• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home India

ഡല്‍ഹിയുടെ വളര്‍ച്ച മുരടിച്ചു; ആം ആദ്മി പാര്‍ട്ടി ദുരന്തം’; പരിവര്‍ത്തന്‍ യാത്രയ്ക്കിടെ ആം ആദ്മി പാര്‍ട്ടിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി

January 5, 2025
in India, NEWS
A A
ഡല്‍ഹിയുടെ വളര്‍ച്ച മുരടിച്ചു; ആം ആദ്മി പാര്‍ട്ടി ദുരന്തം’; പരിവര്‍ത്തന്‍ യാത്രയ്ക്കിടെ ആം ആദ്മി പാര്‍ട്ടിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി
25
VIEWS

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രചാരണത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. രോഹിണിയില്‍ പരിവര്‍ത്തന്‍ യാത്രയ്ക്കിടെ ആം ആദ്മി പാര്‍ട്ടിയെ പ്രധാനമന്ത്രി കടന്നാക്രമിച്ചു. എഎപി ഭരണം ഡല്‍ഹിയുടെ വളര്‍ച്ച മുരടിപ്പിച്ചെന്നും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയത് കേന്ദ്രസര്‍ക്കാരെന്നും മോദി പറഞ്ഞു.ആം ആദ്മി പാര്‍ട്ടി ദുരന്തം എന്ന പരാമര്‍ശം മോദി ഇന്ന് വീണ്ടും ആവര്‍ത്തിച്ചു. ലോകോത്തര നിലവാരത്തിലുള്ള തലസ്ഥാന നഗരമായി ഡല്‍ഹിയെ വികസിപ്പിക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇതിനായി വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ എല്ലായിടത്തും താമര വിരിയുമെന്ന് എനിക്ക് ആത്മവിശ്വസമുണ്ട്. ഡല്‍ഹിയിലെ ജനങ്ങളുടെ ഹൃദയം കീഴടക്കാനും ആം ആദ്മി പാര്‍ട്ടിയെന്ന ദുരന്തത്തെ ഇവിടെ നിന്ന് നീക്കം ചെയ്യാനും ഇതാണ് ഏറ്റവും നല്ല സമയം – മോദി വ്യക്തമാക്കി. വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള പാര്‍ട്ടിയുടെ പ്രതിബദ്ധത കാരണം ജനങ്ങള്‍ ബിജെപിയെ വിശ്വസിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു.ഡല്‍ഹിയുടെ ശോഭനമായ ഭാവിക്കായി ബിജെപിക്ക് അവസരം നല്‍കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ ആം ആദ്മി പാര്‍ട്ടി ദുരന്തമല്ലാതെ മറ്റൊന്നും കേട്ടിട്ടില്ല. ഈ ദുരന്തം ഇനി സഹിക്കില്ല, ഡല്‍ഹിയില്‍ നല്ല മാറ്റമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്ക് ഡല്‍ഹിയില്‍ വികസന കാഴ്ചപ്പാട് ഇല്ലെന്നും പാര്‍ട്ടി ജനവിരുദ്ധമാണെന്നും മോദി പറഞ്ഞു.അതേസമയം, നരേന്ദ്ര മോദിക്ക് മറുപടിയുമായി കെജ്‌രിവാളും രംഗത്തെത്തി. പ്രധാനമന്ത്രി ഡല്‍ഹിയെ ആക്ഷേപിക്കുന്നുവെന്ന് കെജ്‌രിവാള്‍ പറഞ്ഞു. മോദി കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പ് നടപ്പാക്കിയില്ലെന്നും നേതാക്കളെ വ്യാജ കേസില്‍പെടുത്തി ജയിലില്‍ അടച്ചുവെന്നും കെജ് രിവാള്‍ ആരോപിച്ചു. ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share4SendShareTweet3

Related Posts

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

July 22, 2025
ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

July 22, 2025
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

July 22, 2025
ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

July 22, 2025
അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ.

അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ.

July 22, 2025
യുഎഇയില്‍ സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

യുഎഇയില്‍ സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

July 21, 2025

Recommended

ജോലി ചെയ്യാന്‍ സൗകര്യമൊരുക്കി ദുബൈ ബുര്‍ജ്മാന്‍ മെട്രോസ്‌റ്റേഷന്‍

ജോലി ചെയ്യാന്‍ സൗകര്യമൊരുക്കി ദുബൈ ബുര്‍ജ്മാന്‍ മെട്രോസ്‌റ്റേഷന്‍

1 year ago
അൽ ഖൈൽ മെട്രോ സ്റ്റേഷൻ ഇനി അൽ ഫർ ദാൻ എക് സ് ചേഞ്ച് മെട്രോ സ്റ്റേഷൻ എന്നറിയപ്പെടും

അൽ ഖൈൽ മെട്രോ സ്റ്റേഷൻ ഇനി അൽ ഫർ ദാൻ എക് സ് ചേഞ്ച് മെട്രോ സ്റ്റേഷൻ എന്നറിയപ്പെടും

4 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025