യു.എ.ഇ.യിൽനിന്നുള്ള നൂറുകണക്കിന് ഈന്തപ്പന കർഷകരെ ഉൾപ്പെടുത്തി അൽ ദൈദ് ഈന്തപ്പഴോത്സവത്തിന്റെ ആറാം പതിപ്പിന് തുടക്കമായി .ഷാർജ ചേംബർ ഓഫ്കോമേഴ്സ് ഇൻഡസ്ട്രിയുടെ നേതൃത്വത്തിൽ ഇന്ന് മുതൽ 26വരെ ഷാർജയിലെ എക്സ്‌പോ അൽ ദൈദിലാണ് ഈന്തപ്പഴോത്സവം നടക്കുക. വൈവിധ്യമാർന്നപരിപാടികൾഉൾപ്പെടുത്തിയ മേളയിൽ രാവിലെ എട്ടുമണിമുതൽ രാത്രി 10 പത്തുമണിവരെ സന്ദർശകർക്ക് പ്രവേശനമുണ്ട്.ഈന്തപ്പന കർഷകരും കൃഷിയുമായി ബന്ധപ്പെട്ട ഔദ്യോഗികസ്ഥാപനങ്ങളും പരിപാടിയിൽ പങ്കെടുക്കും. ആറുവിഭാഗങ്ങളിലായി 145 വിജയികൾക്ക് 10 ലക്ഷം ദിർഹം വിലമതിക്കുന്ന സമ്മാനങ്ങൾ നൽകുമെന്ന് സംഘാടകസമിതി നേരത്തേഅറിയിച്ചിരുന്നു. സമകാലിക കൃഷിരീതികളെക്കുറിച്ചും ഉത്പാദനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും കർഷകർക്ക്നിർദേശങ്ങൾ നൽകാൻ പരിപാടി സഹായകരമാകും.ഈന്തപ്പഴ വ്യവസായവികസനത്തിന് ഇത്തരം പരിപാടികൾ നിർണായകസംഭാവനകൾ നൽകുമെന്നാണ് പ്രതീക്ഷ. ഗൾഫ്രാജ്യങ്ങളിലിപ്പോൾ ഈന്തപ്പഴങ്ങളുടെ സുവർണകാലമാണ്. വിവിധ എമിറേറ്റുകളിലായി ഈന്തപ്പഴ വിളവെടുപ്പുമായി ബന്ധപ്പെട്ട ഒട്ടേറെ പരിപാടികൾ നടക്കുന്നുണ്ട്.