ഞായറാഴ്ച നടക്കുന്ന നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻ.ടി.എ) ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നാഷനൽ എലിജിബിലിറ്റി കംഎൻട്രൻസ് ടെസ്റ്റിന് (നീറ്റ്) യു.എ.ഇയിലെ കേന്ദ്രങ്ങൾ ഒരുങ്ങി. ദുബൈയിൽ കഴിഞ്ഞ വർഷത്തെപോലെ ഊദ്മേത്തയിലെ ഇന്ത്യൻ ഹൈസ്കൂളും, പുതുതായി സെന്‍ററുകളനുവദിച്ച ഷാർജയിൽ മുവൈലയിലെ ഇന്ത്യ ഇന്‍റർനാഷൻ സ്കൂളും അബൂദബിയിൽ മുറൂർ അബൂദബി ഇന്ത്യൻ സ്കൂളുമാണ്പരീക്ഷ കേന്ദ്രങ്ങൾ. ഉച്ച 12.30 മുതൽ 3.50 വരെയാണ് പരീക്ഷ സമയം. എന്നാൽ, രാവിലെ 9.30മുതൽ സെന്‍ററിലേക്ക് വിദ്യാർഥികൾക്ക് പ്രവേശനംഅനുവദിക്കും. എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായിവരുന്നതായി അധികൃതർ പ്രതികരിച്ചു.അബൂദബി ഇന്ത്യൻ സ്കൂളിൽ 392 കുട്ടികളാണ് പരീക്ഷക്കിരിക്കുന്നത്