• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home Business

ജനമനസ്സുകളേറ്റുവാങ്ങിയ സഫാരി മാൾ ഇനി റാസൽഖൈമയിലുംഡിസംബര്‍ 26ന് വൈകീട്ട് 4 മണിക്ക്‌ പ്രവർത്തനമാരംഭിക്കും.ഉദ്ഘാടന പ്രമോഷൻ 5 സുസൂക്കി ജിംനി കാറുകളും 100,000 ദിര്‍ഹം ക്യാഷ് പ്രൈസുകളും

December 23, 2024
in Business, UAE
A A
ജനമനസ്സുകളേറ്റുവാങ്ങിയ സഫാരി മാൾ ഇനി റാസൽഖൈമയിലുംഡിസംബര്‍ 26ന് വൈകീട്ട് 4 മണിക്ക്‌ പ്രവർത്തനമാരംഭിക്കും.ഉദ്ഘാടന പ്രമോഷൻ 5 സുസൂക്കി ജിംനി കാറുകളും 100,000 ദിര്‍ഹം ക്യാഷ് പ്രൈസുകളും
26
SHARES
61
VIEWS

ഷോപ്പിംഗ് രംഗത്ത് ജനകീയത സമ്മാനിച്ച് അതിവേഗം വളരുന്ന സഫാരി ഗ്രൂപ്പിന്റെ യു.എ.ഇയിലെ രണ്ടാമത്തെ ഷോപ്പിംഗ് മാൾ റാസൽഖൈമയിൽ പ്രവർത്തനമാരംഭിക്കുന്നു. റാസൽഖൈമയിൽ 2 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ നിർമാണം പൂർത്തിയായ സഫാരി മാൾ 2024 ഡിസംബർ 26ന് വൈകീട്ട് 4 മണിക്ക് ഷൈഖ് ഒമര്‍ ബിന്‍ സാഖിര്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമി ഉദ്ഘാടനം ചെയ്യുമെന്ന് സഫാരി ഗ്രൂപ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്‌ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഹൈപർ മാർക്കറ്റ്, ഇലക്ട്രോണിക്സ്, ഡിപാർട്മെന്റ് സ്റ്റോർ, ഫർണിച്ചർ, ബേക്കറി, ഹോട്ട് ഫുഡ്, ഫുഡ് കോർട്ട് തുടങ്ങിയ വിഭാഗങ്ങൾ ഇവിടെയുമുണ്ടാകും. ഷാര്‍ജയിലെ സഫാരി മാളിന്റെ വൻ വിജയമാണ് റാസൽഖൈമയിലും പ്രവർത്തനം തുടങ്ങാൻ പ്രചോദനമായതെന്ന് പറഞ്ഞ അദ്ദേഹം, ഷാർജ സഫാരിയെ പോലെ റാസല്‍ഖൈമ സഫാരിക്കും വൻ ജനസ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഡിസംബര്‍ 26 മുതല്‍ സഫാരി മാള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് ഒന്നും പര്‍ച്ചേസ് ചെയ്യാതെ തന്നെ ‘വിസിറ്റ് ആന്റ് വിന്‍’ പ്രമോഷനിലൂടെ ഒരു ലക്ഷം ദിര്‍ഹം സമ്മാനമായി നേടാം. വെറും രണ്ടു മാസം നീണ്ടു നില്‍ക്കുന്ന പ്രമോഷനിലൂടെ ഒന്നാം സമ്മാനമായി 50,000 ദിര്‍ഹമും രണ്ടാം സമ്മാനമായി 30,000 ദിര്‍ഹമും മൂന്നാം സമ്മാനമായി 20,000 ദിര്‍ഹമും സമ്മാനമായി നേടാം.
കൂടാതെ, ഉദ്ഘാടനത്തോടനുബന്ധിച്ച് സുസൂക്കി ജിംനി 5 കാറുകള്‍ നൽകുന്ന പ്രമോഷനും സഫാരിയില്‍ ഒരുക്കിയിട്ടുണ്ട്. സഫാരി ഹൈപര്‍ മാര്‍ക്കറ്റില്‍ നിന്നും 50 ദിർഹമിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഈ റാഫിള്‍ കൂപ്പണ്‍ വഴി ‘മൈ സഫാരി’ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത ഏതൊരാള്‍ക്കും ഈ മെഗാ സമ്മാന പദ്ധതിയില്‍ പങ്കാളികളാകാവുന്നതാണ്.
യു.എ.ഇയിലെ മാളുകളുടെയും ഷോപ്പിംഗ് സെന്ററുകളുടെയും പ്രവർത്തന പഥത്തിൽ ഒട്ടേറെ അപൂർവതകൾ സമ്മാനിച്ച് ചരിത്രമെഴുതിയ ഷോപ്പിംഗ് സമുച്ചയത്തിന്റെ പേരാണ് സഫാരി മാള്‍ എന്ന് സഫാരി ഗ്രൂപ് മാനേജിങ്ങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ പറഞ്ഞു. അതിന്റെ പിറവിയും പ്രവർത്തനാരംഭവും നാളിതു വരെയുള്ള പ്രയാണവും തികച്ചും സവിശേഷതകൾ നിറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപർ മാർക്കറ്റ്, പാർട്ടി ഹാളും ഫുട്ബോൾ/ബാഡ്മിൻ്റൻ കോർട്ടുകളും, അധികമായി ഏർപ്പെടുത്തിയ വ്യാപാര സമുച്ചയം തുടങ്ങി മറ്റു മാളുകളിൽ നിന്നും വേറിട്ടു നിർത്തുന്ന ഒട്ടേറെ പ്രത്യേകതകൾ സഫാരിക്ക് മാത്രം സ്വന്തമായുള്ളതാണ്.
2019 സെപ്തംബർ 4ന് സഫാരി മാൾ യു.എ.ഇയിൽ ആദ്യമായി ഉദ്ഘാടനം ചെയ്യുമ്പോൾ നടപ്പാക്കിയ അസാധാരണ പ്രമോഷനായിരുന്ന ‘വിസിറ്റ് & വിൻ’ (യാതൊന്നും പർചേസ് ചെയ്യാതെ തന്നെ 1 കിലോ സ്വർണം ഉപയോക്താവിന് ലഭിക്കുന്ന സമ്മാന പദ്ധതി), ആഴ്ചയില്‍ 4 കാറുകള്‍ വീതം ആകെ 30 ടൊയോട്ട കാറുകൾ നൽകുന്ന പദ്ധതി, ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ നൂറുകണക്കിന് കാറുകൾ നൽകുന്ന സംരംഭം, സ്വർണം, ക്യാഷ്‌ പ്രൈസ്, വിലപിടിച്ച മറ്റു സമ്മാനങ്ങൾ തുടങ്ങി യു.എ.ഇയില്‍ ഇന്നേവരെ മറ്റൊരു റീടെയില്‍ ഔട്ലെറ്റും നല്‍കാത്ത കൂറ്റൻ പ്രമോഷനുകളും ഓഫറുകളും സമ്മാനങ്ങളും എന്നിവയെല്ലാം തന്നെ വമ്പിച്ച ജനാകർഷക നീക്കങ്ങളായിരുന്നു.ഷാർജ സഫാരിയിൽ യു.എ.ഇലുടനീളമുള്ള ഉപയോക്താക്കളാണ് എത്താറുള്ളത്. അവരുടെ ആവശ്യം കൂടി പരിഗണിച്ച് വിവിധ എമിറേറ്റുകളിൽ കൂടി സാന്നിധ്യമാവാനുള്ള പദ്ധതിയുടെ ഭാഗമായാണ് അതിൻ്റെ ആദ്യ പടിയായി റാസൽഖൈമയിൽ മാൾ പ്രവർത്തനമാരംഭിക്കുന്നത്. അബൂദബി അടക്കമുള്ള മറ്റു എമിറേറ്റുകളിലേക്കും ഉടൻ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന്‌ അധികൃതര്‍ കൂട്ടിച്ചേർത്തു.
സഫാരി ഗ്രൂപ് ചെയര്‍മാന്‍ അബൂബക്കര്‍ മടപ്പാട്ട്, മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരായ ഷമീം ബക്കര്‍, ഷാഹിദ് ബക്കര്‍, റീജണല്‍ ഡയറക്ടര്‍ പര്‍ച്ചേയ്‌സ്‌ ബി.എം കാസിം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു..

Share10SendShareTweet7

Related Posts

പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

September 8, 2025
റാസല്‍ഖൈമ സഫാരി മാളില്‍ റാഖോത്സവത്തിന് തുടക്കം

റാസല്‍ഖൈമ സഫാരി മാളില്‍ റാഖോത്സവത്തിന് തുടക്കം

September 8, 2025
അജ്മാനിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശം

അജ്മാനിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശം

September 8, 2025
ഷാർജയിൽ സ്കൂൾ ബസുകളിലെ ചുവപ്പ് ബട്ടൺ അമർത്തിയാൽ പൊലീസ് അറിയും

ഷാർജയിൽ സ്കൂൾ ബസുകളിലെ ചുവപ്പ് ബട്ടൺ അമർത്തിയാൽ പൊലീസ് അറിയും

September 7, 2025
മോസ്റ്റ് അഡ്‌മയേർഡ് വാല്യൂ റീട്ടെയിലർ ഓഫ് ദി ഇയർ’ പുരസ്കാരം നേടി ‘ലോട്’

മോസ്റ്റ് അഡ്‌മയേർഡ് വാല്യൂ റീട്ടെയിലർ ഓഫ് ദി ഇയർ’ പുരസ്കാരം നേടി ‘ലോട്’

September 8, 2025
ദുബായ് RTA 8 റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ ഏരിയകളിൽ 103 കിലോമീറ്റർ റോഡുകൾ വികസിപ്പിച്ചു – യാത്രാക്കാലം ചുരുക്കും

ദുബായ് RTA 8 റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ ഏരിയകളിൽ 103 കിലോമീറ്റർ റോഡുകൾ വികസിപ്പിച്ചു – യാത്രാക്കാലം ചുരുക്കും

September 7, 2025

Recommended

ദുബായ് കെ.എം.സി.സി ഇഷ്‌ ഖേ ഇമാറാത്ത് ഈ മാസം 12 ന്പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രന് അവാർഡ് സമ്മാനിക്കും.

ദുബായ് കെ.എം.സി.സി ഇഷ്‌ ഖേ ഇമാറാത്ത് ഈ മാസം 12 ന്
പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രന് അവാർഡ് സമ്മാനിക്കും.

3 years ago
ദുബായ്- അൽ ഐൻ റോഡിനെ നദ്ദ് അൽ ഷീബയുമായി ബന്ധിപ്പിക്കാൻ ആർ.ടി.എ യുടെ പുതിയ പാലം

ദുബായ്- അൽ ഐൻ റോഡിനെ നദ്ദ് അൽ ഷീബയുമായി ബന്ധിപ്പിക്കാൻ ആർ.ടി.എ യുടെ പുതിയ പാലം

4 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025