റാസൽഖൈമ : അൽപം ദൂരമേറിയ യാത്രകൾക്കായ് പൊതുഗതാഗതം തിരഞ്ഞെടുക്കുന്നവരാണല്ലോ നമ്മിൽ പലരും. യാത്രയുടെ വിരസത മാറ്റാനായി പാട്ട് കേൾക്കുക, വായന, സിനിമ കാണുക, മൊബൈലിൽ വീഡിയോയോ ഗെയിമിലോ മുതലായവയിൽ മുഴുകുന്നവരവാണ് നാം.ഇതിനിടയിൽ നമ്മുടെ വിലയേറിയ വസ്തുക്കൾ വല്ലതും നഷ്ടം സംഭവിച്ചാൽ പോലും വളരെ വൈകിയാണ് നാം അറിയുക പോലും.
ഇതിനെതിരെ വളരെയധികം ജാഗരൂകരായി ഇരിക്കാനുള്ള നിർദേശവുമായി റാസൽഖൈമ പോലീസ്. പൊതുഗതാഗതത്തിലുള്ള യാത്രക്കാരുടെ എണ്ണം കൂടുതലായതിനാൽ കള്ളന്മാർ മുതലെടുക്കാൻ പ്രവണത കാണിക്കുന്നതായി റാസൽഖൈമ പോലീസിലെ മീഡിയ ആൻഡ് പബ്ലിക് റിലേഷൻസ് വിഭാഗം ഡയറക്ടർ കേണൽ അബ്ദുല്ല അൽ നുഐമി ട്വീറ്റിലൂടെ അറിയിച്ചു.
പൊതുഗതാഗതത്തിൽ വിലപിടിപ്പുള്ള വസ്തുക്കളോ വലിയ തുകകളോ കൊണ്ടുപോകരുതെന്ന് അദ്ദേഹം യാത്രക്കാരോട് നിർദ്ദേശിച്ചു.