യു എ ഇയിൽ താപനില വീണ്ടും ഉയരുന്നു. ഇന്ന് പൊതുവെ ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.ചിലപ്രദേശങ്ങളിൽ 43 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രതീക്ഷിക്കുന്നു. നേരിയതോ മിതമായതോ ആയ കാറ്റ്, ചിലസമയങ്ങളിൽ അനുഭവപ്പെടും .ഹ്യൂമിഡിറ്റിയും വർദ്ധിക്കും .ആകാശം പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും, ഉച്ചയോടെ കിഴൻ ഭാഗങ്ങളിൽമേഘ രൂപീകരണത്തിന് സാധ്യതയുള്ളതിനാൽ ചെറിയ മഴയ്ക്കും സാധ്യതയുണ്ട്.