• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home India

മൻമോഹൻ സിങ്ങിന്‍റെ സംസ്കാരം ശനിയാഴ്ച നിഗംബോധ്ഘട്ടിൽ

December 27, 2024
in India, Kerala, NEWS
A A
മൻമോഹൻ സിങ്ങിന്‍റെ സംസ്കാരം ശനിയാഴ്ച നിഗംബോധ്ഘട്ടിൽ
26
VIEWS

അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്‍റെ സംസ്കാരം ശനിയാഴ്ച (dec 28) നിഗംബോധ്ഘട്ടിൽ. രാവിലെ 11.45ന് പൂർണ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൂർണ സൈനിക ബഹുമതികൾ നൽകുന്നതുൾപ്പെടെ സജ്ജീകരണങ്ങൾക്ക് കേന്ദ്ര സർക്കാർ പ്രതിരോധ മന്ത്രാലയത്തെ ചുമതലപ്പെടുത്തി.രാവിലെ 8ന് എഐസിസി ആസ്ഥാനത്തു ഭൗതിക ശരീരം പൊതുദർശനത്തിനു വയ്ക്കും. 9.30ന് ഇവിടെ നിന്നാകും വിലാപയാത്ര ആരംഭിക്കുക. അന്ത്യയാത്രയ്ക്കു മുന്നോടിയായി ഭൗതികശരീരത്തിൽ ദേശീയ പതാക പുതപ്പിക്കും. ബഹുമാനസൂചകമായി 21 ഗൺസല്യൂട്ടുണ്ടാകും. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.രാജ്യത്ത് ഒരാഴ്ചത്തേക്കു സർക്കാർ പരിപാടികളുണ്ടാവില്ല. ആദര സൂചകമായി ശനിയാഴ്ച ഉച്ചവരെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങള്‍ക്കും സർക്കാർ അവധി പ്രഖ്യാപിച്ചു.വ്യാഴാഴ്ച രാത്രി 9.50ന് ഡൽഹിയിലെ എയിംസിലായിരുന്നു മൻമോഹന്‍റെ അന്ത്യം. പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞശേഷം 10 വർഷമായി താമസിക്കുന്ന മോത്തിലാൽ നെഹ്റു റോഡിലെ മൂന്നാം നമ്പർ വസതിയിൽ കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകാതെ മരണം സംഭവിക്കുകയായിരുന്നു. രാത്രി തന്നെ വസതിയിലെത്തിച്ച ഭൗതിക ശരീരത്തിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി തുടങ്ങിയവരും കേന്ദ്ര മന്ത്രിമാരുമടക്കം അന്തിമോപചാരം അർപ്പിച്ചിരുന്നു.വെള്ളിയാഴ്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം മൻമോഹന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. രണ്ടു മിനിറ്റ് മൗനമാചരിച്ച യോഗം ഏഴു ദിവസം രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചു.

Share4SendShareTweet3

Related Posts

സംസ്ഥാനത്ത് ശക്തമായ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

September 9, 2025
ബെവ്കോയുടെ പുതിയ പദ്ധതി: മദ്യകുപ്പി തിരികെ നൽകി 20 രൂപ തിരിച്ചു നേടാം

ബെവ്കോയുടെ പുതിയ പദ്ധതി: മദ്യകുപ്പി തിരികെ നൽകി 20 രൂപ തിരിച്ചു നേടാം

September 9, 2025
പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

September 8, 2025
അജ്മാനിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശം

അജ്മാനിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശം

September 8, 2025
ഷാർജയിൽ സ്കൂൾ ബസുകളിലെ ചുവപ്പ് ബട്ടൺ അമർത്തിയാൽ പൊലീസ് അറിയും

ഷാർജയിൽ സ്കൂൾ ബസുകളിലെ ചുവപ്പ് ബട്ടൺ അമർത്തിയാൽ പൊലീസ് അറിയും

September 7, 2025
ഇന്ന് മാത്രം പവന് 640 രൂപ ഉയര്‍ന്ന് 79,560 രൂപയിലെത്തി

ഓണപ്പിറ്റേന്ന് സ്വർണവില കുതിച്ചുയർന്ന് റെക്കോർഡ്; പവൻ ₹79,560

September 6, 2025

Recommended

ദുബായ്-ഷാർജ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാര നടപടികൾ നടപ്പിലാക്കണമെന്ന് ഫെഡറൽ നാഷണൽ കൗൺസിൽ അംഗം

ദുബായ്-ഷാർജ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാര നടപടികൾ നടപ്പിലാക്കണമെന്ന് ഫെഡറൽ നാഷണൽ കൗൺസിൽ അംഗം

6 months ago
ദുബായിൽ റെയിൽ ബസുകൾ: പ്രവർത്തനം സോളാർ വൈദ്യുതിയിൽ, ചെലവ് കുറവ്, മണിക്കൂറിൽ 100 കിലോമീറ്റർ വേഗം

ദുബായിൽ റെയിൽ ബസുകൾ: പ്രവർത്തനം സോളാർ വൈദ്യുതിയിൽ, ചെലവ് കുറവ്, മണിക്കൂറിൽ 100 കിലോമീറ്റർ വേഗം

7 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025