സൈറ്റുകളും സമൂഹമാധ്യമ പേജുകളും.

ജനപ്രിയ എഡിറ്റിങ് ആപ്പുകളിലെ ഫോട്ടോ ഫിൽട്ടറുകളിലാണ് തട്ടിപ്പുകാർ പ്രധാനമായും കെണിയൊരുക്കിയത്. ഉപയോക്താക്കൾ തങ്ങളുടെ ഫോണുകളിൽ ഇത്തരം ഫിൽട്ടറുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോഴും ഉപയോഗിക്കുമ്പോഴും വ്യക്തിഗത വിവരങ്ങളും ഫോണിലെ സ്വകാര്യ ചിത്രങ്ങളും ഉടമയറിയാതെ തട്ടിപ്പുകാരുടെ സെർവറുകളിലേക്ക് മാറ്റപ്പെട്ടു. പ്രധാനമായും വനിതാ ഇൻഫ്ലുവൻസർമാരെയാണ് ഇവർ നോട്ടമിട്ടത്.

ചോർത്തിയ ചിത്രങ്ങൾ പുറത്തുവിടുമെന്ന് കാണിച്ച് വിദേശ നമ്പറുകളിൽ നിന്ന് വിളിച്ചായിരുന്നു ആദ്യ ഭീഷണി. വൻ തുക മോചനദ്രവ്യമായി ആവശ്യപ്പെടുന്നതിനൊപ്പം മറ്റൊരു കുരുക്കും സംഘം ഒരുക്കിയിരുന്നു. അക്കൗണ്ട് വീണ്ടെടുത്തു നൽകാമെന്നും ചോർന്ന വിവരങ്ങൾ നീക്കം ചെയ്യാമെന്നും വാഗ്ദാനം ചെയ്ത് മറ്റൊരു വ്യാജ സൈബർ സെക്യൂരിറ്റി ഏജൻസിയുടെ രൂപത്തിലും ഇവർ ഇരകളെ സമീപിച്ചു. പ്രശ്നം പരിഹരിക്കാനെന്ന പേരിൽ വീണ്ടും പണം കൈക്കലാക്കി. സാങ്കേതിക സഹായം വാഗ്ദാനം ചെയ്യുന്ന വ്യാജ ടെക് സപ്പോർട്ട് ഗ്രൂപ്പുകളും ഇതിനായി പ്രവർത്തിച്ചു.

തട്ടിപ്പിനിരയായ വ്യക്തി നൽകിയ കൃത്യമായ പരാതി ഷാർജ പോലീസ് ഡിജിറ്റൽ ഇന്റലിജൻസ് ലാബിന് കൈമാറിയതോടെയാണ് നീക്കങ്ങൾ വേഗത്തിലായത്. അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയും ഡിജിറ്റൽ ഫോറൻസിക് പരിശോധനകളും ഉപയോഗിച്ച് സംഘത്തിന്റെ സർവറുകൾ തിരിച്ചറിഞ്ഞു. തുടർന്ന് അന്താരാഷ്ട്ര അന്വേഷണ ഏജൻസികളുമായി വിവരങ്ങൾ പങ്കുവെക്കുകയും 14 രാജ്യങ്ങളിലായി വ്യാപിച്ചു കിടന്ന സംഘാംഗങ്ങളെയും അവരുടെ താവളങ്ങളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരികയും ചെയ്തു.

അപരിചിതമായ ആപ്പുകൾക്കും വെബ്സൈറ്റുകൾക്കും ക്യാമറ, ഗാലറി, ഫോൺ സ്റ്റോറേജ് അനുമതികൾ (permissions) നൽകരുതെന്ന് ഷാർജ പോലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. ഫോളോവേഴ്‌സ് വർധിപ്പിക്കാമെന്നോ നഷ്ടപ്പെട്ട അക്കൗണ്ടുകൾ വേഗത്തിൽ വീണ്ടെടുക്കാമെന്നോ ഉള്ള വാഗ്ദാനങ്ങൾ വിശ്വസിക്കരുത്. ബ്ലാക്ക്‌മെയിലിങ്ങിന് ഇരയായാൽ ഭയന്ന് പണം നൽകരുതെന്നും, അത് കൂടുതൽ ഭീഷണികൾക്ക് മാത്രമേ കാരണമാകൂ എന്നും പോലീസ് ഓർമ്മിപ്പിച്ചു. കോളുകളുടെ വിവരങ്ങളും സന്ദേശങ്ങളും തെളിവായി സൂക്ഷിച്ചു ഉടൻ തന്നെ പോലീസിനെ അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Tags: CRIMECybercrimeGCCInfluencer SecuritySharjah policeSocial MediaTechnologyUAE

RelatedPosts

UAE President honours flydubai Captain Smit Machchhar and cabin crew with the Order of Zayed II following their heroic actions during flight FZ1073.
UAE

വിമാനത്തിനുള്ളിലെ ആക്രമണം തടഞ്ഞ് 174 പേരുടെ ജീവൻ രക്ഷിച്ചു; ഫ്ളൈദുബായ് ജീവനക്കാർക്ക് യുഎഇയുടെ സായിദ് മെഡൽ

Sharjah temporarily closes all city beaches as specialized teams take proactive measures to prevent offshore tanker oil spill pollution from hitting the coastline.
Sharjah

കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ച തീരത്തടിയാൻ സാധ്യത: ഷാർജയിലെ സിറ്റി ബീച്ചുകൾ താത്കാലികമായി അടച്ചു

UAE President Sheikh Mohamed bin Zayed announces January 7 as Zayed the Founder Day, an annual national occasion honouring the legacy of Sheikh Zayed.
UAE

ജനുവരി 7 ഇനി ‘സായിദ് ദ ഫൗണ്ടർ ഡേ’; രാഷ്ട്രപിതാവിൻ്റെ സ്മരണയ്ക്കായി പുതിയ ദേശീയ ദിനം പ്രഖ്യാപിച്ച് യുഎഇ

Indian Embassy in Abu Dhabi and Consulate in Dubai urge expatriates and tourists in the UAE to maintain comprehensive health and medical repatriation insurance.
World

യുഎഇയിലെ പ്രവാസികളും സന്ദർശകരും മതിയായ മെഡിക്കൽ ഇൻഷുറൻസ് ഉറപ്പാക്കണം: ഇന്ത്യൻ എംബസി

Dubai Executive Council approves a Dh2 billion plan to redevelop 48 urban centres, boost property value by Dh20B, and introduce population and digital reforms.
Business

ദുബായിൽ 2,000 കോടി ദിർഹത്തിന്റെ റിയൽ എസ്റ്റേറ്റ് മൂല്യവർധന ലക്ഷ്യമിട്ട് നഗരവികസന പദ്ധതി

LuLu Hypermarket launches its annual World Food Festival across the UAE until November 8, featuring live chef sessions, global cuisine, and trolley cashback offers.
Business

യുഎഇയിൽ ലുലു വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി

Jahangir Elayedath and Shihabuddin Kumbidi have won the 10th UFK Asmo Short Story and Poetry Awards. Trophies will be presented at the Sharjah International Book Fair.
Entertainment

പത്താമത് UFK അസ്മോ കഥ-കവിത പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിച്ചുയുണീക്ക് ഫ്രണ്ട്സ് ഓഫ് കേരള (UFK) അന്തരിച്ച കവി അസ്മോ പുത്തൻചിറയുടെ സ്മരണാർത്ഥം പ്രവാസി മലയാളി എഴുത്തുകാർക്കായി ഏർപ്പെടുത്തിയ പത്താമത് അസ്മോ കഥ-കവിത പുരസ്‌കാരങ്ങളുടെ ജേതാക്കളെ പ്രഖ്യാപിച്ചു.

സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 68 മരണം; രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം
World

സ്പെയിനിൽ അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ച് 68 മരണം; രാജ്യത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

UAE President honours flydubai Captain Smit Machchhar and cabin crew with the Order of Zayed II following their heroic actions during flight FZ1073.
UAE

വിമാനത്തിനുള്ളിലെ ആക്രമണം തടഞ്ഞ് 174 പേരുടെ ജീവൻ രക്ഷിച്ചു; ഫ്ളൈദുബായ് ജീവനക്കാർക്ക് യുഎഇയുടെ സായിദ് മെഡൽ

Ballistic missiles struck Yemen's Aden International Airport on Wednesday, halting commercial flights and injuring civilians following Houthi evacuation warnings.
World

ഏദൻ വിമാനത്താവളത്തിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം; വ്യോമഗതാഗതം നിർത്തിവെച്ചു

ADVERTISEMENT
UAE Vartha | UAE, ഇന്ത്യ & കേരള വാർത്തകൾ | ബിസിനസ്, രാഷ്ട്രീയം & സ്പോർട്സ്

© 2026 News Middle East. All Rights Reserved.

Navigate Site

  • NEWS MIDDLEEAST
  • UAEVARTHA ENGLISH

Follow Us

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • English News
  • UAE
    • Dubai
    • Abu Dhabi
    • Sharjah
    • Ajman
    • Fujairah
    • Ras Al Khaimah (RAK)
    • Umm Al Quwain
  • GCC
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • India
  • Kerala
  • News
    • Politics
    • Business
    • World
    • Science
  • Entertainment
    • Gaming
    • Music
    • Movie
    • Sports
  • Tech
    • Apps
    • Gear
    • Mobile
    • Startup
  • Lifestyle
    • Food
    • Fashion
    • Health
    • Travel
  • Community

© 2026 News Middle East. All Rights Reserved.