യുഎഇ : കോവിഡ് -19 പാൻഡെമിക് ന്റെ വെല്ലുവിളികൾ കുറഞ്ഞുതുടങ്ങിയതോടെ ജിസിസി യുടെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കുന്നതിനും സഹായിക്കുന്ന മേഖലകളായ ട്രാവൽ, ടൂറിസം മേഖലകളെ പുനരുജ്ജീവിപ്പിക്കാൻ എക്‌സ്‌പോ 2020 ക്ക് കഴിഞ്ഞു എന്ന അനലിസ്റ്റുകളും ഗവേഷണ റിപ്പോർട്ടുകളുംനൽകുന്ന അറിയിപ്പ് വലിയ പ്രതീക്ഷകൾ നൽകുന്നു.
യുഎഇയെ സംബന്ധിച്ചിടത്തോളം യാത്രാ, ടൂറിസം മേഖലയിലെ വീണ്ടെടുക്കലിന്റെ നിർണായക വഴിതിരിവായ് ദുബായ് എക്‌സ്‌പോ 2020 മാറും.ആറ് മാസത്തെ ഇവന്റിൽ സന്ദർശകരുടെ എണ്ണത്തിലായിരിക്കും ഇത് പ്രകടമാവുക.
ശക്തമായ വാക്‌സിനേഷൻ കാമ്പെയ്‌നും ആറ് മാസം നീണ്ടുനിൽക്കുന്ന എക്‌സ്‌പോ 2020 വിനോദസഞ്ചാര സംഖ്യകൾ വർധിപ്പിച്ചുകൊണ്ട് സ്വകാര്യ ഉപഭോഗവും ഊർജിതമാക്കിയതോടെ എണ്ണ ഇതര മേഖലകൾക്ക് കൂടുതൽ പിന്തുണ നൽകണമെന്ന് ഇക്കണോമിസ്റ്റുകൾ അഭിപ്രായപ്പെട്ടു.
എണ്ണയിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് എക്‌സ്‌പോ 2020 നടന്നുകൊണ്ടിരിക്കുന്നത്.