• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home National

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു:രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം

December 26, 2024
in National, NEWS
A A
മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അന്തരിച്ചു:രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം
25
VIEWS

മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ് അന്തരിച്ചു. 92 വയസായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് എട്ടുമണിയോടെയായിരുന്നു അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. രാത്രി 9.51 ഓടെയാണ് അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചതെന്നാണ് മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നത്. മൻമോഹൻ സിങ്ങിന്റെ വിയോ​ഗത്തെ തുടർന്ന് രാജ്യത്ത് 7 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. നാളെ നടക്കാനിരുന്ന എല്ലാ സർക്കാർ പരിപാടികളും റദ്ദാക്കി. നാളെ രാവിലെ 11 മണിക്ക് മന്ത്രിസഭാ യോഗം ചേരുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. മൻമോഹൻ സിങ്ങിൻ്റെ സംസ്‌കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കും.അടുത്ത 7 ദിവസത്തേക്ക് എല്ലാ കോൺഗ്രസ് പരിപാടികളും റദ്ദാക്കിയതായി മുതിർന്ന കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ അറിയിച്ചു.2025 ജനുവരി 3-ന് പാർട്ടി പരിപാടികൾ പുനരാരംഭിക്കും. പാർട്ടി പതാക പകുതി താഴ്ത്തിക്കെട്ടും.വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് എയിംസിൽ എത്തിക്കുകയായിരുന്നു. ആരോഗ്യനില വിലയിരുത്താൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എം പി എയിംസിലെത്തിയിരുന്നു. കർണാടകയിലെ ബലഗാവിയിൽ നിന്നും കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഡൽഹിയിലേക്ക് യാത്ര തിരിച്ചു.ആരോഗ്യപരമായ കാരണങ്ങളാൽ സമീപ വർഷങ്ങളിൽ അദ്ദേഹം രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. 2024 ജനുവരിയിൽ മകളുടെ പുസ്തക പ്രകാശന ചടങ്ങായിരുന്നു അദ്ദേഹത്തിൻ്റെ അവസാന പൊതുപരിപാടി.
1991-96 മുൻ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിന്റെ നിർബന്ധത്തിനു വഴങ്ങി രാഷ്ട്രീയ പ്രവേശനം. നരസിംഹ റാവു മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് 2004 മുതൽ 2014 വരെ രാജ്യം ഭരിച്ച യുപിഎ സർക്കാരിൽ പ്രധാനമന്ത്രിയായിരുന്നു. ജവഹർലാൽ നെഹ്റുവിന് ശേഷം 5 വർഷം പൂർത്തിയാക്കിയ ശേഷം വീണ്ടും അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രിയായിരുന്നു. രാജ്യസഭാംഗമായി തുടർന്ന അദ്ദേഹം ഇക്കഴിഞ്ഞ ഏപ്രിലിൽ കാലാവധി അവസാനിച്ച ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു. ഇന്ത്യയുടെ ഏക സിഖ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ ഇന്ത്യയുടെ പതിമൂന്നാമത്തെയും പതിനാലാമത്തെയും പ്രധാനമന്ത്രിയായിരുന്നു.1932 സെപ്റ്റംബർ 26 ന് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ ഗാഹ് എന്ന ഗ്രാമത്തിലാണ് മൻമോഹൻ സിംഗ് ജനിച്ചത്. 1947-ലെ ഇന്ത്യാ വിഭജനത്തിനുശേഷം അദ്ദേഹത്തിൻ്റെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറി. പ്രക്ഷുബ്ധതകൾക്കിടയിലും, സിംഗ് പഠനത്തിൽ മികവ് പുലർത്തി, ചണ്ഡീഗഡിലെ പഞ്ചാബ് സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ഒന്നാം ക്ലാസ് ബിരുദം നേടി.പിന്നീട് അദ്ദേഹം കേംബ്രിഡ്ജ് സർവകലാശാലയിൽ ബിരുദാനന്തര ബിരുദം നേടി, 1957-ൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടി, 1962-ൽ ഓക്സ്ഫോർഡ് സർവകലാശാലയിൽ നിന്ന് ഡിഫിൽ നേടി.

Share4SendShareTweet3

Related Posts

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

July 23, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

July 23, 2025
യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

July 22, 2025
ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

July 22, 2025
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

July 22, 2025
ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

July 22, 2025

Recommended

ഏപ്രിൽ മുതൽ ദുബായിൽ പാർക്കിംഗ് നിരക്ക് കൂടും

ഏപ്രിൽ മുതൽ ദുബായിൽ പാർക്കിംഗ് നിരക്ക് കൂടും

5 months ago
ധന ഇടപാടുകൾ: 2026ഓടെ ദുബൈയിലെ എല്ലാ വിഭാഗങ്ങളെയും പൂർണ പണ രഹിതമാക്കും

ധന ഇടപാടുകൾ: 2026ഓടെ ദുബൈയിലെ എല്ലാ വിഭാഗങ്ങളെയും പൂർണ പണ രഹിതമാക്കും

2 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025