• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home India

മെഗാ റാലിയില്‍ പങ്കെടുക്കില്ലെന്ന് ഇടതു പാര്‍ട്ടികള്‍

March 17, 2024
in India
A A
മെഗാ റാലിയില്‍ പങ്കെടുക്കില്ലെന്ന് ഇടതു പാര്‍ട്ടികള്‍
27
VIEWS

രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തോട് അനുബന്ധിച്ച് മുംബൈ ശിവാജി പാര്‍ക്കില്‍ നടക്കുന്ന ഇന്ത്യാ മുന്നണിയുടെ മെഗാ റാലിയില്‍ പങ്കെടുക്കില്ലെന്ന് ഇടതു പാര്‍ട്ടികള്‍. രാഹുല്‍ ഗാന്ധിയെയും കെ.സി. വേണുഗോപാലിനെയും കേരളത്തില്‍ മത്സരിപ്പിക്കുന്നതില്‍ വിയോജിപ്പ് അറിയിച്ചുകൊണ്ടാണ് ഇടതു നേതാക്കള്‍ വിട്ടുനില്‍ക്കുന്നത്. നേരത്തെ സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ള നേതാക്കളെ ക്ഷണിച്ചെങ്കിലും റാലിയില്‍നിന്ന് വിട്ടുനില്‍ക്കും. രാഹുല്‍ സിറ്റിങ് എംപിയാണെന്നത് പരിഗണിക്കാം. എന്നാല്‍ വേണുഗോപാലിനെ കേരളത്തിലേക്ക് അയച്ചത് സിപിഎമ്മിന്റെ സീറ്റ് പിടിച്ചെടുക്കാനാണെന്നും ഇത് മുന്നണിയുടെ ധാരണയ്ക്ക് വിരുദ്ധമാണെന്നും ഇടതു നേതാക്കള്‍ പറയുന്നു.

ഇന്ത്യാ മുന്നണിയുടെ ശക്തിപ്രകടനമായാണ് മെഗാ റാലി സംഘടിപ്പിക്കുന്നത്. സോണിയാഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, ആര്‍ജെപി നേതാവ് തേജസ്വി യാദവ് തുടങ്ങിയവര്‍ ശിവാജി പാര്‍ക്കില്‍ നടക്കുന്ന മെഗാ റാലിയില്‍ പങ്കെടുക്കും. ഉദ്ധവ് താക്കറെ, മകന്‍ ആദിത്യ താക്കറെ, ശരദ് പവാര്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ചംമ്പയ് സോറന്‍ എന്നിവരും എത്തുമെന്നാണ് വിവരം. ലക്ഷക്കണക്കിനു പ്രവര്‍ത്തകരെ അണിനിരത്താനാണു മുന്നണി ലക്ഷ്യമിടുന്നത്.

‘സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ നീതി’ എന്ന മുദ്രാവാക്യവുമായി ജനുവരി 14നു മണിപ്പുരിലെ ഇംഫാലില്‍ തുടങ്ങിയ ന്യായ് യാത്ര 63 ദിവസം കൊണ്ട് 15 സംസ്ഥാനങ്ങള്‍ പിന്നിട്ടു. ഗോത്രവര്‍ഗക്കാര്‍, സ്ത്രീകള്‍, യുവാക്കള്‍, കര്‍ഷകര്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്കായി പ്രത്യേക വികസന പദ്ധതികളും രാഹുല്‍ പ്രഖ്യാപിച്ചു.

Share4SendShareTweet3

Related Posts

എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

എയർ ഇന്ത്യ എക്സ്പ്രസ് യു.എ.ഇ-ഇന്ത്യ ഫ്ലാഷ് സെയിൽ നിരക്ക് വെട്ടിക്കുറച്ചുജൂൺ 6 വരെ യാത്രയ്ക്ക് 248 ദിർഹം മുതൽ ആരംഭിക്കുന്ന നിരക്കുകൾ

June 6, 2025
വെള്ളപ്പൊക്ക ദുരന്തം: ഇന്ത്യയ്ക്ക് യു.എ.ഇയുടെ ഐക്യദാർഢ്യം

വെള്ളപ്പൊക്ക ദുരന്തം: ഇന്ത്യയ്ക്ക് യു.എ.ഇയുടെ ഐക്യദാർഢ്യം

June 4, 2025
ഭീകരതക്കെതിരെ ഇന്ത്യ യുഎഇ യുടെ പിന്തുണ ഉറപ്പാക്കി

ഭീകരതക്കെതിരെ ഇന്ത്യ യുഎഇ യുടെ പിന്തുണ ഉറപ്പാക്കി

May 24, 2025
വേഷം മാറി’ സ്വർണ്ണവും വെള്ളിയും എത്തുന്നു: കർശന നിയമങ്ങളുമായി ഇന്ത്യ

വേഷം മാറി’ സ്വർണ്ണവും വെള്ളിയും എത്തുന്നു: കർശന നിയമങ്ങളുമായി ഇന്ത്യ

May 21, 2025
പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കും

പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കും

May 13, 2025
എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും അറേബ്യൻ ട്രാവൽ മാർക്കറ്റ് 2025-ൽ പുതിയ അനുഭവങ്ങൾ പങ്കുവയ്ക്കാൻ എത്തും

എയർ ഇന്ത്യയും എയർ ഇന്ത്യ എക്‌സ്‌പ്രസും അറേബ്യൻ ട്രാവൽ മാർക്കറ്റ് 2025-ൽ പുതിയ അനുഭവങ്ങൾ പങ്കുവയ്ക്കാൻ എത്തും

April 26, 2025

Recommended

നിഷ്‌കയുടെ മൂന്നാമത്തേതും വലുതുമായ ജ്വല്ലറിഷോറൂം അബുദാബിയിലെ മുസഫയിൽഈ മാസം 25ന് പ്രവർത്തനമാരംഭിക്കുന്നു.

നിഷ്‌കയുടെ മൂന്നാമത്തേതും വലുതുമായ ജ്വല്ലറിഷോറൂം അബുദാബിയിലെ മുസഫയിൽഈ മാസം 25ന് പ്രവർത്തനമാരംഭിക്കുന്നു.

2 months ago
പ്രധാനമന്ത്രി നരേന്ദ്ര മോദി യു എ ഇയിലെത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദി യു എ ഇയിലെത്തി

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025