ഓഡിയൻസിന് എന്താണോ ഇഷ്ടം അത് തന്നെ ചെയ്യാനാണ് ആഗ്രഹമെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഫീൽ ഗുഡ് സിനിമകൾ ഇഷ്ടമാണ് ഒപ്പം മാസ് ആക്ഷൻ സിനമകൾ. അതിനും പ്രാധാന്യം കൊടുക്കുന്നു. 2 മണിക്കൂർ തീയേറ്ററിൽ സിനിമ അടിച്ചുപൊളിച്ച് ആഘോഷിക്കണം. മലയാളത്തിൽ വലിയ സിനിമകൾ വരണം. വിചാരിച്ചത് പോലെ സിനിമ നന്നായി വന്നതിൽ സന്തോഷമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
30 കോടിയോളം ഞങ്ങൾ സിനിമയ്ക്കായി മുടക്കി. മാർക്കോ ഒരു ബെഞ്ച് മാർക്കാണ്. എന്റെ വീക്ക് പോയിന്റ് ഞാൻ കുറച്ച് ഇമോഷണലാണ് ഞാൻ. അത് ഞാൻ സിനിമയിൽ മാത്രം കൊണ്ടുവരും. നല്ല സിനിമകൾ ചെയ്യാനാണ് ആഗ്രഹം. കൂടെ നിന്ന പ്രേക്ഷകർക്ക് നന്ദി.ജഗദീഷ് ചേട്ടൻ സിനിമയെ പറ്റി നേരത്തെ തന്നെ പറഞ്ഞിരുന്നു. എന്റെ പ്രേക്ഷകർ അമ്മമാരും അച്ഛന്മാരുമാണ്. അതുപോലെ യൂത്തും സിനിമ എന്ജോയ് ചെയ്യുന്നു. മാർക്കോ വില്ലൻ ആയി കാസ്റ്റ് ചെയ്തപ്പെട്ടപ്പോൾ തീരുമാനിച്ചതാണ് നായകനായി മുഴുനീള സിനിമ ഒരുക്കണമെന്ന്. ഇത് എന്റെ മാത്രം സിനിമയല്ല. എല്ലാവരുടെയും സിനിമയാണെന്നും ഉണ്ണി മുകുന്ദൻ വ്യക്തമാക്കി.ആക്ഷൻ ഹീറോസ് നോട് എനിക്ക് പേഴ്സണൽ ഇഷ്ടം കൂടുതലാണ്. മേപ്പടിയാൻ തൊട്ട് ഒരു മാറ്റം വരുത്തി. 5 വർഷങ്ങൾക്ക് ശേഷമാണ് ഒരു മുഴുനീളെ ആക്ഷൻ ചിത്രം ചെയുന്നത്. ഓഡിയൻസിന് എന്താണോ ഇഷ്ടം അത് തന്നെ ചെയ്യാനാണ് ആഗ്രഹം.സിനിമയുടെ രാജാവ് പ്രേക്ഷകനാണ്. അന്യഭാഷാ സിനിമകൾക്ക് യൂത്ത് പോയി കാണുന്നു ആ കോൺഫിഡൻസ് തന്നെയാണ് മാർക്കോയിലേക്ക് എത്തിയത്. ക്രിസ്മസ് സമയത്ത് ഇടിപ്പടം വരുന്നത് വളരെ നല്ല കാര്യമാണ്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആക്ഷൻ ചെയുന്ന നടനാണ് പൃഥ്വിരാജ്. അദ്ദേഹം കൂടുതൽ ആക്ഷൻ സിനിമകൾ ചെയ്യണമെന്നാണ് ആഗ്രഹമെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.