• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനങ്ങൾ
No Result
View All Result

Home Kerala

യുഡിഎഫ് ബന്ധം ഉറപ്പിക്കാന്‍ പി.വി. അന്‍വർ : പാണക്കാട് തറവാട് എല്ലാവരുടെയും അത്താണിയെന്ന് അന്‍വര്‍; അന്‍വര്‍ ഉയര്‍ത്തിയ വിഷയത്തോടൊപ്പം മുസ്ലിം ലീഗ് ഉണ്ടെന്ന് കുഞ്ഞാലിക്കുട്ടി

January 7, 2025
in Kerala, NEWS, Politics
A A
യുഡിഎഫ് ബന്ധം ഉറപ്പിക്കാന്‍ പി.വി. അന്‍വർ : പാണക്കാട് തറവാട് എല്ലാവരുടെയും അത്താണിയെന്ന് അന്‍വര്‍; അന്‍വര്‍ ഉയര്‍ത്തിയ വിഷയത്തോടൊപ്പം മുസ്ലിം ലീഗ് ഉണ്ടെന്ന് കുഞ്ഞാലിക്കുട്ടി
26
VIEWS

യുഡിഎഫ് ബന്ധം ഉറപ്പിക്കാന്‍ പി.വി. അന്‍വര്‍. പാണക്കാടെത്തി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. യുഡിഎഫിനെ ശക്തിപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കൂടിക്കാഴ്ചക്ക് ശേഷം സാദിഖലി തങ്ങള്‍ പ്രതികരിച്ചു. അന്‍വര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് യുഡിഫിനു അഭിപ്രാവ്യത്യാസമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയമായ കാര്യങ്ങള്‍ യുഡിഫ് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.അന്‍വര്‍ ഉയര്‍ത്തിപ്പിടിച്ച കാര്യങ്ങളില്‍ യുഡിഫിനു എതിര്‍പ്പില്ല. അത് ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യം തന്നെ. വനനിയമ ഭേദഗതി ബില്‍ സങ്കീര്‍ണ്ണമാണ്. കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ ആഗ്രഹിക്കുന്ന കാര്യമാണ് യുഡിഎഫ് ഭരണത്തില്‍ വരണമെന്നത്. അധികാരത്തില്‍ വരാനുള്ള രാഷ്ട്രീയപരമായ എല്ലാ കാര്യങ്ങളും യുഡിഎഫ് തീരുമാനിക്കും. യുഡിഎഫിനെ ശക്തിപ്പെടുത്താനുള്ള എല്ലാ ഘടകങ്ങളും യുഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അടുത്ത ഇലക്ഷനില്‍ യുഡിഎഫിന് ശക്തിപ്പെടേണ്ടതുണ്ട് അതിനു വേണ്ട കാര്യങ്ങള്‍ എല്ലാം യുഡിഎഫ് ചെയ്യും – അദ്ദേഹം വിശദമാക്കി.പാണക്കാട് തറവാട് എല്ലാവരുടെയും അത്താണിയാണെന്ന് അന്‍വര്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. തളരുന്നവരെ സഹായിക്കുന്നവരാണ്.മലയോര മേഖലയുടെ ഇന്നത്തെ അവസ്ഥയ്ക്ക് ധാര്‍മിക പിന്തുണ ആവശ്യപ്പെട്ടു. പിന്തുണയും സഹായവും തങ്ങള്‍ വാഗ്ദാനം ചെയ്തു. വിഷയത്തില്‍ കൂടെ നില്‍ക്കാന്‍ അദ്ദേഹം ഉണ്ടാകും എന്ന് അറിയിച്ചു. യുഡിഎഫ് പ്രവേശന ചര്‍ച്ച ചെയ്തില്ല – അന്‍വര്‍ വ്യക്തമാക്കി.
പി കെ കുഞ്ഞാലിക്കുട്ടിയുമായും അദ്ദേഹത്തിന്റെ വസതിയിലെത്തി അന്‍വര്‍ കൂടിക്കാഴ്ച നടത്തി. അന്‍വര്‍ ഉയര്‍ത്തിയ വിഷയത്തോടൊപ്പം മുസ്ലിം ലീഗ് ഉണ്ടെന്നും മറ്റു കാര്യങ്ങള്‍ യുഡിഎഫ് തീരുമാനിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. അന്‍വര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ പ്രധാനമാണ്. ആ വിഷയങ്ങള്‍ മാത്രമാണ് ചര്‍ച്ചയായത്. യുഡിഎഫില്‍ അന്‍വര്‍ ചേരുന്നത് നേതൃത്വം തീരുമാനിക്കും. ജനപ്രശ്‌നങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്ന മുന്നണിയാണ് യുഡിഎഫ്. യുഡിഎഫ് മുന്നണിയില്‍ വരണമെന്ന് അന്‍വറിന്റെ പ്രതീക്ഷയില്‍ തെറ്റില്ല – കുഞ്ഞാലിക്കുട്ടി വിശദമാക്കി.

Share4SendShareTweet3

Related Posts

യുഎഇയിൽ എല്ലാ മാധ്യമ പ്രവർത്തനങ്ങൾക്കും കർശനമായ നിയന്ത്രണ ചട്ടക്കൂട് ബാധകമായിരിക്കും :മത വിശ്വാസത്തെ അപമാനിച്ചാൽ 1 മില്യൺ ദിർഹം വരെ പിഴ

യുഎഇയിൽ എല്ലാ മാധ്യമ പ്രവർത്തനങ്ങൾക്കും കർശനമായ നിയന്ത്രണ ചട്ടക്കൂട് ബാധകമായിരിക്കും :മത വിശ്വാസത്തെ അപമാനിച്ചാൽ 1 മില്യൺ ദിർഹം വരെ പിഴ

June 3, 2025
ബലിപെരുന്നാൾ 2025 : ദുബായിൽ സുരക്ഷയ്ക്കായി 515 പട്രോളിംഗ്, 2 ഹെലികോപ്റ്ററുകൾ, 130 സിവിൽ ഡിഫൻസ് വാഹനങ്ങൾ

ബലിപെരുന്നാൾ 2025 : ദുബായിൽ സുരക്ഷയ്ക്കായി 515 പട്രോളിംഗ്, 2 ഹെലികോപ്റ്ററുകൾ, 130 സിവിൽ ഡിഫൻസ് വാഹനങ്ങൾ

June 3, 2025
ദുബായ് മലയാളം ഈദ് ഗാഹ് ഖിസൈസിൽ നടക്കും

ദുബായ് മലയാളം ഈദ് ഗാഹ് ഖിസൈസിൽ നടക്കും

June 3, 2025
യുഎഇയിൽ ഉച്ച വിശ്രമ നിയമം ഈമാസം ജൂൺ 15 മുതൽ

യുഎഇയിൽ ഉച്ച വിശ്രമ നിയമം ഈമാസം ജൂൺ 15 മുതൽ

June 3, 2025
യുഎഇയിൽ 963 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഉത്തരവിട്ടു

യുഎഇയിൽ 963 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്റ് ഉത്തരവിട്ടു

June 3, 2025
അൽ വാസൽ റോഡ് വികസനം: ആർടിഎ 15 കിലോമീറ്റർ ദൈർഘ്യമുള്ള വലിയ പദ്ധതിയുമായി മുന്നോട്ട് :യാത്രാസമയം 50 ശതമാനം വരെ കുറയും

അൽ വാസൽ റോഡ് വികസനം: ആർടിഎ 15 കിലോമീറ്റർ ദൈർഘ്യമുള്ള വലിയ പദ്ധതിയുമായി മുന്നോട്ട് :യാത്രാസമയം 50 ശതമാനം വരെ കുറയും

June 3, 2025

Recommended

അബുദാബിയിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കം ..

അബുദാബിയിലെ ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കം ..

3 months ago
ദുബായ് അൽ ഫുർജാനിൽ 210 ദിർഹം മില്യൺ മൂല്യമുള്ള സിംബോളിക് സെൻ റെസിഡൻസസ് പദ്ധതിക്ക്സിംബോളിക് ഡെവലപ്പ്മെൻറ്സ് തുടക്കമിട്ടു .

ദുബായ് അൽ ഫുർജാനിൽ 210 ദിർഹം മില്യൺ മൂല്യമുള്ള സിംബോളിക് സെൻ റെസിഡൻസസ് പദ്ധതിക്ക്സിംബോളിക് ഡെവലപ്പ്മെൻറ്സ് തുടക്കമിട്ടു .

6 days ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനങ്ങൾ
  • സ്പോർട്സ്
  • വിനോദം
  • English News

Copyright © 2025